ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി നിക്ഷേപത്തിന് നഷ്ട സാധ്യതകളുണ്ടെങ്കിലും ഇതോടൊപ്പം വലിയ നേട്ടങ്ങളും വിപണയിൽ നിന്ന് ലഭിക്കും. മികച്ച കമ്പനികൾ കണ്ടെത്തി ദീർഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നവരാണെങ്കിൽ ഭാവിയിലേക്ക് വലിയൊരു സമ്പത്ത് കണ്ടെത്താൻ ഇത്തരക്കാർക്ക് സാധിക്കും. നിക്ഷേപിക്കാനായി വലിയ തുക കയ്യിലില്ലാത്തവരാണെങ്കിലും ദീർഘകാലത്തേക്ക് നിക്ഷേപിക്കാനുള്ളൊരു മാർ​ഗമാണ് സിസിറ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ.

എസ്‌ഐപി തിരഞ്ഞെടുത്താല്‍ മാസത്തില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് വേണ്ട ഓഹരികളിൽ നിക്ഷേപിക്കാൻ സാധിക്കും. പൊതുവെ മ്യൂച്വൽ ഫണ്ടുകളിലാണ് എസ്ഐപി നിക്ഷേപം പരിചിതമെങ്കിലും ദീർഘകാലത്തേക്ക് ഓഹരികളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാന്‍ എസ്ഐപി ഉപയോ​ഗിക്കാം. ഇത്തരത്തിൽ എസ്ഐപി വഴി ഓഹരികളിൽ നിക്ഷേപിച്ച് എങ്ങനെ നേട്ടം കൊയ്യാമെന്ന് നോക്കാം.

മികച്ച കമ്പനികൾ കണ്ടെത്താം

മികച്ച കമ്പനിയില്‍ ദീർഘകാലം നിക്ഷേപിക്കുന്നതിലൂടെ കമ്പനിയുടെ വളർച്ചയുടെ നേട്ടം നിക്ഷേപകനും ലഭിക്കും. എന്നാൽ ഇത്തരം കമ്പനികൾ കണ്ടെത്തുക എന്നതാണ് ശ്രമകരം. ഒരു ഓഹരി ദീർഘകാലത്തേക്ക് വാങ്ങാവുന്നതാണോ എന്ന് ഉറപ്പിക്കാൻ കമ്പനിയെ പറ്റി പഠിക്കണം. കമ്പനിയുടെ മുൻകാല വരുമാനങ്ങളും ഭാവിയിലെ വരുമാന പ്രതീക്ഷകളും വിലയിരുത്താം. വർഷങ്ങളായി ഉയർന്ന വരുമാനത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കമ്പനിയാണെങ്കിൽ ദീർഘകാല വാങ്ങലുകൾക്ക് പരി​ഗണിക്കാവുന്നതാണ്.

ഇതോടൊപ്പം പരി​ഗണിക്കേണ്ട ഘടകമാണ് കമ്പനിയുടെ ലാഭ വിഹിതം. ലാഭ വിഹിതം നൽകികൊണ്ടിരിക്കുന്ന കമ്പനി എന്നത് സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനിയാണെന്നതിന്റെ ഉദാ​ഹരണമാണ്. പി/ഇ റേഷ്യോയാണ് മറ്റൊരു ഘടകം. ഓഹരി വില ഓവർ വാല്യൂഡ് ആണോ എന്ന് മനസിലാക്കാനുള്ള ടൂളാണിത്. ഇതോടൊപ്പം ഡെബ്റ്റ് റേഷ്യോ, കറന്റ് റേഷ്യോ എന്നീ അനുപാതങ്ങളും പരിശോധിക്കേണ്ടതാണ്. ദീർഘകാല നിക്ഷേപമായതിനാൽ സാമ്പത്തിക വിദ​ഗ്ധന്റെ നിർദ്ദേശവും പരി​ഗണിക്കാവുന്നതാണ്. 

Also Read: സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്‍കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണംAlso Read: സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്‍കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം

എങ്ങനെ ലാഭം നേടാം

ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപം എങ്ങനെ ലാഭത്തിലെത്തിക്കുമെന്ന് കാണാൻ ഉദാഹരണ സഹിതം വിശദീകരിക്കാം. ഇതിനായി എ എന്ന കമ്പനിയുടെ ഓഹരിയാണ് പരി​ഗണിക്കുന്നത്. 2008 ജൂണിൽ ഐപിഒ സമയത്ത് 82 രൂപയായിരുന്നു ഓഹരിയുടെ വില. തൊട്ടടുത്ത മാസം തൊട്ട് 5,000 രൂപ വീതം പ്രതിമാസം ഓഹരിയിൽ നിക്ഷേപിക്കുകയാണ്. 2008 ല്‍ 75 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില. 5,000 രൂപ നിക്ഷേിച്ചതോടെ 65 ഓഹരികള്‍ നേടാനായി.

ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി

അടുത്ത മാസം 65 രൂപ നിലവാരത്തിലേക്ക് താഴ്ന്ന സമയത്ത് 73 ഓഹരികള്‍ 5,000 രൂപയ്ക്ക് ലഭിച്ചു. 2018ൽ ഓഹരി വില 2000 രൂപയ്ക്ക് മുകളില്‍ വന്ന സമയത്ത് 1:10 എന്ന അനുപാതത്തില്‍ ഓഹരി സ്പ്ലിറ്റ് നടന്നിരുന്നു. 2019തിൽ 2:5 എന്ന രീതിയില്‍ ബോണസ് ഇഷ്യു നടത്തി. ഇതെല്ലാം ചേർത്ത് 2022 ഡിസംബറിൽ നിക്ഷേപകന്റെ കയ്യിൽ 53,000 ഓഹരികളാണ് ഉണ്ടായിരുന്നതെന്ന് കണക്കാക്കാം. ഈ സമയത്ത് 215 രൂപ നിലവാരത്തിലായരുന്ന ഓഹരി വില്പന നടത്തിയാൽ ഏകദേശം 1.13 കോടി രൂപ ലഭിക്കും. ഇക്കാലയളവിൽ നിക്ഷേപിച്ചത് 8.40 ലക്ഷം രൂപ മാത്രമാണ്. 

Also Read: 25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാAlso Read: 25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ

എസ്ഐപി അനുയോജ്യം

വലിയ തുക ഒന്നിച്ചെടുക്കാൻ ഇല്ലാത്തവർക്കും നിക്ഷേപിക്കാനുള്ള അനുയോജ്യമായ മാർ​ഗമാണ് എസ്ഐപി. ദീർഘകാല നിക്ഷേപത്തിനിടെ വിലയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ വഴി വില ശരാശരി ചെയ്യാൻ എസ്ഐപി വഴി സാധിക്കും. ഇത്തരത്തിൽ നിക്ഷേപം നടത്താൻ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. പഠനം നടത്തി ഓഹരികൾ തിരഞ്ഞെടുക്കുകയും അനുയോജ്യമായ ദിവസം എസ്ഐപിയ്ക്കായി തിരഞ്ഞെടുക്കുകയും വേണം. 

Also Read: ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാംAlso Read: ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം

ഒറ്റ ഓഹരിയിൽ നിക്ഷേപിക്കുന്നതിന് പകരം വിവിധ മേഖലയിലുള്ള 5 ഓഹരികളെങ്കിലും കണ്ടെത്താം. 5,000 രൂപ 1000 വീതം 5 ഓഹരികളിലും നിക്ഷേപിക്കാം. ഓഹരികളുടെ പ്രകടനം പരിശോധിച്ച് നിക്ഷേപം ദീർഘിപ്പിക്കുന്നതിൽ തീരുമാനമെടുക്കുക. 10-15 വർഷത്തേക്ക് നിക്ഷേപിക്കുന്നതാണ് ഉചിതം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment stock market
English summary

Long Term Investment In Stock Market; SIP Mode Gives More Benefits; Here's Details

Long Term Investment In Stock Market; SIP Mode Gives More Benefits; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X