റിസ്കെടുക്കാതെ റിട്ടേണില്ല എന്നതാണ് നിക്ഷേപത്തിലെ പ്രധാനപ്പെട്ട പാഠം. ഫിക്സഡ് ഇൻകം നിക്ഷേപങ്ങളിൽ കുറഞ്ഞ റിസ്ക് മാത്രമാണ് നിക്ഷേപകർ നേരിടുന്നത്. അതിനാൽ തന്നെ കുറഞ്ഞ വരുമാനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഉയർന്ന റിട്ടേണിന് മാർക്കറ്റുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓഹരികളിലോ ഓഹരിയുമായി ബന്ധപ്പെട്ടിടത്തോ നിക്ഷേപിക്കുക എന്നതാണ് ഇതിനർഥം. നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകുന്ന നാല് ഇക്വിറ്റി നിക്ഷേപങ്ങൾ വിശദമാക്കാം.
ഓഹരികൾ വാങ്ങുക
ഓഹരി വിപണി നിക്ഷേപം എന്നതിനർഥം ഒരാൾ ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുന്നു എന്നാണ്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (ബിഎസ്ഇ) ലും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി (എൻഎസ്‌ഇ)ലും ലിസ്റ്റ് ചെയ്ത ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിന്റെ സഹായത്തോടെ നിക്ഷേപകർക്ക് നേരിട്ട് വാങ്ങാം. കമ്പനിയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഓഹരി വിലയിലുണ്ടാകുന്ന മുന്നേറ്റമാണ് നിക്ഷേപകനുള്ള ലാഭം. അതോടൊപ്പം കമ്പനികൾ ലാഭവിഹിതമായും നിക്ഷേപകർക്ക് വരുമാനം ഉറപ്പാക്കുന്നു. ഇന്ത്യയിൽ മികച്ച റിട്ടേൺ നൽകുന്നത് നേരിട്ടുള്ള ഓഹരി നിക്ഷേപം തന്നെയാണ്.
ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിൽ അപകട സാധ്യതകളുണ്ട്. ഇവിടെ റിസ്ക് കുറയ്ക്കാൻ വിവിധ വിപണി മൂല്യമുള്ള കമ്പനികളിൽ ഉടനീളം നിക്ഷേപം നടത്തി പോർട്ടഫോളിയോ വൈവിധ്യവത്കരിക്കാം. പൊതുവെ റിസ്ക് കുറഞ്ഞിടമാണ് ലാർജ്കാപ്.

ഐപിഒ
കമ്പനിയുടെ ഓഹരികൾ എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യുന്നതിന് മുൻപ് നിക്ഷേപകർക്ക് വാങ്ങാനുള്ള അവസരമാണ് പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ). ഒരു കമ്പനിയുടെ ഓഹരി മൂലധനം ഒരു നിശ്ചിത ഇഷ്യൂ വിലയിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് നൽകുന്ന ഓഫറാണ് പബ്ലിക് ഇഷ്യൂ. പബ്ലിക്ക് ഇഷ്യുവിന് ശേഷം ഓഹരി ലിസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഇത് വിപണിയുടെ ഭാഗമാകും.
സമീപ കാലത്ത് ഐപിഒയുമായി വന്ന മിക്ക കമ്പനികളും മികച്ച ലിസ്റ്റിംഗ് ഗെയിൻ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ റിസ്കുമുണ്ട്. ഐപിഒ അപേക്ഷകൾക്ക് അലോട്ട്മെന്റ് ലഭിക്കണമെന്നില്ല. കൂടാതെ ലിസ്റ്റിംഗ് തീയതിയിൽ ഓഹരി ഡിസ്ക്കൗണ്ടിൽ ലിസ്റ്റ് ചെയ്താൽ നിക്ഷേപകന് നഷ്ടം സംഭവിക്കാം.
മിഡ്കാപ്, സ്മോൾകാപ് ഫണ്ടുകൾ
നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിന് പകരം പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ സഹായത്തോടെ ഇക്വിറ്റിയുടെ ഭാഗമാകുന്നതിനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകളിൽ മികച്ച റിട്ടേൺ നേടാൻ മിഡ്കാപ്, സ്മോൾകാപ് വിഭാഗത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കാം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വിപണി മൂലധനത്തിൽ 101 നും 250 നും ഇടയിലുള്ള കമ്പനികളിലാണ് മിഡ്കാപ് ഫണ്ടുകൾ കൂടുതലായും നിക്ഷേപിക്കുക.
വളർച്ചപാദയിലുള്ള കമ്പനികൾ എന്നതാണ് ഇവയിൽ മികച്ച റിട്ടേണിനുള്ള സാധ്യത. സ്മോൾകാപ് സ്കീമുകൾ മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ 250-ന് താഴെയുള്ള കമ്പനികളിലാണ് നിക്ഷേപിക്കുന്നത്. ഈ രണ്ട് വിഭാഗത്തിലുള്ള സ്കീമുകളും ഇടത്തരം, ചെറുകിട കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത് എന്നതിനാൽ അവയ്ക്ക് ഉയർന്ന അപകടസാധ്യതയുണ്ട്. അതിനാൽ തന്നെ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയുമുണ്ട്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ഇക്വിറ്റി അധിഷ്ഠിതമായുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം. ആസ്തികളുടെ 80 ശതമാനമെങ്കിലും ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ മാർഗങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം ഓപ്പൺ-എൻഡഡ് അല്ലെങ്കിൽ ക്ലോസ്-എൻഡഡ് സ്കീമുകളാണ്.
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമിന്റെ പ്രധാന നേട്ടം നിക്ഷേപം നികുതി ഇളവ് നൽകുന്നു എന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് വാങ്ങിക്കാം. അതേസമയം ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾക്ക് 3 വർഷ ലോക് ഇൻ പിരിയഡുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
