2022-23 സാമ്പത്തിക വർഷം അവസാനത്തിലേക്ക് കടക്കുകയാണ്. അവസാന മാസത്തിലേക്ക് കടന്നതോടെ സാമ്പത്തിക വർഷത്തിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ സമയ പരിധിയും അടുക്കുകയാണ്. പുതിയ വർഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷങ്ങളില്ലെങ്കിലും പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കും മുൻപ് ചെയ്ത് തീർക്കേണ്ട കാര്യങ്ങളെ പറ്റി അറിഞ്ഞിരിക്കണം. പാൻ- ആധാർ ലിങ്കിംഗ് തൊട്ട് ആദായ നികുതി സംബന്ധിച്ച കാര്യങ്ങൾക്ക് വരെ സമയ പരിധി അവസാനിക്കുകയാണ്. പ്രധാനപ്പെട്ടവ വിശദമായി നോക്കാം.
പാൻ-ആധാർ ലിങ്കിംഗ്
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പ് അനുവദിച്ച സമയ പരിധി 2023 മാർച്ച് 31-ന് അവസാനിക്കുകയാണ്. 2023 ഏപ്രിൽ 1 മുതൽ ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഉടമകൾക്ക് 1,000 രൂപ പിഴയടച്ച് മാർച്ച് 31 വരെ ലിങ്ക് ചെയ്യാം.
പാനും ആധാറും ലിങ്ക് ചെയ്യാതെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും ലിങ്ക് ചെയ്യുന്നത് വരെ നികുതി റിട്ടേണുകൾ ആദായ നികുതി വകുപ്പ് പ്രോസസ്സ് ചെയ്യുകയില്ല.
അപ്ഡേറ്റഡ് ആദായ നികുതി റിട്ടേൺ
2019-20 സാമ്പത്തിക വർഷത്തെ പുതുക്കിയ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31ന് അവസാനിക്കും. 2020 സാമ്പത്തിക വർഷത്തിൽ ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യാൻ മറന്ന വരുമാനം നികുതിദായകർക്ക് അപ്‌ഡേറ്റ് ചെയ്‌ത റിട്ടേൺ ഫയൽ ചെയ്യാം.
2022-ലെ ധനകാര്യ നിയമത്തിലാണ് അപ്ഡേറ്റഡ് ആദായ നികുതി റിട്ടേൺ അവതരിപ്പിച്ചത്. അസസ്മെന്റ് വർഷം അവസാനിച്ച് 2 വർഷത്തിനുള്ളിൽ പുതുക്കിയ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കും. 2019-20 സാമ്പത്തിക വർഷത്തിലെ (അസസ്മെന്റ് വർഷം- 2020-21) പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്.
നികുതി ലാഭിക്കാൻ
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി കിഴിവുകൾ നേടാൻ നിക്ഷേപങ്ങൾ നടത്തുന്നവർക്കുള്ള സമയപരിധിയും 2023 മാർച്ച് 31 ആണ്. നികുതി ഇളവ് ലഭിക്കുന്ന 80സി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് മാർച്ച് 31നകം നിക്ഷേപിക്കണം.
അഡ്വാൻസ് ടാക്സ്
2022-23 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതി അടവിന്റെ അവസാന ഗഡു അടയ്‌ക്കേണ്ട അവസാന തീയതി 2023 മാർച്ച് 15 ആണ്. ഈ തീയതിക്കുള്ളിൽ മുൻകൂർ നികുതി ബാധ്യത പൂർണമായും നികുതിദായകൻ അടയ്ക്കേണ്ടതുണ്ട്. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ആദായ നികുതി നിയമത്തിലെ 234B, 243C വകുപ്പുകൾ പ്രകാരം പിഴ ഈടാക്കും.
നിക്ഷേപങ്ങളിൽ ചേരാം
മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാല നിക്ഷേപമായ പ്രധാനമന്ത്രി വയ വന്ദൻ യോജനയിൽ നിക്ഷേപിക്കാനുള്ള സമയ പരിധി 2023 മാർച്ച് 31ന് അവസാനിക്കും. ഈ സ്കീമിന് കീഴിൽ നിക്ഷേപകർക്ക് 7.4 ശതമാനം നിരക്കിൽ പെൻഷൻ ലഭിക്കും. 10 വർഷമാണ് കാലാവധി, പ്രതിമാസം 1,000 മുതൽ 9,250 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്.
എസ്ബിഐയുടെ വീകെയർ നിക്ഷേപ പദ്ധതിയും മാർച്ച് 31ന് അവസാനിക്കും. പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 5 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം എസ്ബിഐ ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ കലാഷ് പദ്ധതിയും മാർച്ച് 31ന് അവസാനിക്കും. 400 ദിവസത്തേക്ക് 7.60 ശതമാനം വരെ പലിശ പദ്ധതി നൽകുന്നു.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്



Click it and Unblock the Notifications