കെഎസ്എഫ്ഇ ചിട്ടികളിൽ പണ സമാഹരണത്തിന് ഏറ്റവും അനുയോജ്യമായ ചിട്ടികൾ ഹ്രസ്വകാലത്തേക്കുള്ളവയാണ്. കുറഞ്ഞ ചിറ്റാളന്മാരായതിനാൽ വേഗത്തിൽ ചിട്ടി ലേലം വിളിച്ചെടുക്കാൻ സാധിക്കുന്നത് തന്നെയാണ് ഹ്രസ്വകാല ചിട്ടികളുടെ ഗുണം. 3 വർഷത്തേക്ക് മാത്രം കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികൾ സ്ഥിര നിക്ഷേപമിട്ട് സമ്പാദ്യമുണ്ടാക്കാനുള്ള സമയവും ഈ ചിട്ടികളില്ല.
ഇതിനാൽ ചെറിയ കാലം കൊണ്ട് വലിയ തുക സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്രസ്വകാല ബിസിനസ് ചിട്ടികൾ ചേരാവുന്നതാണ്. വലിയ തുകയുടെ മാസ അടവും വലിയ തുക സലയുമുള്ള ചിട്ടികളാണിവ. രണ്ട് ബിസിനസ് ക്ലാസ് ചിട്ടികളുടെ വിശദാംശങ്ങലാണ് ചുവടെ ചേർക്കുന്നത്.
30 ലക്ഷത്തിന്റെ ചിട്ടി
1 ലക്ഷം രൂപ മാസ അടവുള്ള 30 മാസ കാലയളവുള്ള 30 ലക്ഷത്തിന്റെ ഹ്രസ്വകാല ബിസിനസ് ചിട്ടി ആദ്യം പരിശോധിക്കാം. മാസത്തിൽ 75,000 രൂപയും 1 ലക്ഷം രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിൽ മാസ അടവായി വരുന്നത്.
റെഗുലർ ചിട്ടിയായതിനാൽ കെഎസ്എഫ്ഇയുടെ ഫോര്‍മാന്‍സ് കമ്മീഷന് അടക്കം 30 ശതമാനം കുറവില്‍ ചിട്ടി വിളിക്കാൻ സാധിക്കും. പരമാവധി 9 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിലാണ് 75,000 രൂപ അടയ്ക്കേണ്ടത്.
Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിംഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം
ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ആകെ ലാഭ വിഹിതം 2.50 ലക്ഷം രൂപയാണ്. 27.50 ലക്ഷം രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. 3-4 മാസം വരെയാണ് ചിട്ടിയിൽ നറുക്കുണ്ടാവുക. തുടർന്നുള്ള മാസങ്ങളിൽ ചിട്ടി ലേലം ആരംഭിക്കും. സാധാരണ ഗതിയിൽ 23- 25 ലക്ഷം രൂപയ്ക്കാണ് ചിട്ടി ലേലത്തിൽ പോകാൻ സാധ്യത. പെട്ടന്ന് 25 ലക്ഷത്തോളം തുക ആവശ്യം വരുന്ന, മാസത്തിൽ 1 ലക്ഷം രൂപ വരെ അടയ്ക്കാൻ സാധിക്കുന്നവർക്ക് അനുയോജ്യമായ ചിട്ടിയാണിത്.
1 കോടിയുടെ ചിട്ടി
മറ്റൊരു ഹ്രസ്വകാല ബിസിനസ് ചിട്ടിയാണ് 2.50 ലക്ഷം രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 കോടി രൂപയുടെ ചിട്ടി. 40 പേര്‍ക്ക് ചേരാന്‍ സാധിക്കുന്ന ചിട്ടിയാണിത്. പരമാവധി 2.50 ലക്ഷം രൂപ മാസ അടവ് വരുന്ന ചിട്ടിയിൽ 30 ശതമാനം ലേല കിഴിവിൽ പോകുമ്പോൾ 1,87,500 രൂപയാണ് അടയ്ക്കേണ്ടത്.
4 മാസം മുതൽ 5 മാസം വരെയാണ് പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ താഴ്ന്ന് പോകാന്‍ സാധ്യതയുള്ളൂ. ഈ ചിട്ടിയിൽ നിന്ന് 4-5 ലക്ഷത്തിന് ഇടയിലുള്ള തുകയാണ് ലേല കിഴിവ് പ്രതീക്ഷിക്കുന്നത്.
ജാമ്യം നിർബന്ധനം
വലിയ തുകയുടെ ചിട്ടിയായതിനാൽ വസ്തു ജാമ്യം വെച്ചാണ് ചിട്ടി ലേലത്തിൽ പിടിക്കാൻ സാധിക്കുക. ഒന്നോ ഒന്നിലധികം ജാമ്യങ്ങളോ ചേർത്തും ചിട്ടി തുക നേടിയെടുക്കാം. ഏത് ചിട്ടിയായാലും ചേരുന്നതിന് മുൻപ് കൃത്യമായ ജാമ്യ വ്യവസ്ഥകൾ മനസിലാക്കണം. ജാമ്യങ്ങൾ കെഎസ്എഫ്ഇ ശാഖ മാനേജറെ കണ്ട് വെരിഫൈ ചെയ്ത് ചിട്ടി തുക പിൻവലിക്കാൻ ഈ ജാമ്യം മതിയാകുമെന്ന് ഉറപ്പിച്ച ശേഷം ചിട്ടി ചേരുന്നതാണ് ഉചിതം.
എവിടെ കിട്ടും ഈ ചിട്ടികൾ
ഓരോ ശാഖയിലും ലഭിക്കുന്ന ചിട്ടികളുടെ വിവരങ്ങൾ കെഎസ്എഫ്ഇ വൈബ്സൈറ്റിൽ ലഭ്യമാകും. ഈ വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി പണമടച്ച് ആവശ്യമായ ചിട്ടികളിൽ ചേരാം. കേരളത്തിലെ ഏത് ജില്ലയിലെ ശാഖയിലെ ചിട്ടിയും ചേരാൻ സാധിക്കും.
ksfeonline.com എന്ന വെബ്സൈറ്റിലെ ന്യൂ ചിട്സ് എന്ന ഭാഗത്ത് ജില്ലയും ശാഖ വിവരങ്ങളും നൽകിയാൽ ഓരോ ശാഖയിലും ലഭ്യമായ ചിട്ടികളുടെ വിവരങ്ങൾ ലഭിക്കും. 30 ലക്ഷത്തിന്റെ ബിസിനസ് ചിട്ടി കെഎസ്എഫ്ഇ തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് ആരംഭിക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
