ഓഹരി വിപണിയെ പറ്റി കേൾക്കുമ്പോൾ തന്നെ നെഗറ്റീവ് അടിക്കുന്നവർക്കുള്ള പോസറ്റീവ് കഥയാണ് കൊച്ചിക്കാരനായ പിഎസ് ഷാനവാസിന്റേത്. 21ാ വയസിൽ ട്രേഡിംഗ് തുടങ്ങി, ദിവസത്തിൽ 1.5 ലക്ഷം രൂപ ലാഭമുണ്ടാക്കിയ ഇടത്ത് നിന്ന് സ്വന്തമായി ട്രേഡിംഗ് പരിശീലിപ്പിക്കുന്ന സ്ഥാപനം തുടങ്ങി മുന്നോട്ട് പോവുകയാണ് ഷാനവാസ്. ഇന്ന് 27ാം വയസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഫീസുള്ള ട്രേഡിംഗ് പഠന ശ്രംഖല ഷാനവാസിനുണ്ട്. ഓഹരി വിപണിലെ ഷാനവാസിന്റെ നേട്ടങ്ങളുടെ കഥ വായിക്കാം.
തുടക്കം
ചാർട്ടേഡ് അക്കൗണ്ടന്റ് പഠന സമയത്താണ് ഷാനവാസിൽ ട്രെഡിംഗിനെ പറ്റിയുള്ള ചിന്തകളുദിക്കുന്നത്. ഈ കഥ ഷാനവാസ് തന്നെ പറയും,. ''പ്ലസ്ടു പഠന ശേഷം നേരെ സിഎ പഠനത്തിനാണ് ചേർന്നത്. 2016ൽ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്യുന്ന സമയത്ത് കമ്പനി, ഷെയർ എന്നിവയെ പറ്റിയാണ് കൂടുതലും സംസാരം. ഈ സമയത്ത് എന്തുകൊണ്ട് ഷെയർ വാങ്ങിക്കൂടാ എന്ന ചിന്ത മനസിലുണ്ടായത്. അങ്ങനെയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നത്''.
ഇന്നത്തെ പോലെ ഫോൺ കോളിൽ ഡീമാറ്റ് അക്കൗണ്ട് ലഭിച്ച കാലമല്ലായിരുന്നു അത്. കൂടെ ആർട്ടിക്കിൾഷിപ്പ് ചെയ്തിരുന്ന സുഹൃത്താണ് അന്ന് സാക്ഷിയായി ഒപ്പിട്ടിരുന്നതെന്നും ഷാനവാസ് ഓർക്കുന്നു.
ട്രേഡിംഗിനായി സ്വന്തം പണം
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ് ഷാനവാസ് ട്രേഡിംഗിലേക്ക് എത്തുന്നത്. പ്ലസ്ടു അവധികാലത്ത് കണക്ക് പഠിപ്പിക്കാൻ ട്യൂട്ടറെ ആവശ്യമുണ്ടെന്ന പത്ര പരസ്യം കണ്ടാണ് ആദ്യ ജോലിക്കായി ശ്രമിക്കുന്നത്. 18ാം വയസിൽ കാക്കനാടുള്ള സ്ഥാപനത്തിൽ 1 വര്‍ഷത്തിന് മുകളില്‍ പാര്‍ട്ട്‌ടൈമായി ജോലി ചെയ്തു. അന്ന് മണിക്കൂറിന് 250 രൂപയോളം ലഭിച്ചു. ട്യൂട്ടറായി തന്നെ കൊച്ചിയിലെ നിരവധി ഫ്ലാറ്റുകളിലെത്തി പഠിപ്പിച്ചു. ഇങ്ങനെ സമ്പാദിച്ച പണമാണ് ഓഹരി വിപണിയിലേക്കുള്ള മൂലധനം.
ദിവസം 1.5 ലക്ഷം വരെ
തുടക്കത്തിൽ നഷ്ടമായിരുന്നു എന്ന് ഷാനവാസ് തുറന്നു പറയുന്നു. ''സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണമായതിനാൽ നഷ്ടമായാലും ലാഭമായാലും ആരോടും സമാധാനം പറയേണ്ടി വന്നില്ല. ട്രേഡിംഗിനെ പറ്റി പഠിക്കാൻ ഡിമീറ്റ് അക്കൗണ്ട് സ്ഥാപനം സഹായിച്ചു. ഓൺകോൾ സഹായവും ലഭിച്ചു''.
ഇവിടെ നിന്നും ലഭിച്ച പരിമിതമായ അറിവും ചാർട്ടേഡ് അക്കൗണ്ടന്റ് മേഖലയിലെ അറിവും ഉപയോഗപ്പെടുത്തിയാണ് ഷാനവാസ് ഓഹരി വിപണിയിൽ വിജയിച്ചത്. തുടക്കത്തിൽ 400-500 രൂപ ദിവസത്തിൽ ലാഭമുണ്ടാക്കിയ ഷാനവാസ് 2019 ൽ 1.5 ലക്ഷം രൂപ ദിവസം ലാഭമുണ്ടാക്കുന്ന നിലയിലെത്തി.
