ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ രാജ്യത്തെ ജനകീയ നിക്ഷേപങ്ങളുടെ കൂട്ടത്തിലൊന്നാണ്. കയ്യിൽ നല്ലൊരു സംഖ്യ വരുമ്പോൾ ആദ്യം ബാങ്കിലേക്ക് മാറ്റാനാണ് സാധാരണ നിക്ഷേപകർ ശ്രമിക്കുന്നത്. മറ്റു നിക്ഷേപങ്ങലെ പോലെ ചാഞ്ചാട്ടമില്ലാ എന്നതും ഉറപ്പായ റിട്ടേൺ നൽകുമെന്നു എന്നതും സ്ഥിര നിക്ഷേപത്തിന്റെ ഗുണമാണ്. ഇതോടൊപ്പം മൂല്യം നഷ്ടമാതെ സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ സ്ഥിര നിക്ഷേപം ഉപയോഗിക്കാമെന്നതും നിക്ഷേപകർക്കുള്ള ഗുണമാണ്.
കയ്യിലുള്ള പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റി എന്നതിന്റെ പേരിൽ അത്യാവശ്യ ഘട്ടത്തിൽ പണം ഉപയോഗിക്കാൻ സാധിക്കില്ല എന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ വഴിയോ നിക്ഷേപത്തിന് മുകളിൽ വായ്പ എടുത്തോ പണം ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഏതാണ് ഉചിതമാകുന്നത് എന്ന് നോക്കാം.
സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പ
സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പ എടുത്താൽ ഏറ്റവും വലിയ നേട്ടം പലിശ തന്നെയാണ്. അത്യാവശ്യത്തിന് പണം ലഭിക്കാൻ പൊതുവെ തിരഞ്ഞെടുക്കുന്ന പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് വായ്പ എന്നിവയുടെ പലിശ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പ ലഭിക്കും.

ചെലവ് കുറഞ്ഞെന്ന മാർഗമെന്ന നിലയിൽ സ്ഥിര നിക്ഷേപ വായ്പകളെ ഉപയോഗിക്കാം. ഇതോടൊപ്പം സ്ഥിര നിക്ഷേപം ഈടായി വായ്പയെടുക്കുമ്പോൾ അധിക ജാമ്യമൊന്നും നൽകേണ്ടതില്ല. ഇത് വായ്പ ലഭിക്കുന്നത് എളുപ്പമാക്കുന്നുണ്ട്. ഈടായി നൽകാൻ മറ്റ് ആസ്തികളില്ലാത്തവർക്കും സ്ഥിര നിക്ഷേപ വായ്പ ഗുണകരമാണ്.
സ്ഥിര നിക്ഷേപം പിൻവലിക്കുന്നതിനേക്കാൾ മെച്ചം
സ്ഥിര നിക്ഷേപത്തിനെതിരെ വായ്പയെടുക്കുമ്പോൾ ലിക്വിഡിറ്റി ഉറപ്പാക്കാനും അതോടൊപ്പം സ്ഥിര നിക്ഷേപത്തിന്റെ വളർച്ചയും ഉറപ്പിക്കാൻ സാധിക്കും. കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം പിൻവലിക്കുമ്പോൾ പിഴ ഈടാക്കിയോ പലിശ നിരക്കിൽ കുറവ് വരുത്തിയോ ആണ് പണം അനുവദിക്കുക.
സ്ഥിര നിക്ഷേപത്തിൽ നിന്ന് വായ്പയെടുക്കുന്ന വ്യക്തി ഇവ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നതിലൂടെ വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ സഹായിക്കും. അതേസമയം വായ്പയെടുക്കുന്നതിന് മുൻപ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വിലയിരുത്തണം.
എത്ര തുക ലഭിക്കും
നിക്ഷേപകർക്ക് അവരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് മുകളിൽ നൽകുന്ന വായപയായതിനാൽ ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ റിസ്ക് കുറവാണ്. സ്ഥിര നിക്ഷേപത്തിന്റെ 90-95 ശതമാനം വരെ വായ്പ അനുവദിക്കുക. ചില ബാങ്കുകൾആവശ്യമുള്ള തുക മാത്രം ഉപയോഗിക്കാനുള്ള ഓവർഡ്രാഫ്റ്റ് ഓവർഡ്രാഫ്റ്റ് സൗകര്യവും നൽകുന്നു. ഇവിടെ ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയാകും.
പലിശ നിരക്ക്
സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കുമ്പോൾ പലിശ നിരക്ക് പൊതുവെ സ്ഥിര നിക്ഷേപത്തേക്കാൾ 1- 1.50 ശതമാനം കൂടുതലായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ നിരക്കിനേക്കാൾ 100 അടിസ്ഥാന നിരക്ക് (1 ശതമാനം) ആണ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ഇതുപ്രകാരം ഏറ്റവും കുറഞ്ഞ ചെലവിൽ, 8-9 ശതമാനം പലിശ നിരക്കിൽ വായ്പ നേടാൻ സാധിക്കും. ശതമാനത്തിൽ ധനസഹായം നേടാൻ കഴിയും.
നേട്ടങ്ങൾ
മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയില്ലാത്തവർക്ക് ഏറ്റവും മികച്ച വായ്പ മാർഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപത്തിന് മുകളിലുള്ള വായ്പ. സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കുമ്പോൾ നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതിനുള്ള പിഴ ഒഴിവാക്കാനാകും. വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ എന്നിവയെ പരിഗണിക്കുമ്പോൾ കുറഞ്ഞ പലിശയാണ് സ്ഥിര നിക്ഷേപത്തിന് മുകളിലുള്ള വായ്പയ്ക്ക് നൽകുന്നത്. പലിശ ഈടാക്കുന്നത് യഥാർത്ഥ തുകയ്ക്കും ഉപയോഗ കാലയളവിനും മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
