വരാനിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന് ആലോചിക്കുന്നവരാണെങ്കിൽ അനുയോജ്യമായ ഒരു മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. ഭാവിയിൽ ഉറപ്പുള്ള സാമ്പത്തിക ആവശ്യങ്ങൾ കണക്കാക്കി അനുയോജ്യമായ തുകയുടെ ചിട്ടിയിൽ ചേർന്നാൽ വായ്പേക്കാൾ ലാഭകരമായി ഉപയോഗിക്കാനാകും. സർക്കാർ നിയന്ത്രണത്തിലുള്ള ചിട്ടിയായതിനാൽ സുരക്ഷ ഉറപ്പു നൽകാൻ ഇവയ്ക്ക് സാധിക്കും. 8 ലക്ഷം രൂപ വരെയുള്ള ആവശ്യം നിറവേറ്റാൻ ദീർഘകാലത്തേക്ക് ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാൻ പറ്റിയ ചിട്ടിയാണ് ഇവിടെ വിശദമാക്കുന്നത്.
8 ലക്ഷത്തിന്റെ ചിട്ടി
8,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 8 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. മാസ അടവ് ചെറിയ തുക മികച്ച ലാഭവും ഈ ചിട്ടിയിയിൽ നിന്ന് ഉണ്ടാക്കാം. ചെറിയ തുക അടവ് വരുമ്പോൾ കൈയ്യില്‍ കിട്ടുന്നത് 8ലക്ഷത്തിന് അടുത്ത തുകയാണ്. ആദ്യ മാസം 8,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 6,000 രൂപയുമാണ് മാസ അടവ് വരുന്നത്.
റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനം വരെയാണ് പരമാവധി ലേല കിഴിവ്. മാസത്തിൽ 6,000 രൂപയ്ക്കും 8,000 രൂപയ്ക്കും ഇടയിൽ 100 മാസം അടയ്ക്കാൻ സാധിക്കുന്നവർക്ക് ഈ ചിട്ടി ചേരാം. ഡയമണ്ട് ചിട്ടി 2.0 യുടെ കീഴിലാണ് ഈ ചിട്ടി ആരംഭിക്കുന്നത് എന്നതിനാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ദീര്‍ഘകാലത്തേക്ക് ലാഭകരമായ ചിട്ടി
മികച്ച ലേല കിഴിവ് പ്രതീക്ഷിക്കുന്ന ചിട്ടി 45 മുതൽ 50 മാസം വരെ 30 ശതമാനം വരെ താഴ്ന്ന് പോകാന്‍ സാധ്യതയുണ്ട്. ഇതു പ്രകാരം ആകെ ചിട്ടി കാലാവധിയിൽ 1 ലക്ഷം രൂപ വരെ ലേല കിഴിവ് ലഭിക്കും. 7 ലക്ഷം രൂപ വരെയാണ് ചിട്ടിയിലെ വരിക്കാരൻ അടയ്ക്കേണ്ടി വരുന്നത്.
30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ 2.40 ലക്ഷം കുറച്ച് 5.60 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്നും ലഭിക്കുക. ദീര്‍ഘകാല ചിട്ടിയയതിനാല്‍ ചിട്ടി നേരത്തെ വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും മികച്ച ലാഭം നേടാം.
ജാമ്യം നിർബന്ധം
കെഎസ്എഫ്ഇ ചിട്ടി സ്വന്തമാക്കിയാൽ പണം ലഭിക്കാൻ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകണം. ചിട്ടിയിൽ എത്ര മാസ തവണകൾ ബാക്കിയുണ്ട് എന്നതിന് അനുസരിച്ചാണ് മേൽബാധ്യത കണക്കാകുക. ബാക്കിയുള്ള മാസ തവണകളെ പ്രതിമാസ തവണ കൊണ്ട് ഗുണിച്ചാണ് മേൽ ബാധ്യത കണക്കാക്കുക. മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യമായി സാലറി സർട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ജാമ്യമായി ഹാജരാക്കാം.
25 രൂപ മാറ്റിവെച്ച് 17 ലക്ഷം വരെ നേടാം; പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിനെക്കുറിച്ച് അറിഞ്ഞിരുന്നോ?
എവിടെ ലഭിക്കും
കെഎസ്എഫ്ഇ പാലക്കാട് ജില്ലയിലെ ചന്ദ്ര നഗര്‍ ബ്രാഞ്ചിലാണ് 8 ലക്ഷം രൂപയുടെ റെഗുലർ ചിട്ടി തുടങ്ങുന്നത്. ചിട്ടി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം നവംബർ 28 ആണ്.
ഡയമണ്ട് ചിട്ടി 2.0
ഒക്ടോബർ 10 മുതല്‍ 2024 ജനുവരി 31 വരെ ചിട്ടിയില്‍ ചേരുന്നവർക്ക് കെഎസ്എഫ്ഇ വിവിധ സമ്മാനങ്ങൾ നൽകുന്നുണ്ട്. ഡയമണ്ട് ചിട്ടി 2.0 പ്രകാരം 1 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന തലത്തില്‍ 15 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങളാണ് സമ്മാനമായി ലഭിക്കും. അല്ലെങ്കില്‍ 15 ലക്ഷം രൂപ ഒരാള്‍ക്ക് ലഭിക്കും. മേഖലാതലത്തില്‍ 2.5 ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളാണ് സമ്മാനമായി നല്‍കുന്നത്.
ഓരോ മേഖല തലത്തിലും ഡിജിറ്റല്‍ ബിസിനസ്സ് സെന്ററിലും 2 പേർക്ക് വീതം എന്ന തരത്തില്‍ സമ്മാനം നല്‍കും. അല്ലെങ്കില്‍ 2.5 ലക്ഷം രൂപയും നല്‍കും. മേഖലാതലത്തില് വേറേയും നിരവധി സമ്മാനങ്ങളുണ്ട്. പദ്ധതിക്ക് കീഴില്‍ 1 കോടി രൂപയുടെ വജ്രാഭരണങ്ങളും 3 കോടി രൂപയുടെ ഗിഫ്റ്റ് ചെക്കും ഉള്‍പ്പെടെ ഏകദേശം 1,00,033 പേർക്ക് സമ്മാനം ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