ദി വെൽത്ത് അഡൈ്വസർ തുടങ്ങുന്നു
ട്രേഡറായി തുടങ്ങിയ ഷാനവാസിന്റെ സംരംഭമാണ് ദി വെൽത്ത് അഡ്വൈസർ. ''തുടക്ക് കാലത്ത് ട്രേഡിംഗിലൂടെ ദിവസവുമുണ്ടാക്കുന്ന ലാഭം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പോസ്റ്റ് ചെയ്യുമായിരുന്നു. സുഹൃത്തുകളായ 100 ഓളം പേരാണ് ഇത് കണ്ടിരുന്നത്. ചിലരൊക്കെ ഇതിന്റെ ഗുട്ടൻസ് ചോദിച്ചു മേസേജ് ചെയ്യാറുണ്ടായിരുന്നു.
പിന്നീടാണ് ഷെയർ മാർക്കറ്റ് ട്രേഡിംഗ് പഠിപ്പിച്ചുകൂടാ എന്ന് ചിന്തിക്കാൻ തുടങ്ങിയത്'' ഷാനവാസ് ഓർക്കുന്നു. തുടക്കത്തിൽ 5 സുഹൃത്തുക്കളായി കൊച്ചിയിലെ കഫേകളിലരുന്ന് കോഫി കുടിച്ച് ക്ലാസെടുത്തതായിരുന്നു ഷാനവാസിന്റെ രീതി. പിന്നീട് പഠിക്കാൻ ആൾ കൂടിയതോടെ ഫീസ് ഈടാക്കി കൊച്ചിയിൽ ഓഫീസ് ആരംഭിച്ചു. ഇങ്ങനെയാണ് ദി വെൽത്ത് അഡൈ്വസർ.എന്ന സ്ഥാപനം ആരംഭിക്കുന്നത്.
വളരുന്ന ദി വെൽത്ത് അഡൈ്വസർ
ട്രേഡിംഗ് പഠിപ്പിക്കുന്ന 6 മാസ കോഴ്സാണ് വെൽത്ത് അഡ്വൈസർ നടത്തുന്നത്. ട്രേഡിംഗ് പഠനത്തിനായി ഡൽഹിയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നടക്കം ആൾക്കാർ കൊച്ചിയിൽ താമസിച്ച് പഠിക്കുന്നുണ്ട്. 16 വയസ് മുതൽ 72 വയസുള്ളവർ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. 3000ത്തിൽ പരം പേർ ഇതിനകം ട്രേഡിംഗ് പഠിച്ച് പുറത്തിറങ്ങി. വ്യകിതഗത ട്രെയിംഗിലൂടെയാണ് ഇവിടെ പഠനം നടക്കുന്നത്.
കൊച്ചിയിലെ ഓഫീസ് വിജയത്തോടെ ഗുജറാത്തിൽ ഓഫീസ് ആരംഭിച്ചു. പൂനെയിലും ചെന്നൈയിലും വ്യാപിപ്പിക്കാനുള്ള പ്ലാനിലാണ് കമ്പനി. 20 ഓലം പേർ ജോലി ചെയ്യുന്ന കമ്പനിയാണ് ഇന്ന് ദി വെൽത്ത് അഡ്വൈസർ. വെൽത്ത് അഡ്വൈസറിന് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റ് പഠന കാലത്ത് അനുഭവത്തിൽ ഇൻകം ടാക്‌സ്, ജിഎസ്ടി ഫയലിംഗ് ചെയ്യുന്ന സ്ഥാപനവും ഷാനവാസ് ആരംഭിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് ആപ്പ് നിർമാണത്തിന് ഐടി കമ്പനിയും ഷാനവാസ് ആരംഭിച്ചിട്ടുണ്ട്.
പേടി മാറണം
21ാം വയസിൽ ട്രേഡിംഗ് ആരംഭിച്ച് 27ാം വയസിൽ ട്രേഡിംഗ് പഠിപ്പിക്കുന്ന ഷാനവാസ് ഓഹരി വിപണിയെ പറ്റി പറയുന്നതും കേൾക്കണം. ''ഓഹരി വിപണിയിൽ പണം പോകുമെന്ന ചിന്ത മാറ്റേണ്ട സമയമായി. പലരും ലക്ഷങ്ങളും കോടികളും ഉണ്ടാക്കുമ്പോൾ ഓഹരി വിപണി വഴി നമുക്കും പണം ഉണ്ടാക്കാൻ സാധിക്കും. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപവും ട്രെഡിംഗും ചെയ്യാം. മാർക്കറ്റ് മുകളിലേക്ക് പോയാലും താഴേക്കാണെങ്കിലും പ്രശ്നമില്ലാത്ത മേഖല ഓഹരി വിപണി മാത്രമാണ്. കോവിഡ് സമയത്ത് മാർക്കറ്റ് താഴേ പോയപ്പോൾ ദിവസവും 1.25 ലക്ഷം രൂപയുണ്ടാക്കി. സറ്റോക്ക് മാർക്കറ്റ് ഇന്ത്യയിൽ ഇല്ലാതാകില്ല. ഇതിനാൽ നിക്ഷേപിക്കുന്നതിന് ട്രേഡ് ചെയ്യുന്നതിനും റിസ്കില്ല''.
ചിത്രങ്ങൾക്ക് കടപ്പാട് പിഎസ് ഷാനവാസ് ഇൻസ്റ്റഗ്രാം
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
