പണമിടപാടുകളിലെ സുതാര്യതയ്ക്കായി ആദായ നികുതി വകുപ്പ് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. നിരവധി തവണ കാലാവധി നീട്ടിയെങ്കിലും നിരവധി പാൻ കാർഡ് ഉടമകൾ ഇനിയും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് 2022 മാർച്ച് 31ന് അവസാനിച്ച കാലാവധി ഒരു വർഷത്തേക്ക് നീട്ടിയത്. പിഴയോടെയാണ് ഇപ്പോൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. ഇനിയും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇതാണ് മികച്ച സമയം. ജൂൺ 30 ന് ശേഷം ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള പിഴ തുക ഇരട്ടിയാവുകയാണ്.
എത്രയാകും പിഴ
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2022 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇത് ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇത് പ്രകാരം 2023 മാര്‍ച്ച് 31 വരെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. എന്നാല്‍ ഇക്കാലയളവില്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് കാര്‍ഡ് ഉടമയക്ക് അധിക ബാധ്യതയാണ്. ജൂണ്‍ 30 വരെ 500 രൂപയാണ് ഇതിനുള്ള പിഴയായി ഈടാക്കുന്നത്. ഇതിന് ശേഷം ജൂലായ് ഒന്ന് മുതല്‍ പിഴ 1,000 രൂപയായി ഉയരും. ഇതിനാല്‍ ജൂണ്‍ മാസത്തില്‍ തന്നെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതാകും നല്ലത്.
പ്രവർത്തന രഹിതമാകും പാൻ
2023 മാര്‍ച്ച് 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ഇത് നിര്‍ബന്ധമാക്കിയ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കാതാകും. ആദായ നികുതി നിയമ പ്രകാരം 2017 ജൂലായ് 1 മുതലാണ് പാന്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡ് ഇല്ലാത്തതിന് സെക്ഷന്‍ 272ബി പ്രകാരം ആദായ നികുതി വകുപ്പ് 10,000 രൂപ പിഴ ചുമത്തുന്നുണ്ട്.
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നത്
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ നിരവധി സൗകര്യങ്ങള്‍ ആദായ നികുതി വകുപ്പ് ഒരുക്കിയിട്ടുണ്ട്. ആദായ നികുതി ഇ- ഫയലിംഗ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാം. എന്എസ്ഡിഎല് ഓഫീസുകളില്‍ നേരിട്ടെത്തിയും നടപടി പൂര്‍ത്തിയാക്കാം. എന്നാൽ ഇനി ലിങ്ക് ചെയ്യാനൊരുങ്ങുന്നവർ പിഴ തുക ചെലാൻ അടച്ച് 4-5 ദിവസത്തിന് ശേഷമാണ് ആധാർ ലിങ്ക് ചെയ്യാൻ ശ്രമിക്കണ്ടത്. ഇതിനുള്ള വഴികളിതാ.
ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ പാന്‍ ആധാര്‍ നേരത്തെ ബന്ധിപ്പിച്ചിട്ടുണ്ടാകാന് സാധ്യതയുണ്ട്. ഇവര്‍ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് 'പ്രൊഫൈല്‍ സെറ്റിംഗ്സില്' പരിശോധിച്ചാല്‍ ലിങ്ക് ചെയ്തിട്ടോയെന്ന് മനസിലാകും. അല്ലാത്തവർ www.incometax.gov.in ല്‍ കയറി ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. പാന്‍, ആധാര്‍ നമ്പര്‍, പേര്, മൊബൈല്‍ നമ്പര്‍ നല്കി പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം.
കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് നല്കിയ 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചും ലിങ്കിംഗ് പൂര്‍ത്തിയാക്കാം. ഇതിനായാ UIDPAN എന്ന് ടൈപ്പ് ചെയ്ക് സ്പേസ് ഇട്ട ശേഷം 12 അക്ക ആധാര്‍ നമ്പര്‍ നല്കി സ്പേസ് ഇട്ട് 10 അക്ക പാന്‍ നമ്പര്‍ നല്കി എംഎംഎസ് അയക്കുകയാണ് വേണ്ടത്. UIDPAN
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
