2022-23 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന് ആദായ നികുതി അടയ്ക്കേണ്ടവരാണെങ്കിൽ നികുതിബാധക വരുമാനം കുറച്ചു കൊണ്ടുവരാൻ വേണ്ട കിഴിവുകൾ നേടേണ്ട സമയമാണ്. കിഴിവുകളിൽ പ്രധാനപ്പെട്ടതാണ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകൾ.
80സി ആനുകൂല്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ വരെ ആദായ നികുതിയിൽ നിന്ന് ഇളവ് ലഭിക്കും. അധികം റിസ്കടെുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകരാണെങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന 80സി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
മികച്ച റിട്ടേൺ നൽകുന്ന 5 പദ്ധതികളാണ് ചുവടെ വിശദമാക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പട്ടികയില്‍ ആദ്യ സ്ഥാനം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനാണ്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാനും പൂര്‍ണമായ നികുതി ഇളവ് നേടാന്‍ സാധിക്കുന്നൊരു പദ്ധതി കൂടിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.
നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയോടൊപ്പം കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
15 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തില്‍ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 7.1 ശതമാനം പലിശ ലഭിക്കും.
സുകന്യ സമൃദ്ധി യോജന
10 വയസിന് താഴെ പ്രായമുള്ള പെണ്മക്കളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. പബ്ലിക്ക്പ്രൊവിഡന്റ് ഫണ്ടിന് സമാനമായി പൂര്‍ണമായ നികുതി ഇളവ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കും.
1.50 ലക്ഷംരൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. 7.60 ശതമാനം പലിശലഭിക്കും.
നിക്ഷേപം ആരംഭിച്ച് 21 വര്‍ഷമാണ് കാലാവധി. ഇതില്‍ 15 വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാരായ നികുതിദായകര്‍ക്ക് നികുതി ഇളവ് നേടാനും പെന്ഷന് നേടാനും സാധിക്കുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ഒറ്റത്തവണ നിക്ഷേപമായി 15 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം.
സാമ്പത്തിക വര്‍ഷത്തില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ ലഭിക്കുന്ന പെന്ഷന് തുകയ്ക്ക് നികുതി നല്‍കേണ്ടി വരും.
8 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. ആവശ്യമെങ്കില്‍ കാലാവധി 3 വര്‍ഷം ഉയര്‍ത്താം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് നല്‍കുന്നുണ്ട്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സമാനമായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍.
1,000 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. 7 ശതമാനം പലിശയാണ് 5 വര്‍ഷ കാലത്തേക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.
കാലാവധിയില്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടി വരും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
5 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള പോസ്റ്റ് ഓഫീസ് പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സ്കീം. 7 ശതമാനം പലിശയാണ് ലഭിക്കുന്നത്.
1000 രൂപ മുതല്‍ പദ്ധതിയില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications