പണത്തിന് ആവശ്യമുള്ള സമയത്ത് വ്യക്തിഗത വായ്പകളാണ് എപ്പോഴും സഹായകമാകുന്നത്. എന്നാല്‍ ഇന്നത്തെ ആവശ്യത്തിനായുള്ള വായ്പകള്‍ സാമ്പത്തികമായി ബാധ്യതയാകാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം. ഇതിനാല്‍ കടമെടുക്കുന്നതിനും പ്ലാനിംഗ് അത്യാവശ്യമാണ്. സിബില്‍ സ്‌കോര്‍ പരിശോധിച്ച് നിലവിലെ സാമ്പത്തിക സ്ഥിതി മനസിലാക്കി വേണം വായ്പയെടുക്കാന്‍.
ഇത്തരത്തിൽ കടം വാങ്ങുമ്പോള്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള പണം ലഭിക്കുന്നതിനൊപ്പം ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുത്താനും സഹായിക്കും. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുന്നത് വഴി ഭാവിയിൽ വായ്പകൾക്കുള്ള സാധ്യത എളുപ്പമാക്കുകയും ചെയ്യുന്നു. തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും.
എന്താണ് ക്രെഡിറ്റ് സ്കോർ
ഭവന വായ്പയ്ക്കുള്ള യോഗ്യതയായി ബാങ്കുകൾ കണക്കാക്കുന്നത് ക്രെഡിറ്റ് സ്‌കോറാണ്. 300-900 ത്തിനും ഇടയിലുള്ള മൂന്നക്ക നമ്പറാണ് ക്രെഡിറ്റ് സ്‌കോര്‍. ക്രെഡിറ്റ് ബ്യൂറോകളാണ് ഇത് കണക്കാക്കുന്നത്. വായ്പ തിരിച്ചടവില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കുക. ഇത്തരത്തില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളയാള്‍ക്ക് വായ്പകൾ ലഭിക്കാനുള്ള സാധ്യത കൂടുകയും വായ്പ പലിശ നിരക്കിൽ ഇളവുകളും ബാങ്കുകള്‍ നല്‍കുന്നുണ്ട്.
ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടുന്ന ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ മുന്‍കാല ഇടപാടുകളും തിരിച്ചടവ് ബാധ്യതകളും അടക്കം കാണിക്കും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിനൊപ്പം കൂടുതല്‍ തുക വായ്പയായി ലഭിക്കാനുള്ള സാധ്യതയും കൂടും.
വായ്പ ക്രെഡിറ്റ് സ്കോർ ഉയർത്തുന്നത് എങ്ങനെ
വായ്പ തിരിച്ചടവ് കൃത്യസമയത്ത് നടത്തുന്നൊരാൾക്ക് ക്രെഡിറ്റ് സ്‌കോർ ഉയർത്തി കൊണ്ടു വരാൻ സാധിക്കും. സമയബന്ധിതമായ തിരിച്ചടവ് സാമ്പത്തിക ഉത്തരവാദിത്തമാണ് കാണിക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ കുടിശ്ശിക കൃത്യസമയത്തും പൂര്‍ണ്ണമായും തിരിച്ചടയ്ക്കുന്നത് ക്രെഡിറ്റ് യോഗ്യതയും ക്രെഡിറ്റ് സ്‌കോറും വര്‍ധിപ്പിക്കുന്നതാണ്.
മികച്ച ക്രെഡിറ്റ് സ്കോറിനൊപ്പം ഡെബ്റ്റ് ടു ഇൻകം റേഷ്യോ കുറച്ചു കൊണ്ടുവരാനും വ്യക്തിഗത വായ്പകൾ സഹായിക്കുന്നുണ്ട്. നിയന്ത്രണമില്ലാതെ ഏത് ആവശ്യത്തിനും ഉപയോഗിക്കാമെന്നതിനാൽ നിലവിലുള്ള വായ്പകൾ ഏകീകരിക്കാൻ ഇവ ഉപയോഗപ്പെടുത്താം. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയ്ക്കാനും ഡെബ്റ്റ് ടു ഇൻകം റേഷ്യോ മികച്ച നിലയിലേക്ക് കൊണ്ടു വരാനും വ്യക്തിഗത വായ്പകൾ സഹായിക്കും. ഇത് ക്രെഡിറ്റ് സ്കോറിൽ അനുകൂല പ്രതികരണമാണ് ഉണ്ടാക്കുന്നത്.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നത് എങ്ങനെ
വ്യക്തിഗത വായ്പ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുന്നതിനൊപ്പം വായ്പ തിരിച്ചടവിൽ വരുത്തുന്ന ചെറിയ പിഴവുകൾ പോലും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക കൃത്യസമയത്ത് അടയ്ക്കാതിരിക്കുകയോ പൂർണമായും അടയ്ക്കാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ മികച്ച രീതിയിൽ സാമ്പത്തികം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് വിലയിരുത്തും. വായ്പ തിരിച്ചടവിലെ ഈ തെറ്റുകൾ ക്രെഡിറ്റ് സ്കോറിനെ നന്നായി ബാധിക്കും.
ഡെബ്റ്റ് ടു ഇൻകം റേഷ്യോ ഉയർന്നു നിൽക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. വരുമാനത്തിന്റെ 30 ശതമാനത്തിൽ വായ്പ തിരിച്ചടവ് നിവനിർത്തുന്നതാണ് ഏറ്റവും ഉചിതം. ഉദാഹരണത്തിന് പ്രതിമാസം 1,00,000 ലക്ഷം രൂപ വരുമാനമുള്ളൊരാൾക്ക് 25,000 രൂപ മാസ തിരിച്ചടവ് വരുന്ന വായ്പകളെടുക്കുന്നതാണ് ഉചിതം. ഇതിനൊപ്പം 5,000 രൂപയിൽ കൂടുതൽ ഇഎംഐ വരുന്ന വായ്പയെടുക്കുന്നത് ഡെബ്റ്റ് ടു ഇൻകം റേഷ്യോ ഉയർത്താനും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാനും ഇടയാക്കും.
കൃത്യമായ ക്രെഡിറ്റ് സ്കോർ പരിശോധനയിലൂടെ ഇത്തരത്തിൽ ക്രെഡിറ്റ് സ്കോറുകൾ താഴ്ന്നുണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാം. ഡെബ്റ്റ് ടു-ഇൻകം അനുപാതം, കാലതാമസം നേരിട്ട പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടെ നിലവിലെ സാമ്പത്തിക സ്ഥിതി അവകലോകനം ചെയ്യാൻ ക്രെഡിറ്റ് റിപ്പോർട്ട് സഹായിക്കും. സൗജന്യ ക്രെഡിറ്റ് സ്കോർ പരിശോധനകൾ വായ്പ അപേക്ഷിക്കുന്നതിന് മുൻപ് നടത്തുന്നൊരാൾക്ക് ശരിയായ രീതിയിൽ വായ്പ അപേക്ഷ നൽകാനും വായ്പ ലഭിക്കാനുമുള്ള സാധ്യത കൂട്ടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications