ഇക്കാലത്ത് വായ്പ കിട്ടുകയെന്നത് എളുപ്പത്തില്‍ ലഭിക്കുന്ന കാര്യമാണ്. ഫോൺ കോളിലൂടെയും ഇ- മെയില്‍ വഴിയും വാട്‌സാപ്പ് വഴിയും വായ്പ കിട്ടുന്ന കാലമാണിത്. ഇതിനാൽ തന്നെ വായ്പയിൽ വലിയ വർധനവാണ് രാജ്യത്തുണ്ടായത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പകളിൽ 2021-22 വര്‍ഷത്തില്‍ 12.4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 10.7 ശതമാനമായിരുന്നു. വരും വർഷങ്ങളിൽ വായ്പ 15 ശതമാനം വളര്‍ച്ചയാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
വരുമാനവും വായ്പയും
എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്നതിനാല്‍ വായ്പകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയോ ബാങ്കോ അനുവദിക്കുന്ന പ്രീ അപ്രൂവ്ഡ് വായ്പകളോട് എസ് എന്ന് പറയുന്നതിന് മുന്‍പ് വായ്പ അത്യാവശ്യമാണോയെന്ന് നോക്കണം,. വരുമാനത്തിന്റെ 35 ശതമാനത്തിന് താഴെ മാത്രമെ വായ്പയെടുക്കാവൂ. ഇക്കാര്യം വായ്പ തരുന്ന ധനകാര്യ സ്ഥാപനം ശ്രദ്ധിക്കും. എന്നാലും മറ്റിടങ്ങളില്‍ നിന്ന വായ്പകളെടുത്ത് പരിധി കടക്കരുത്. ഇത് തിരിച്ചടവിനെ ബാധിക്കും. ആകെ ഇഎംഐയെ മൊത്ത മാസ വരുമാനം കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്‍ നിങ്ങളുടെ വായ്പയും വരുമാനവും തമ്മിലുള്ള അനുപാതം മനസിലാക്കാന്‍ പറ്റും.
ക്രെഡിറ്റ് സ്കോർ
വായ്പകളുടെ എണ്ണം ബാധിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെയാണ്. വായ്പ അടവിനൊപ്പം വീണ്ടും പുതിയവയ്ക്ക് ശ്രമിക്കുന്നത് ക്രെഡിറ്റ് സ്‌കോറില്‍ നെഗറ്റീവ് മാര്‍ക്ക് വരുത്തും. 10 ശതമാനം ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. തിരിച്ചടവ് ചരിത്രം ക്രെഡിറ്റ് സ്‌കോറില്‍ പ്രധാനമാണ്. തിരിച്ചടവ് വൈകുക, മുടങ്ങുക എന്നത് ക്രെഡിറ്റ് സ്‌കോറില്‍ തിരിച്ചടിയാകും. തിരിച്ചടക്കാതെ എത്ര കാലം എത്ര തവണ എന്നി കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. ഇവ 35 ശതമാനം കുറവ് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
എളുപ്പത്തില്‍ അടച്ച് തീര്‍ക്കുക
വായ്പകളെ എളുപ്പത്തില്‍ തിരിച്ചടച്ച് തീര്‍ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ എല്ലായിപ്പോഴും ഇത് സാധിക്കണമെന്നില്ല. വരുമാനം കുറഞ്ഞൊരാള്‍ വീട് വെയ്ക്കാനായി 10-15 വര്‍ഷത്തേക്ക് വായ്പ നീട്ടേണ്ടതുണ്ട്. വായ്പ 20-25 വര്‍ഷത്തേക്ക് നീട്ടിയാല്‍ മാസ അടവ് (ഇഎംഐ) കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. ഇത്തരക്കാര്‍ക്ക് വര്‍ഷത്തില്‍ വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ഇഎംഐ വര്‍ധിക്കുക എന്നത് ഇത്തരക്കാര്‍ക്ക് നേരത്തെ തിരിച്ചടവിന് ഉപകാരപ്രദാമാകും. വര്‍ഷത്തില്‍ അഞ്ച് ശതമാനം ഇഎംഐ വര്‍ധിക്കുന്നത് ആകെ തിരിച്ചടവ് കാലത്തില്‍ എട്ട് വര്‍ഷത്തിന്റെ കുറവ് വരുത്തും. 50 ലക്ഷം രൂപ 7 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് എടുത്തൊരാള്‍ക്ക് മാസത്തില്‍ 38, 765 രൂപ അടക്കണം. വര്‍ഷത്തില്‍ പത്ത് ശതമാനം ഇഎംഐ ഉയര്‍ത്തിയാല്‍ ഒന്‍പത് വര്‍ഷം 11 മാസം കൊണ്ട് വായ്പ അവസാനിപ്പിക്കാം. 23.36 ലക്ഷം രൂപ പലിശയായി അടക്കേണ്ടി വരും. എന്നാല്‍ ഇഎംഐ ഉയര്‍ത്താതെ അടച്ചാല്‍ 20 വര്‍ഷത്തേക്ക് 43.03 ലക്ഷം രൂപയാണ് പലിശ മാത്രമായി അടക്കേണ്ടത്.
