ജോലി തുടങ്ങിയാൽ ആദ്യം വേണ്ടത് നിക്ഷേപമാണ്. ജോലി തുടരുന്ന കാലത്തോളം നിക്ഷേപവും തുടരുമ്പോൾ ഇതിനിടയിലൊരു കാലം പണം നിങ്ങൾക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങും. ഈയൊരു സാഹചര്യത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന് അനുഭവിക്കാം. ഇത്തരം സാഹചര്യത്തിൽ റിട്ടയർമെന്റ്, മക്കളുടെ വിദ്യാഭ്യാസം പോലുള്ള ഭാവി ആവശ്യങ്ങൾക്കായുള്ള സാമ്പത്തിക ചെലവുകളെ ആലോചിച്ചുള്ള ടെൻഷൻ ഒഴിവാക്കാം. നിക്ഷേപത്തിനായി നിരവധി ഓപ്ഷനുകൾ ലഭ്യമാണെങ്കിലും എവിടെ തുടങ്ങണം എന്നത് പലർക്കും സംശയമുണ്ടാക്കുന്നതാണ്. സജീവമായ ചില മേഖലകൾ ഇവിടെ പരിശോധിക്കാം.
ഓഹരി വിപണി
ഓഹരി വിപണി നിക്ഷേപം തുടക്കക്കാർക്ക് മികച്ച റിട്ടേൺ നൽകുന്നൊരിടമാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികൾ വാങ്ങി വിലയിൽ മുന്നേറ്റമുണ്ടാകുമ്പോൾ വിറ്റ് ലാഭമെടുക്കാം. നിക്ഷേപിക്കാൻ ഒരു കമ്പനി തിരഞ്ഞെടുക്കുമ്പോൾ അതിന്റെ സാമ്പത്തിക സ്ഥിതി, ഓഹരി പ്രകടനം, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്.
ഇതോടൊപ്പം ഡിവിഡന്റ് ഓഹരിയിൽ നിക്ഷേപിച്ച് മികച്ച സമ്പാദ്യം ഉണ്ടാക്കാം. ലാഭവിഹിതത്തിനൊപ്പം ഓഹരി വിലയിലുണ്ടാകുന്ന മുന്നേറ്റവും നേട്ടമാണ്. ഐപിഒ വഴി നിക്ഷേപിക്കുന്നത് മികച്ച നേട്ടം ലഭിക്കാൻ സഹായകമാകും. അതേസമയം നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്ന കമ്പനികളെ പറ്റി കൃത്യമായി പഠിക്കണം.

മ്യൂച്വൽ ഫണ്ടുകൾ
ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് സങ്കീർണമായി തോന്നുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ മികച്ച ബദൽ മാർഗമാണ്. ഓഹരികൾ, ബോണ്ടുകൾ അല്ലെങ്കിൽ മറ്റ് അസറ്റുകൾ എന്നിവയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് മ്യൂച്വൽ ഫണ്ടുകൾക്കുള്ളത്. നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും പ്രൊഫഷണലായ ഫണ്ട് മാനേജർമാരുടെ നേതൃത്വത്തിൽ നിക്ഷേപിക്കുകയും ചെയ്യും.
അതിനാൽ തന്നെ നേരിട്ട് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നതിലെ റിസ്ക് ഇവിടെ കുറയ്ക്കാം. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ചിട്ടയായ സമ്പാദ്യ ശീലം വളർത്താൻ സഹായിക്കും.
റിയൽ എസ്റ്റേറ്റ്
ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാവുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് പോലുള്ള പുതിയ നിക്ഷേപ സാധ്യതകളും പരമ്പരാഗതമായ കെട്ടിട വാടകയും ഉപയോഗപ്പെടുത്താവുന്നതാണ്. പരോക്ഷമായി പ്രോപ്പർട്ടിയിൽ ഉടമസ്ഥാവകാശവും ആദായവും നൽകുന്ന നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്.
ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ആസ്തികളിലാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് നിക്ഷേപിക്കുന്നത്. സ്ഥിരമായി ഡിവിഡന്റ് വിതരണം ചെയ്യുന്നവയാണ് നിക്ഷേപങ്ങൾ. ചെറിയ തുക മുതൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിൽ നിക്ഷേപിക്കാം.
ബോണ്ടുകൾ
ഒരു സുരക്ഷിതമായ ഡെബ്റ്റ് നിക്ഷേപ മാർഗമാണ് ബോണ്ടുകൾ. സിപിംളായി ബോണ്ടിനെ നിർവചിച്ചാൽ ഒരു നിശ്ചിത കാലയളവിലേക്ക് ഇഷ്യൂ ചെയ്യുന്നയാൾക്ക് (കോർപ്പറേഷൻ അല്ലെങ്കിൽ ഗവൺമെന്റ്) നിക്ഷേപകൻ പണം കടം കൊടുക്കുകയാണ്. ഇതിന് പകരമായി ഇടവേളകളിൽ പലിശയും കാലാവധിയിൽ പ്രിൻസിപ്പൽ തുകയും ലഭിക്കും.
12 മുതൽ 36 മാസ കാലയളവിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കാം. പണപ്പെരുപ്പത്തെ മറികടക്കാനും സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ വരുമാനം നേടാനും കോർപ്പറേറ്റ് ബോണ്ടുകൾ സഹായിക്കും. കമ്പനികൾ ധനസമാഹരണത്തിനായാണ് കോർപ്പറേറ്റ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
ലിസ്റ്റ് ചെയ്ത കോർപ്പറേറ്റ് ബോണ്ടുകളും റേറ്റിംഗ് നടത്തിയ ബോണ്ടുകളും വാങ്ങാൻ സാധിക്കും.
ഡിജിറ്റൽ
ഭൗതിക സ്വർണം ഡിജിറ്റലായി വാങ്ങുന്നൊരു നിക്ഷേപ രീതിയാണ് ഡിജിറ്റൽ സ്വർണം എന്ന് പറയാം. ഓൺലൈനായി സ്വർണം വാങ്ങുമ്പോൾ ഇത് തതുല്യമായ ഭൗതിക സ്വർണ കമ്പനികൾ വാങ്ങി സൂക്ഷിക്കും. ഈ സ്വർണത്തിന് ഇൻഷൂറൻസും ലഭിക്കും. 1 രൂപ മുതൽ 24 കാരറ്റ് ഹാൾമാർക്ക് സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഇതോടൊപ്പം ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ട് എന്നിവയും സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഡിജിറ്റൽ സാധ്യതകളാണ്.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ റെക്കോർഡ് കുതിപ്പ്; ജൂലൈയിലെ കണക്കുകൾ നിക്ഷേപകർക്ക് നൽകുന്ന മുന്നറിയിപ്പ് ഇതാ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications