റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകൾ ഓരോന്നായി വായ്പ പലിശ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റിൽ ഐസിഐസിഐ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് നിരക്കിയർത്തലിന് തുടക്കമിട്ടത്. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയവർ പിന്നാലെ നിരക്കുയർത്തി.
ഓരോ ബാങ്കുകളും പലശ നിരക്ക് ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ വായ്പയെടുത്തവരും പുതുതായി വായ്പയിലേക്ക് കടക്കുന്നവരും ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ വായ്പ ചെലവിൽ അല്പം ആശ്വാസം നേടാം. ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
പലിശ നിരക്ക് എത്ര ഉയരും
30 ലക്ഷത്തിന്റെ ഭവന വായ്പ 7.55 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് അടച്ചു കൊണ്ടിരിക്കുന്നൊരാള്ക്ക് എന്ത് മാറ്റമാണ് റിപ്പോ നിരക്ക് വര്‍ധനവ് വഴി ഉണ്ടാവുകയെന്ന് നോക്കാം. പലിശ നിരക്ക് 8.05 ശതമാനത്തിലേക്ക് എത്തിയാല്‍ മാസം 22,267 രൂപ ഇഎംഐ അടയ്ക്കുന്നൊരാള്‍ക്ക് 23,254 രൂപ അടയ്ക്കേണ്ടി വരും. 987 രൂപ മാസത്തില്‍ വര്‍ധനവ് വരും. ഇത് വായ്പ കാലയളവ് മുഴുവന്‍ കണക്കാക്കുമ്പോൾ 2.95 ലക്ഷം രൂപയുടെ അധിക ചെലവാണ് ഉണ്ടാക്കുക.
ക്രെഡിറ്റ് സ്കോര്‍
പുതിയ വായ്പകളിലേക്ക് പോകുന്നവർക്ക് ക്രെഡിറ്റ് സ്കോറിന് പ്രാധാന്യം നൽകണം. വായ്പകള്‍ക്ക് പലിശ പരിഗണിക്കുമ്പോള്‍ ക്രെഡിറ്റ് സ്കോറിന് വലിയ പ്രധാന്യമുണ്ട്. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ കഴിഞ്ഞ കാലത്ത് നടത്തിയ തിരിച്ചടവുകള്‍ ഉണ്ടാകും. പലിശയും മുതലും കൃത്യ സമയത്ത് അടച്ചു തീര്‍ക്കുമെന്ന ഉറപ്പാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ വഴി ബാങ്കുകള്‍ക്ക് ലഭിക്കുന്നത്.
750 മുകളിൽ ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നത് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പകള്‍ ലഭിക്കാന്‍ സഹായിരിക്കും. 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോര്‍ സാമ്പത്തിക അച്ചടക്കത്തെയാണ് കാണിക്കുന്നത്. തിരിച്ചടവ് ഉറപ്പായതിനാല്‍ പലിശ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് ലഭിക്കും.
ഉയർന്ന ഡൗൺപേയ്മെന്റ് നടത്തുക.
ഈട് നല്കിയ വസ്തുവിന്റെ 75-90 ശതമാനം വരെ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുണ്ട്. 10-25 ശതമാനം തുക വായ്പ അപേക്ഷിക്കുന്നവര്‍ കണ്ടെത്തണം. നിങ്ങളുടെ വരുമാനവും ബാധ്യതകളും കണക്കിലെടുത്ത് നിങ്ങള്‍ക്ക് സുഖകരമായി തിരിച്ചടക്കാന്‍ കഴിയുന്ന ഒരു ലോണ്‍ തുക തിരഞ്ഞെടുക്കണം. നല്ലൊരു തുക ഡൗണ്‍ പേയ്മെന്റ് ചെയ്യുമ്പോൾ ലോണ്‍ തുക കുറയുകയും റിസ്ക് കുറയുകയും ചെയ്യുന്നു.
സഹ അപേക്ഷകനെ പരിഗണിക്കുക
കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കാനുള്ള മറ്റൊരു രീതിയാണ് സഹ അപേക്ഷകനെ ഉള്‍പ്പെടുത്തുക എന്നത്. ഇതുവഴി വായ്പ അനുവദിക്കുന്നതിന് ബാങ്കുകൾക്കുള്ള റിസ്ക് കുറയുന്നു. ഒന്നിലധികം അപേക്ഷകരുണ്ടാകുമ്പോള്‍ അധിക വരുമാനവും ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും തിരിച്ചടവ് ശേഷിയും ഉയരുന്നതിനാല്‍ വായ്പ എളുപ്പം ലഭിക്കാനുള്ള സാധ്യതയുണ്ട്.
നിലവിൽ വായ്പയുള്ളവർ എന്ത് ചെയ്യണം
കാലയളവ് നീട്ടി വാങ്ങുകയാണ് നിലവിൽ വായ്പയുള്ളവർ ചെയ്യേണ്ടത്. 10-15 വർഷം കാലാവധിയുള്ള വായ്പകളെ 15-20 വർഷത്തേക്ക് നീട്ടാം. ഇതോടൊപ്പം സാധിക്കുമെങ്കിൽ ഇഎംഐ തുക വർധിപ്പിപ്പിച്ച് വേഗത്തിൽ വായ്പയുടെ തലവേദന ഒഴിവാക്കാം. സർപ്ലസ് ഫണ്ടുകളെ വായ്പയുടെ അടവിലേക്ക് മാറ്റാം. ഇതോടൊപ്പം വായ്പ പലിശ കുറഞ്ഞ ബാങ്കുകളിലേക്ക് വായ്പ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