നിക്ഷേപത്തിനായി കടമെടുപ്പ്
തെറ്റായ തീരുമാനമാണ് നിക്ഷേപത്തിനായി വായ്പയെടുക്കുന്നത്. ഇക്വിറ്റിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് ബാധകമായി നഷ്ടത്തിലാകാന്‍ സാധ്യതയുണ്ട്. ഇത് ഇഎംഐ തിരിച്ചടവിനെ ബാധിക്കും. വരുമാന മാര്‍ഗമായി മറ്റൊരു വീട് വെയ്ക്കാന്‍ ഭവന വായ്പ എടുക്കുക എന്നതും തെറ്റായ തീരുമാനമാണ്. പലതരം വായ്പകളെ കൊണ്ട് ബുദ്ധിമുട്ടുകയാണെങ്കില്‍ ആസ്തി ഈട് വെച്ച് ചെലവ് കുറഞ്ഞ വായ്പകളെടുത്ത് മറ്റുള്ള എല്ലാ വായ്പകളും അടച്ചു തീര്‍ക്കണം, സ്വര്‍ണ വായ്പ, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി, ബാങ്ക് നിക്ഷേപം എന്നിവയ്‌ക്കെതിരെ വായ്പ തേടാം.
ഫ്ലോട്ടിംഗ് പലിശ നിരക്കും ഫിക്സഡ് പലിശ നിരക്കും
ആര്‍ബിഐ റിപ്പോ നിരക്കിൽ വർധനവ് വരുത്താൻ തുടങ്ങിയതോടെ ബാങ്കുകൾ വായ്പക്ക് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതിനാൽ ഫ്ലോട്ടിംഗ് രീതിയിൽ വായ്പയെടുക്കുന്നവർക്ക് ദീര്‍ഘകാലത്തേക്കുള്ള വായ്പകള്‍ക്ക് തുടര്‍ന്നുള്ള മാസങ്ങള്‍ ചെലവേറും. ഇതോടെ ഫ്ലോട്ടിംഗ് റേറ്റിൽ നിക്ഷേപം നടത്തുന്നവര്‍ ഫിക്‌സഡ് നിരക്കിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. ഫിക്‌സഡ് റേറ്റ് ഫ്ലോട്ടിംഗ് നിരക്കിനെക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ ഫ്ലോട്ടിംഗ് നിരക്കാണെങ്കിൽ വായ്പ കാലാവധിയെത്തുന്നത് വരെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. 7-7.5 ശതമാനമാണ് ഫ്‌ളോട്ടിംഗ് നിരക്ക്. 7.9-8.5 ശതമാനമാണ് ഫിക്‌സഡ് നിരക്ക്. എന്നാല്‍ ഫ്‌ളോട്ടിംഗ് റേറ്റും ഫിക്‌സഡ് നിരക്കും തമ്മിലുള്ള വ്യത്യാസം 100 ബേസിക്ക് പോയിന്റുകളെക്കാള്‍ കൂടുതലാണെങ്കില്‍ മാറ്റം വരുത്തുന്നത് ലാഭകരമല്ലെന്നാണ് വിദഗ്ധാഭിപ്രായം.


Click it and Unblock the Notifications