ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിലൊന്നാണ് സ്വർണ പണയ വായ്പ. സിബിൽ സ്കോറില്ലാതെ അധികം നടപടിക്രമങ്ങളില്ലാതെ കുറഞ്ഞ പലിശയിൽ സ്വർണ പണയ വായ്പകൾ ലഭിക്കും. സ്വർണം ഈട് നൽകുന്നതിനാൽ വായ്പ തരുന്നവര്‍ക്ക് റിസ്കില്ലാത്തതിനാല് വേഗത്തില്‍ പണം ലഭിക്കും. ഇതോടൊപ്പം തിരിച്ചടവിനും സ്വർണ പണയ വായ്പകളിൽ പ്രത്യേകതയുണ്ട്. നിശ്ചിത സമയത്തേക്ക് കുടിശികയുള്ള പലിശ മാത്രം അടച്ച് മുന്നോട്ട് കൊണ്ടു പോകാനും ബാങ്കുകൾ അനുവദിക്കുപന്നുണ്ട്. ഇത്തരക്കാർക്ക് മുതലിന്റെ തിരിച്ചടവ് നിശ്ചിത കാലത്തേക്ക മാറ്റിവയ്ക്കാം.
ഇത്തരത്തിൽ പല പ്രത്യേകതകളുള്ള വായ്പയാണ് സ്വർണ പണയ വായ്പ. ഇതിൽ തന്നെ പലിശ നിരക്കിൽ ഏറ്റവും കുറവ് നൽകുന്നത് ആരാണെന്നാകും അടുത്ത ചോദ്യം. 4.90 ശതമാനം വാർഷിക പലിശയിൽ 10 ലക്ഷം രൂപ വായ്പ നൽകുന്നൊരു പദ്ധതി കെഎസ്എഫ്ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജനമിത്രം ഗോൾഡ് ലോൺ
ഏറ്റവും കുറവ് പലിശ നിരക്കിൽ ലഭിക്കുന്ന കെഎസ്എഫ്ഇയുടെ വായ്പയാണ് ജനമിത്രം ഗോള്‍ഡ് ലോണ്‍. 4.9 ശതമാനം മാത്രമാണ് പലിശ നിരക്ക്. 10 ലക്ഷം രൂപ വരെയാണ് പദ്ധതിയിലൂടെ വായ്പയായി നേടാൻ സാധിക്കുക. 1 വര്‍ഷമാണ് വായ്പ കാലാവധി. ഈ സമയത്തിനുള്ളില്‍ വായ്പ എടുത്ത തുക പലിശ സഹിതം അടച്ചു തീര്‍ക്കണം. ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടവ് നടത്തണം.
വായ്പ തുകയും പലിശയും 12 മാസത്തേക്കുള്ള തവണകളായി ക്രമീകരിക്കും. വായ്പ എടുത്ത തൊട്ടടുത്ത മാസം മുതല്‍ തിരിച്ചടവ് തുടങ്ങണം. പ്രതിമാസ തവണ മുടക്കിയാൽ 12 ശതമാനം പിഴ പലിശ ഈടാക്കും. പണയം വെച്ച സ്വര്‍ണം 6 മാസത്തെ തിരിച്ചടവിന് ശേഷം ഭാഗികമായി തിരിച്ചെടുക്കാന്‍ സാധിക്കും.
വായ്പ പലിശയിൽ ഫ്ലാറ്റ് റേറ്റ്, ഡിമിനിഷിംഗ് റേറ്റ് എന്നിങ്ങനെ 2 തരം രീതിയുണ്ട്. ഫ്ലാറ്റ് റേറ്റില്‍ വായ്പ എടുത്ത തുകയ്ക്ക് മുകളിലാണ് പലിശ കണക്കാക്കുക. ഡിമിനിഷിംഗ് രീതിയിൽ ഓരോ മാസ അടവ് വരുമ്പോഴും അടയ്ക്കേണ്ട പലിശ കുറയും. ഇവിടെ ഫ്ലാറ്റ് റേറ്റിൽ പലിശ കണക്കാക്കുമ്പോൾ എത്ര ശതമാനമാണ് യഥാർഥ പലിശയെന്ന് നോക്കാം.
1 ലക്ഷം രൂപ വായ്പ എടുത്താല്‍ 12 മാസത്തിൽ 4,900 രൂപയാണ് പലിശ വരിക. 12 മാസത്തെ ഇഎംഐ 8,741 രൂപ വരും. ഇങ്ങനെ നോക്കുമ്പോൾ യഥാര്‍ഥ പലിശ 8.92 ശതമാനം ആണ്. ഇത് മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ മികച്ച നിരക്കാണ്.
മറ്റ് വായ്പ പദ്ധതികൾ
കെഎസ്എഫ്ഇയുടെ സാധാരണ സ്വർണ പണയ വായ്പയിൽ വായ്പ തുകയ്ക്ക് അനുസരിച്ച് പലിശ വ്യത്യാസപ്പെടും. 25 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിന്ന് വായ്പ ലഭിക്കുക. 20,000 രൂപ വരെയും 25 ലക്ഷം രൂപ വരെയും 3 വ്യത്യസ്ത നിരക്കാണ് പലിശ ഈടാക്കുന്നത്. 20,000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പയ്ക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്.
20,001 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വായ്പകൾക്ക് 8.50 ശതമാനവും 30,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 8.90% ശതമാനവുമാണ് പലിശ നിരക്ക്. വായ്പ കാലയളവ് 12 മാസമാണ്. നിശ്ചിത പലിശ അടച്ചൊരാള്‍ക്ക് 1 വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും. പരമാവധി 36 മാസത്തേക്ക് വായ്പ പുതുക്കിയെടുക്കാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications