സ്വർണ ഉപഭോഗത്തിൽ ലോക രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ. നിക്ഷേപമായി കാണാതെ ആഭരണത്തിനായും ഉപയോഗിക്കുന്നതിനാൽ മിക്ക വീടുകളിലും സ്വർണ സൂക്ഷിക്കുന്നുണ്ടാകും. പണത്തിനൊരു അത്യാവശ്യം വരുന്ന സമയത്ത് ആദ്യം എടുത്ത് ഉപയോഗിക്കുന്നതും സ്വർണം തന്നെയാണ്. എളുപ്പത്തിൽ ലഭിക്കുമെന്നതിനാലും ആവശ്യം ശേഷം തിരിച്ചെടുക്കാമെന്നതിനാലും സ്വർണം ഈട് നൽകിയുള്ള വായ്പകൾ നാട്ടിൽ സജീവമാണ്. വായ്പ തുക പലിശയും ചേർത്ത് തിരിച്ചടയ്ക്കുന്നതോടെ സ്വർണം തിരിച്ചെടുക്കാവുന്നതാണ് വായ്പകളുടെ രീതി.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കും സ്വർണ പണയ വായ്പകൾ അനുവദിക്കുന്നുണ്ട്. പൊതുവെ സ്വർണാഭരണങ്ങളാണ് വായ്പകൾക്ക് ഈടായിസ്വീകരിക്കുന്നത്. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതിൽ ഏറ്റവും കുറവ് ശതമാനം പലിശയിൽ സ്വർണ പണയ വായ്പ ലഭിക്കുന്നത് കെഎസ്എഫ്ഇയിലാണ്. 4.9 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ കെഎസ്എഫ്ഇയിൽ നിന്ന് വായ്പ നേടാം. ഇത്തരത്തിൽ കെഎസ്എഫ്ഇ നൽകുന്ന 3 വായ്പ പദ്ധതികളാണ് ചുവടെ.
അജയ്യ ഗോള്‍ഡ് ലോണ്‍
വനിതകള്‍ക്ക് മാത്രമായുള്ള കെഎസ്എഫ്ഇയുടെ പദ്ധതിയാണ് അജയ്യ സ്വര്‍ണ പണയ വായ്പ. 6.50 ശതമാനം പലിശ നിരക്കിൽ 50,000 രൂപ വരെ വായ്പ ലഭിക്കും. 6 മാസമാണ് വായ്പ കാലാവധി. 6 മാസത്തിനുള്ളിൽ അടച്ചു തീര്‍ക്കാത്ത വായ്പകൾക്ക് മുകളിൽ 9.00 ശതമാനം പലിശ ഈടാക്കും.
2022 നവംബര്‍ 30 വരെയാണ് ഈ സ്വർണ പണയ വായ്പ ലഭ്യമാവുക. 50,000 രൂപ പലിശ ആവശ്യമായി വരുന്നവർക്ക് സാധാരണ സ്വർണ പണയ വായ്പയിലേക്ക് പോകാതെ അജയ്യ ഗോൾഡ് ലോൺ തിരഞ്ഞെടുക്കാം.
ജനമിത്രം ഗോള്‍ഡ് ലോണ്‍
ഏറ്റവും കുറവ് പലിശ നിരക്കിൽ ലഭിക്കുന്ന കെഎസ്എഫ്ഇയുടെ വായ്പയാണ് ജനമിത്രം ഗോള്‍ഡ് ലോണ്‍. 4.9 ശതമാനം മാത്രമാണ് പലിശ നിരക്ക്. ഏതൊരു ധനകാര്യ സ്ഥാപനവും ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കാണിത്. 10 ലക്ഷം രൂപ വരെയാണ് പദ്ധതിയിലൂടെ വായ്പയായി നേടാൻ സാധിക്കുക്. 1 വര്‍ഷമാണ് വായ്പ കാലാവധി. ഈ സമയത്തിനുള്ളില്‍ വായ്പ എടുത്ത തുക പലിശ സഹിതം അടച്ചു തീര്‍ക്കണം. ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടവ് നടത്തേണ്ട സ്വര്‍ണ പണയ വായ്പയാണിത്.
വായ്പ തുകയും പലിശയും 12 മാസത്തേക്കുള്ള തവണകളായി ക്രമീകരിക്കും. വായ്പ എടുത്ത തൊട്ടടുത്ത മാസം മുതല്‍ തിരിച്ചടവ് തുടങ്ങണം. പ്രതിമാസ തവണയുടെ 12 ശതമാനം പിഴ പലിശയായി ഈടാക്കും. പണയം വെച്ച സ്വര്‍ണം 6 മാസത്തെ തിരിച്ചടവിന് ശേഷം ഭാഗികമായി തിരിച്ചെടുക്കാന്‍ സാധിക്കും.
സാധാരണ ഗോള്‍ഡ് ലോണ്‍
കെഎസ്എഫ്ഇയുടെ സാധാരണ സ്വർണ പണയ വായ്പയിൽ വായ്പ തുകയ്ക്ക് അനുസരിച്ച് പലിശ വ്യത്യാസപ്പെടും. 25 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിന്ന് വായ്പ ലഭിക്കുക. 20,000 രൂപ വരെയും 25 ലക്ഷം രൂപ വരെയും 3 വ്യത്യസ്ത നിരക്കാണ് പലിശ ഈടാക്കുന്നത്. കുറഞ്ഞ പലിശയില്‍ പരമാവധി തുക വായ്പ ലഭിക്കും. വായ്പ കാലയളവ് 12 മാസമാണ്.
നിശ്ചിത പലിശ അടച്ചൊരാള്‍ക്ക് 1 വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും. പരമാവധി 36 മാസത്തേക്ക് വായ്പ പുതുക്കിയെടുക്കാം. 20,000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പയ്ക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്. 20,001 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വായ്പകൾക്ക് 8.50 ശതമാനവും 30,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 8.90% ശതമാനവുമാണ് പലിശ നിരക്ക്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
