ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ ഒരു ഭവന വായ്പയെടുക്കാം എന്നാകും പലരും ചിന്തിക്കുന്നുണ്ടാവുക. വായ്പയെടുക്കുന്നൊരാൾ പ്രതിമാസ ചെലവ് കുറഞ്ഞ നിരക്കിൽ വായ്പ പരിഗണിച്ചാൽ കുറഞ്ഞ ഇഎംഐയുള്ള വായ്പകളിലേക്ക് പോകുന്നത് സ്വാഭാവികമാണ്. ഇതിനായി കാലാവധി കൂടിയ വായ്പകൾ തിരഞ്ഞെടുക്കും.
ഇന്ന് ചില ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ 40 വർഷ കാലാവധിയുള്ള ഭവന വായ്പകള്‍ അനുവദിക്കുന്നുണ്ട്. കുറഞ്ഞ ഇഎംഐ ലഭിക്കുമെന്നതിനാല്‍ പലരും ഉയര്‍ന്ന കാലാവധിയുള്ള വായ്പകളെ ആശ്രയിക്കുന്നുണ്ട്. ദീര്‍ഘകാല വായ്പകളില്‍ മൊത്തത്തിലുള്ള വായ്പ ബാധ്യത വളരെ കൂടുതാലണെന്നതിനാൽ ഒഴിവാക്കുന്നതാണ് ഉചിതം. ഒരു ഉദാഹരണം നേക്കാം.
50 ലക്ഷത്തിന്റെ വായ്പ
ഇന്നത്തെ സാഹചര്യത്തില്‍ 8.50 ശതമാനം പലിശ നിരക്ക് മുതല്‍ 10.25 ശതമാനം വരെ പലിശയിലാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നല്‍കുന്നത്. 50 ലക്ഷം രൂപ 9.50 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്താല്‍ ഓരോ കാലാവധിയിലും എത്ര രൂപ മാസത്തിൽ അടവ് വരുമെന്നും മൊത്തം കാലാവധിയിൽ എത്ര രൂപ അടയ്ക്കേണ്ടി വരുമെന്നും നോക്കാം.

10 വര്‍ഷ കാലാവധിയിലാണ് 9.50 ശതമാനം പലിശയില്‍ 50 ലക്ഷം രൂപ വായ്പ എടുത്തതെങ്കില്‍ പ്രതിമാസ ഇഎംഐ വരുന്നത് 64,699 രൂപയാണ്. പലിശയും മുതലുമടക്കം ആകെ അടയ്ക്കേണ്ടി വരുന്ന തുക 77.6 ലക്ഷം രൂപയാണ്. പലിശയായി അടയ്ക്കുന്നത് വെറും 27.60 ലക്ഷം രൂപയാണ്.
9.50 ശതമാനം പലിശയിൽ 50 ലക്ഷം രൂപ 15 വര്‍ഷ കാലാവധിയിലാണ് വായ്പയെടുത്തതെങ്കിൽ മാസത്തില്‍ 52,211 രൂപയാകും ഇഎംഐ. 15 വര്‍ഷ കാലാവധിക്ക് ശേഷം 50 ലക്ഷം രൂപ വായ്പ തുകയും 44 ലക്ഷം രൂപ പലിശയും സഹിതം 94 ലക്ഷം രൂപ തിരികെ അടയ്ക്കേണ്ടി വരും. 5 വർഷം കാലാവധി കൂടുമ്പോൾ ആകെ അടയ്ക്കുന്ന പലിശയിൽ ഇരട്ടിയിലധികം വർധനവ് വന്നു.
20 വര്‍ഷ വായ്പ കാലായളവില്‍ 50 ലക്ഷം രൂപ വായ്പയെടുക്കുന്ന വ്യക്തിക്ക് പ്രതിമാസ ഇഎംഐ വരുന്നത് 46,607 രൂപയാണ്. 10 വർഷ വായ്പയുടെ ഇഎംഐയേക്കാൾ 18,000 രൂപ ഇവിടെ കുറവുണ്ട്. എന്നാൽ വായ്പ എടുത്ത വ്യക്തി ആകെ അടയ്ക്കേണ്ടി വരുന്നത് 1.10 കോടി രൂപയാണ്. 60 ലക്ഷം രൂപയോളം ഇവിടെ പലിശയായി അടയ്ക്കേണ്ടി വന്നെന്ന് ചുരുക്കം.
50 ലക്ഷം രൂപ 9.50 ശതമാനം പലിശയിൽ 30 വര്‍ഷത്തേക്ക് വായ്പയെടുത്താൽ 42,043 രൂപയായിരിക്കും ഇഎംഐ വരുന്നത്. മുതലും പലിശയും സഹിതം 1.51 കോടി രൂപ അടയ്ക്കേണ്ടി വരും. വായ്പ കാലാവധി 40 വര്‍ഷത്തേക്ക് നീളുമ്പോൾ പ്രതിമാസ ഇഎംഐ 40,503 രൂപയായി കുറയും. ഇവിടെ ആകെ തിരിച്ചടവ് വരുന്നത് 2 കോടി രൂപയാണ്.
ലാഭകരമായി വഴി
മുകളിൽ സൂചിപ്പിച്ച 50 ലക്ഷം രൂപയുടെ ഉദാഹരണം പോലെ, ദീര്‍ഘകാല ഭവന വായ്പകൾ എടുക്കുന്നത് ഇഎംഐകള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാണ്. എന്നാൽ മൊത്തത്തിലുള്ള വായ്പയുടെ ഭാരം കുറയ്ക്കുന്നതിന് ദീർഘകാല വായ്പയെടുത്തവർ പ്രിന്‍സിപ്പല്‍ തുക വേഗത്തിൽ അടച്ച് തീർക്കാൻ ശ്രമിക്കണം.
വായ്പ എടുത്ത ശേഷം മൊത്തം പലിശയും വായ്പ കാലാവധിയും കുറയ്ക്കുന്നതിനായി സ്ഥിരമായി ഒരു നിശ്ചിത തുക മുന്‍കൂട്ടി അടയ്ക്കുന്നത് സഹായിക്കും. ഓരോ വര്‍ഷത്തിലും വായ്പ ബാലൻസിന്റെ 5 ശതമാനം വീതം അടച്ചാൽ 20 വർഷത്തെ ഭവന വായ്പ 12 വർഷം കൊണ്ട് തീർക്കാൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
