ഒന്നോ രണ്ടോ വർഷത്തിനകം വലിയൊരു തുക ആവശ്യമായി വരുന്നുണ്ടെങ്കിൽ നിക്ഷേപത്തിലൂടെ ഇത് സമാഹരിക്കുക സാധാരണക്കാർക്ക് അത്ര എളുപ്പമല്ല. ഈ സമയത്ത് പലരും വായ്പകൾ തയ്യാറാക്കി വെയ്ക്കും. ഒന്നും കിട്ടാത്ത അവസ്ഥയിലാണ് പലരും ഇൻസ്റ്റന്റ് വായ്പ ആപ്പുകളടക്കം ആശ്രയിക്കുന്നത്. എന്നാൽ അൽപം ആസൂത്രണം ചെയ്താൽ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ കെഎസ്എഫ്ഇ ചിട്ടികളെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
ഹ്രസ്വകാല ചിട്ടികൾ ഈ സമയം ഉപകരിക്കും. വലിയ വായ്പകളുമായി താതതമ്യം ചെയ്യുമ്പോൾ തിരിച്ചടയ്ക്കേണ്ട തുകയിൽ വലിയ ആശ്വാസം ചിട്ടിയിലുണ്ടാകും. ഇതിന് കൃത്യമായ മുന്നൊരുക്കത്തോടെ ചിട്ടിയെ സമീപിക്കണം. എങ്ങനെ ഹ്രസ്വകാല ചിട്ടികൾ സാമ്പത്തികമായി നേട്ടമാകുന്നു എന്നും ഉടൻ ആരംഭിക്കുന്ന 40 മാസം കാലാവധിയുള് 5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടികയുടെ വിശദാംശങ്ങളും നോക്കാം.
5 ലക്ഷത്തിന്റെ ചിട്ടി
ഒരു വർഷത്തിനകം 4 ലക്ഷത്തോളം രൂപ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ് 12,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള ചിട്ടി. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. 1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക.

ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4 ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ അവസാനിച്ച 5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടി പ്രകാരം ചിട്ടി വരിക്കാരൻ ലേല കിഴിവ് കഴിഞ്ഞ് 4.64 ലക്ഷം രൂപ മാത്രമാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്.
8 മാസം കഴിഞ്ഞപ്പോള്‍ 4 ലക്ഷത്തിനും 4.25 ലക്ഷത്തിനും ഇടയില്‍ ചിട്ടി ലേലവും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മികച്ച രീതിയിൽ പണം സമാഹരിക്കാൻ ചിട്ടിയിലൂടെ സാധിക്കും.
ഹ്രസ്വകാല ചിട്ടി നേട്ടം
25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ളവയാണ് ഹ്രസ്വകാല ചിട്ടികൾ. പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാകാത്തതിനാൽ മികച്ച തുകയ്ക്ക് ചിട്ടി ലേലം വിളിക്കാൻ സാധിക്കും. വായ്പയുമായി താരതമ്യം ചെയ്താലും നേട്ടമുണ്ട്. 5 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കിൽ 3 വർഷത്തേക്ക് വായ്പയെടുത്താൽ പ്രതിമാസം 16,369 രൂപ ഇഎംഐ വരും. കാലാവധിയോളം 5,89,297 രൂപ അടയ്ക്കേണ്ടി വരും.
5 ലക്ഷത്തിന്റെ 40 മാസത്തെ ചിട്ടിയിൽ മാസ അടവ് വരുന്നത് 9,375 രൂപയ്ക്കും- 12,500 രൂപ ഇടയിലാണ്. മൂന്ന് വർഷത്തേക്ക് 4 ലക്ഷത്തിന്റെ വായ്പയെടുത്താലും 11 ശതമാനം നിരക്കിൽ 13,095 രൂപ മാസ അടയ്ക്കണം. മൊത്തം തിരിച്ചടവ് 4,71,438 രൂപയാണ്.
ജാമ്യം ഇങ്ങനെ
ഹ്രസ്വകാല ചിട്ടിയായതിനാൽ അത്യാവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചാൽ പണം ലഭിക്കുന്നതിന് ഹാജരാക്കേണ്ട ജാമ്യങ്ങൾ നേരത്തെ തയ്യാറാക്കി വെയ്ക്കാം. അടച്ച തുക കിഴിച്ചുള്ള തുകയ്ക്ക് മാത്രം ജാമ്യം നൽകിയാൽ മതിയാകും.
സ്വർണം നൽകി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും.
എവിടെ ലഭിക്കും
എറണാകുളം ആലുവ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന ചിട്ടികളുടെ കൂട്ടത്തിൽ 5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടിയുണ്ട്. ഡിസംബർ 20 ആണ് ചിട്ടി ആരംഭിക്കാൻ ഉദ്യേശിക്കുന്ന തീയതി. 5,000 രൂപ മാസ അടവുള്ള 40 മാസത്തിന്റെ ഹ്രസ്വകാല ചിട്ടിയും 2,500 രൂപ മാസ അടവുള്ള 40 മാസത്തെ ചിട്ടിയും ഇതേ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കും.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications