ഓഹരി വിപണിയിൽ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് സഹായകമാകുന്നത് ഫണ്ടമെന്റല്‍ അനാലിസിസാണ്. ദീര്‍ഘകാല നിക്ഷേപത്തിനായി നല്ല ഓഹരി തിരഞ്ഞെടുക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവരയാണ് കുറഞ്ഞ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ, ഉയര്‍ന്ന ലാഭ വിഹിതം, കുറഞ്ഞ പിഇ അനുപാതം.
മാനേജ്മെന്റ് ട്രാക്ക് റെക്കോര്‍ഡ്, ഉയര്‍ന്ന കടം, മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാധ്യതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കാരണം ചിലപ്പോള്‍ കമ്പനിക്ക് കുറഞ്ഞ പി/ഇ അനുപാതം വരാം. ഇതിനാൽ ഒരു സൂചിക മാത്രം അടിസ്ഥാനമാക്കി ഓഹരികളെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കരുത്. കുറഞ്ഞ കടം, ഉയര്‍ന്ന ലാഭവിഹിതം, കുറഞ്ഞ പി/ഇ അനുപാതം എന്നി ചേരുവകള്‍ ഒന്നിച്ച ഓഹരികളാണെങ്കില്‍ നിക്ഷേപത്തിന് അനുയോജ്യമാണ്. ഈ നിക്ഷേപകൂട്ട് ചേർന്ന നാല് ഓഹരികളെ പരിചയപ്പെടാം.
ഗോദാവാരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡ്
സ്പോഞ്ച് അയേണ്‍, സ്റ്റീല്‍ ബില്ലറ്റുകള്‍, ഫെറോ അലോയ്കള്‍, എച്ച്ബി വയറുകള്‍, ഓക്സിജന്‍, ഫ്ലൈ ആഷ് ബ്രിക്സ് എന്നി നിര്‍മിക്കുന്ന സ്റ്റീല്‍ കമ്പനിയാണ് ഗോദാവരി പവര്‍ ആന്ഡ്ഇസ്പാറ്റ് ലിമിറ്റഡ്. ഇലക്ട്രസിറ്റി മേഖലയിലും പ്രവര്‍ത്തനമുണ്ട്. ഒറീസയിലെ കോഞ്ചാറിലും രാജസ്ഥാനിലെ ജയ്സല്‍മീറിലും ചത്തീസിഗഡിലെ രാജ്പൂര്‍ ജില്ലയിലുമായി കമ്പനിക്ക് പ്ലാന്റുകളുണ്ട്.
5.29 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 0.13 മാത്രമാണ് കമ്പനിയുടെ ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ. 3.19 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 352.15 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില 345 രൂപയാണ്. 52 ആഴ്ച ഉയര്‍ന്ന വില 497 രൂപയും.

കോള്‍ ഇന്ത്യ ലിമിറ്റഡ്
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ് പൊതുമേഖലാ സ്ഥാപനമായി കോള്‍ ഇന്ത്യ ലമിറ്റഡ്. മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയാണ് രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നത്. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍.
പറയത്തക്ക കടങ്ങളില്ലാത്ത ഈ പൊതുമേഖലാ സ്ഥാപനം തുടര്‍ച്ചയായി ലാഭ വിഹിതം നല്‍കുന്നുണ്ട്. 8 ശതമാനമാണ് നിലവിലെ ഡിവിഡന്റ് യീല്‍ഡ്. പിഇ അനുപാതം 5 മടങ്ങാണ്. നിലവില്‍ 208 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില 263.40 രൂപയും താഴ്ന്ന വില 164.65 രൂപയുമാണ്.
കോസ്മോ ഫിലിംസ് ലിമിറ്റഡ്
ബൈ-ആക്സിയല്‍ ഓറിയന്റഡ് പോളിപ്രൊഫൈലിന്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് കോസ്മോ ഫിലിംസ്. വെറ്റ് ലാമിനേറ്റിംഗ്, പ്രിന്റിംഗ് ആന്‍ഡ് പൗച്ചിംഗ്, ലേബല്‍ ഫിലിംസ്, സോപ്പ് റാപ്പ് ഫിലിംസ്, ഓവര്‍ റാപ്പ് ഫിലിംസ്, തെര്‍മല്‍ ലാമിനേറ്റിംഗ് ഫിലിം തുടങ്ങിയവയാണ് പ്രധാന ഉത്പ്പന്നങ്ങള്‍. കമ്പനി അടുത്തിടെ ഫ്രാന്‍സില്‍ നിന്ന് പിവിഡിസി, അക്രിലിക് കോട്ടിംഗ് പ്ലാന്റ് ഏറ്റെടുത്തു. ഇതിന് പുറമെ ഇന്ത്യയിലും ദക്ഷിണകൊറിയയിലും നിര്‍മാണ പ്ലാന്റുകളുണ്ട്.
കോസ്മോ ഫസ്റ്റിന്റെ പിഇ അനുപാതം 5 മടങ്ങിനടുത്താണ്. 26.91 മടങ്ങാണ് സെക്ടര്‍ പിഇ. കഴിഞ്ഞ വര്‍ഷം 35 രൂപ ഓഹരിക്ക് ലാഭ വിഹിതം നല്കി. 6 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയുടെ ഡെബ്റ്റ് ടു ഇക്വിറ്റി അനുപാതം 0.69 മടങ്ങാണ്. ഇത് അല്പം ശ്രദ്ധിക്കേണ്ട ഘടകമാണ്.
1,407 രൂപ എന്ന 52 ആഴ്ചയിലെ ഉയര്‍ന്ന വിയയില്‍ നിന്ന് ഇടിഞ്ഞ് 573 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 562 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
സണ്‍ ടിവി നെറ്റ്വർക്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിവിഷന്‍ ശൃംഖലയാണ് സൺ ടിവി നെറ്റ്വർക്ക്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 20 ചാനലുകളും 43 എഫ്എം റേഡിയോകളും ഉണ്ട്. പ്രിന്റ് വിഭാഗത്തിൽ ദിനകരന്, തമിഴ് മുരസു, കുങ്കുമം, മുത്താരം തുടങ്ങി 6 പ്രസിദ്ധീകരണങ്ങളും സൺ ഗ്രൂപ്പിനുണ്ട്.
പരസ്യ വരുമാനം കുറയുന്നതിനാല്‍ മിക്ക മീഡിയ സ്റ്റോക്കുകളും കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഇടിഞ്ഞിരുന്നു. ഇതേ ട്രെൻഡാണ് സൺ നെറ്റ്വർക്ക് ഓഹരിയിലും. 52 ആഴ്ചയിലെ ഉയർന്ന വിലയായ 568.50 രൂപയിൽ നിന്ന് ഇടിഞ്ഞ് 415 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
402 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. തീരെ കടമില്ലാത്ത കമ്പനിയുടെ പിഇ അനുപാതം 9.44 മടങ്ങാണ്. സെക്ടർ പിഇ യായ 17.33 മടങ്ങിനേക്കാൾ കുറഞ്ഞ പിഇ ആകർഷകമാണ്. കഴിഞ്ഞ 12 മാസത്തിനിടെ 15 രൂപയാണ് സൺ ടിവി നെറ്റ്വർക്ക് ലാഭവിഹിതം നൽകിയത്. ഡിവിഡന്റ് യീൽഡ് 3.6 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications