മറ്റ് വിദേശ വിപണികളില്‍ നിന്നും വ്യത്യസ്തമായി സെപ്റ്റംബര്‍ പാദത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തിന്റെ പാതയിലായിരുന്നു. ജൂണില്‍ ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലയിലേക്ക് വീണ പ്രധാന സൂചികകള്‍ തുടര്‍ന്ന് ഞൊടിയിടയിലാണ് റെക്കോഡ് ഉയരത്തിന് തൊട്ടടുത്തേക്ക് മടങ്ങിയെത്തിയത്.
അതായത് ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന തിരുത്തല്‍ ഒരു അവസരമായാണ് നിക്ഷേപകര്‍ കാണുന്നതെന്ന് സാരം. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ ഏറെക്കാലം പിന്നോക്കം നിന്നിരുന്നതും എന്നാല്‍ അടുത്തിടെയായി കുതിപ്പിന്റെ പാതയിലുമുള്ള ഒരു സ്മോള്‍ കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
എസ്എംഎല്‍ ഇസുസൂ
രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളാണ് എസ്എംഎല്‍ ഇസുസൂ ലിമിറ്റഡ്. ജപ്പാന് കമ്പനികളായ മസ്ദ മോട്ടോറിന്റേയും സുമിറ്റോമോ കോര്‍പറേഷന്റേയും സാങ്കേതിക സഹകരണത്തോടെ പഞ്ചാബ് ട്രാക്ടേര്‍സ് ആണ് 1985-ല്‍ സ്വരാജ് വെഹിക്കിള്‍ എന്ന പേരില്‍ കമ്പനിക്ക് തുടക്കമിട്ടത്. 2004-ല്‍ മസ്ദയുടെ സഹകരണ കരാര്‍ പൂര്‍ത്തിയായതോടെ അവരുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ സുമിറ്റോമോയ്ക്ക് വിറ്റു. തുടര്‍ന്ന് ജപ്പാനിലെ ഇസുസൂ മോട്ടോര്‍സുമായി സാങ്കേതിക സഹകരണം ഉറപ്പിച്ചു.
പിന്നീട് 2011-ലാണ് കമ്പനിയുടെ പേര് എസ്എംഎല്‍ ഇസുസൂ എന്നാക്കി മാറ്റിയത്. ബസിന്റെ പൂര്‍ണ ബോഡി ഉള്‍പ്പെടെ വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഈ കമ്പനിയാണ്. അതുപോലെ ആംബുലന്‍സുകളും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തിയും ലഘു/ ഇടത്തരം വാണിജ്യ വാഹനങ്ങളും പുറത്തിറക്കുന്നു.
ഓഹരി വിശദാംശം
എസ്എംഎല്‍ ഇസുസൂ കമ്പനിയുടെ 43.96 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 54.39 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.64 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. 2019-ന് മുമ്പുവരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു.
എസ്എംഎല്‍ ഇസുസൂവിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 112 രൂപ നിരക്കിലാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 1,100 കോടി രൂപയാണ്. 52 ആഴ്ച കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 888 രൂപയും താഴ്ന്ന വില 475 രൂപയുമാണ്.
അനുകൂല ഘടകം
2015-ല്‍ 1,600 രൂപയില്‍ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ഇതുവരെയായി എസ്എംഎല്‍ ഇസുസൂ ഓഹരികള്‍ താഴ്ന്ന നിലവാരത്തില്‍ തുടരുകയായിരുന്നു. വളരെ ചെറിയ വിലപരിധിക്കുള്ളിലായിരുന്നു തങ്ങിനിന്നത്. കഴിഞ്ഞ 3 മാസമായി കുതിപ്പിന്റെ പാതയിലുള്ള ഈ ഓഹരി ഇതിനോടകം 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് എത്തിക്കഴിഞ്ഞു. ബുള്ളിഷ് സൂചനയാണിത്.
ഇതിനോടൊപ്പം എംഎസിഡി, വോര്‍ട്ടെക്സ്, കെഎസ്ടി തുടങ്ങിയ ടെക്നിക്കല്‍ സൂചകങ്ങളും എസ്എംഎല്‍ ഇസുസൂ ഓഹരിയിലെ ബുള്ളിഷ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്യവില 1,600
കഴിഞ്ഞ ദിവസം 808 രൂപയിലാണ് എസ്എംഎല്‍ ഇസുസൂ (BSE: 505192, NSE : SMLISUZU) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 975/ 1,140/ 1,230/ 1,600 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഓഹരിയുടെ വില (765-713)/ 670/ (630-600) രൂപ നിലവാരങ്ങളിലേക്ക് തിരുത്തപ്പെടുകയാണെങ്കില്‍ വാങ്ങിക്കാം.
എന്നാല്‍ എസ്എംഎല്‍ ഇസുസൂ ഓഹരിയുടെ വില 565 രൂപ നിലവാരവും തകര്‍ക്കുകയാണെങ്കില്‍ ഒഴിവാക്കണമെന്നും (സ്റ്റോപ് ലോസ്) ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എസ്എംഎല്‍ ഇസുസൂവിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 3). കോവിഡ് പ്രതിസന്ധിയില്‍ കമ്പനിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് വില്പനയും ലാഭവും തിരികെയെത്തിയിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്.
അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എസ്എംഎല്‍ ഇസുസൂ നേടിയ വരുമാനം 500 കോടിയും ലാഭം 2 കോടിയുമാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കമ്പനി ലാഭത്തിലേക്ക് മടങ്ങിയെത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications