വ്യക്തിഗത നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി അവസാന തീയതിയോട് അടുക്കുകയാണ്. എല്ലാ അസസ്മെന്റ് ഇയറിലെയും ജൂലായ് 31 ആണ് വ്യക്തിഗത നികുതിദായകര്‍ ശ്രദ്ധിക്കേണ്ട അവസാന തീയതി.ഈ തീയതിക്കുള്ളില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും വെരിഫൈ ചെയ്തെന്നും ഓരോ നികുതിദായകനും ഉറപ്പാക്കേണ്ടതുണ്ട്.
വൈകിയുള്ള റിട്ടേണ്‍
ജൂലായ് 31 എന്ന സമയ പരിധിക്ക് ശേഷവും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനെ ബിലേറ്റഡ് റിട്ടേണ്‍ അഥവാ വൈകിയുള്ള റിട്ടേണ്‍ എന്നാണ് വിളിക്കുക. വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും സമയപരിധിയുണ്ട്. നിശ്ചിത തീയതിക്ക് ശേഷം വൈകിയുള്ള റിട്ടേണും സമര്‍പ്പിക്കാന്‍ സാധിക്കില്ല.
2023 ഡിസംബര്‍ 31 ആണ് അതിന് ബാധകമായ അവസാന തീയതി. ജൂലായ് 31 എന്ന സമയ പരിധിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യക്തി ഡിസംബര്‍ 31 നുള്ളല്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കണം.

പിഴ നല്‍കണം
ജൂലായ് 31 ന്റെ സമയ പരിധിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ലേറ്റ് ഫയലിംഗ് ഫീ അടയ്ക്കണം.
2017-18 സാമ്പത്തിക വര്‍ഷം മുതല്സെക്ഷന് 234എഫ് പ്രകാരമാണ് ലേറ്റ് ഫയലിംഗ് ഫീസ് ആരംഭിച്ചത്. പിഴ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ആകെ ശമ്പളത്തെ അടിസ്ഥാനമായാണ് കണക്കാക്കുന്നത്. 5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തി ആദായ നികുതി റിട്ടേണ്‍ സമയ പരിധി കഴിഞ്ഞ് സമര്‍പ്പിക്കുമ്പോള്‍ 5000 രൂപ ലേറ്റ് ഫയലിംഗ് ഫീസ് നല്‍കണം.
5 ലക്ഷത്തില്‍ കുറവ് വരുമാനമുള്ള വ്യക്തി റിട്ടേണ്‍ സമര്പ്പിക്കു്നപോള് 1000 രൂപയില്‍ താഴെയാണ് ലേറ്റ് പെയ്മെന്റ് ഫീസ് വരുന്നത്. അടിസ്ഥാന ഇളവ് പരിധിക്ക് താഴെയുള്ള വ്യക്തികളാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ ലേറ്റ് ഫയലിംഗ് ഫീസ് നല്‍കേണ്ട. ആദായ നികുതി റിട്ടേണിൽ വരുമാനം കുറവായി റിപ്പോർട്ട് ചെയ്താൽ 50 ശതമാനവും വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്താൽ 200 ശതമാനം വരെയും പിഴ ലഭിക്കാം.
പിഴ പലിശ
വരുമാനത്തിന് മുകളിൽ നികുതി നൽകാനുണ്ടെന്നിരിക്കെ നികുതിദായകൻ കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ സ്ഥിതി വഷളാകും. സെക്ഷൻ 234 എ പ്രകാരം നികുതിക്ക് പിഴപ്പലിശ നൽകേണ്ടിവരും. നികുതി തുകയ്ക്ക് മുകളിൽ പ്രതിമാസം 1 ശതമാനം എന്ന തോതിൽ പിഴ പലിശ ഈടാക്കും. അധികമുള്ള ഒരു ദിവസം പോലും മുഴുവൻ മാസമായി കണക്കാക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ അവസാന തീയതി മുതൽ കണക്കാക്കി തുടങ്ങും.
ഉദാഹരണമായി ജൂലായ് 31 ന്റെ അവസാന തീയതി കഴിഞ്ഞ് ഒക്ടോബർ 2 ന് ഒരു വ്യക്തി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കാലതാമസം രണ്ട് മാസവും രണ്ട് ദിവസവുമാണ് കാലതാമസം വരുന്നതെങ്കിലു മൂന്ന് മാസത്തേക്ക് പ്രതിമാസം 1 ശതമാനം എന്ന തോതിൽപലിശ കണക്കാക്കും.
നഷ്ടം ക്യാരിഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല
റിട്ടേണ്‍ കൃത്യസമയത്ത് സമര്‍പ്പിക്കാത്ത വ്യക്തികള്‍ക്ക് ആദായ നികുതി നിയമത്തിലുള്ള ചില നേട്ടങ്ങള്‍ നഷ്ടമാകും. സാധാരണ ഗതിയില്‍, വരുമാനത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ തലങ്ങളിലെ നഷ്ടം വരുമാനവുമായി തട്ടികിഴിക്കാന്‍ സാധിക്കും. അധിക നഷ്ടമുണ്ടെങ്കില്‍ ഭാവിയിലെ വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ഇവ ക്യാരിഫോര്‍വേഡ് ചെയ്യാം.
ഉദാഹരണമായി ഓഹരി വില്പന നടത്തിയതിലെ നഷ്ടം 8 വര്‍ഷത്തേക്ക് ക്യാരിഫോര്‍വേഡ് ചെയ്യാം. ജൂലായ് 31 ന് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ജയിൽ ശിക്ഷ
ഏറ്റവും ഒടുവിലായി കാത്തിരിക്കുന്നത് വിചാരണ നടപടികളാണ്. ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തത് നികുതി കുടിശ്ശികയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നടപടികൾ പ്രകാരം വിചാരണ നേരിടേണ്ടി വരും.
ഡിസംബര്‍ 31 ന് മുന്‍പായി നികുതിദായകന് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കിലാണ് നിയമ നടപടികളിലേക്ക് കടക്കുക. നികുതി ദായകന് അടയ്ക്കേണ്ട നികുതി 10,000 രൂപയില്‍ കൂടുന്ന സാഹചര്യത്തില്‍ മാത്രമെ പ്രോസിക്യൂഷന് നടപടികളിലേക്ക് പോവുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
