നിക്ഷേപത്തിനൊപ്പം എമർജൻസി ഫണ്ടായി അത്യാവശ്യത്തിനുള്ള തുക കരുതേണ്ടത് നിക്ഷേപത്തിന്റെ വളർച്ചയെ ബാധിക്കാതെ മുന്നോട്ട് കൊണ്ടു പോകാനുള്ളൊരു വഴിയാണ്. ഇത്തരത്തിൽ തുക കരുതുന്നത് പലപ്പോഴും ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിലായിരിക്കും. പെട്ടന്ന് ഉപയോഗിക്കേണ്ട തുകയായതിനാൽ പലിശയെ പറ്റി ചിന്തിക്കാതെയാകും പലരും പണം സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുന്നത്. എന്നാൽ ഇവിടെ അല്പമൊന്ന് ശ്രദ്ധിച്ചാൽ കയ്യിലെ പണത്തിന് അധിക പലിശ നേടാൻ സാധിക്കും. ഇതിനായി സേവിംഗ്സ് അക്കൗണ്ടിന് പകരം സുരക്ഷിതമായ മറ്റു വഴികൾ തേടണം.
ബാങ്കുകളിലെ പലിശ നിരക്ക്
പൊതുവെ സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന വലിയ തുകകൾ ഒന്നോ രണ്ടോ മാസങ്ങൾക്കപ്പുറം ഉപയോഗിക്കാനുള്ളതായിരിക്കും. ഈ തുക ബാങ്ക് സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുമ്പോൾ എന്ത് പലിശ ലഭിക്കുമെന്ന് നോക്കാം. റിസർവ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്കുകള്‍ നിക്ഷേപ പലിശ വർധിപ്പിച്ച് തുടങ്ങിയെങ്കിലും സേവിങ്‌സ് അക്കൗണ്ടിലെ പലിശയില്‍ വര്‍ധനവൊന്നും വരുത്തിയിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് 2.7ശതമാനം പലിശയാണ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 3 ശതമാനം പലിശയും നൽകും.
എവിടെ നിക്ഷേപിക്കും
അധിക പലിശയ്ക്കായി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളായ ലിക്വിഡ് ഫണ്ട്, അള്‍ട്ര ഷോട്ട് ടേം ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം. ഏഴു ദിവസം മുതല്‍ ആറ് മാസംവരെ കാലയളവില്‍ പണം സൂക്ഷിക്കുന്നവർക്കാണ് ഈ ഫണ്ടുകള്‍ പരിഗണിക്കാവുന്നത്. സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് സമാനമായി ഏത് സമയത്തും പണം പിൻവലിക്കാൻ സാധിക്കും.
നിക്ഷേപിക്കാവുന്ന പണത്തിന് പരിധിയില്ല. ഇത്തരം ഫണ്ടുകളിൾ കട്ട് ഓഫ് ടൈം ഉണ്ട്. ഇതിന് മുൻപായി പണം പിൻവലിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പണം അക്കൗണ്ടിലെത്തും.
ലിക്വിഡ് ഫണ്ട്
സേവിഗംസ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന ആദായം ലിക്വിഡ് ഫണ്ടുകള്‍ നല്‍കുന്നുണ്ട്. 91 ദിവസ കാലാവധിയുള്ള മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് ഇവ നിക്ഷേപം നടത്തുന്നത്. ഒരു മാസത്തേക്ക് നിക്ഷേപിക്കുന്നവർക്ക് റിസ്കില്ലാതെ നിക്ഷേപിക്കാം അപൂര്‍വമായി മാത്രമെ ഇവയുടെ നെറ്റ് അസറ്റ് വാല്യുവില്‍ ഇടിവുണ്ടാകാറുള്ളൂ.
ഏത് സമയം നിക്ഷേപിക്കാനും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും ഇവയുടെ ഗുണമാണ്. നികുതി കിഴിച്ച് 4 ശതമാനം മുതൽ 7 ശതമാനം വരെ ആദായം ലിക്വിഡ് ഫണ്ടുകള്‍ നല്‍കും. 1 ദിവസം മുതല്‍ 90 ദിവസം വരെയുള്ള കാലാവധിയിലേക്ക് ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം.
അൾട്ട ഷോട്ട് ഡ്യൂറഷൻ ഫണ്ട്
3-6 മാസ കാലയളവില്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുന്ന ഡെബ്റ്റ് ഫണ്ടുകളാണ് അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍. കുറഞ്ഞ വായ്പാ കാലാവധിയായതിനാല്‍ ലിക്വിഡ് ഫണ്ടുകളെ അപേക്ഷിച്ച് നഷ്ട സാധ്യതയുള്ള നിക്ഷേപമാര്‍ഗാണിത്. 3 മാസത്തിൽ കൂടുതൽ നിക്ഷേപം സൂക്ഷിച്ചാൽ നഷ്ട സാധ്യത കുറവാണ്.
പൊതുവില്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപമായി അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളെ പരിഗണിക്കുന്നു.
ആഴ്ചകളോ മാസങ്ങളോ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലേതിന് സമാനമായോ അല്പം അധികമോ ആദായം ഇവ നല്‍കുന്നു.
നഷ്ട സാധ്യത
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളായതിനാൽ തന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഇവയെ ബാധിക്കില്ല. ട്രഷറി ബില്‍, കൊമേഴ്‌സ്യല്‍ പേപ്പര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, മറ്റ് മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിവയിലാണ് ഡെബ്റ്റ് ഫണ്ടുകൾ പണം മുടക്കുന്നത്. ഇതിനാൽ നഷ്ട സാധ്യത കുറവാണെന്ന് കാണാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
