ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടികളുടെ ആദായം തിരിച്ചു നല്‍കിയൊരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ ഹ്രസ്വകാല ലക്ഷ്യവിലയും വിശദാംശങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.
യുപിഎല്‍
കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. 1969-ലാണ് തുടക്കം. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2013-ലാണ് യുപിഎല്‍ എന്ന നിലയില്‍ പുനര്‍ നാമകരണം ചെയ്തത്.
ഓഹരി വില ചരിത്രം
യുപിഎല്‍ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വപ്നതുല്യമായ നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്. 2002 ജൂലൈ 5-ന് ഈ കെമിക്കല്‍ ഓഹരിയുടെ വില കേവലം 1.20 രൂപയായിരുന്നു. അവിടെ നിന്നും 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ യുപിഎല്‍ ഓഹരിയുടെ വില 768 രൂപ നിലവാരത്തിലേക്ക് വര്‍ധിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ ഓഹരി നല്‍കിയത് 63,883 ശതമാനം ആദായം.
അതായത് 2002-ല്‍ ഒരു ലക്ഷം രൂപയുടെ യുപിഎല്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ വിപണി മൂല്യം 6.39 കോടിയായി പെരുകുമായിരുന്നു.
ഓഹരി വിശദാംശം
യുപിഎല്ലിന്റെ ആകെ ഓഹരികളില്‍ 28.96 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 36.44 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.47 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 57,665 കോടിയാണ് യുപിഎല്ലിന്റെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.30 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 383.59 കോടിയും പിഇ അനുപാതം 15.07 മടങ്ങിലുമാണുള്ളത്.
ജൂണ്‍ പാദത്തില്‍ യുപിഎല്‍ (BSE: 512070, NSE : UPL) നേടിയ വരുമാനം 10,821 കോടിയും അറ്റാദായം 975 കോടിയുമാണ്. രണ്ടിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച പ്രകടമാണ്. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ യുപിഎല്‍ ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 28.2 ശതമാനവും പ്രവര്‍ത്തനലാഭം 35.7 ശതമാനവും അറ്റാദായം 34.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 12 ശതമാനത്തിലധികം നേട്ടം യുപിഎല്‍ ഓഹരി കരസ്ഥമാക്കി. വെള്ളിയാഴ്ച 768 രൂപയിലായിരുന്നു ക്ലോസിങ്. നിലവില്‍ 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് യുപിഎല്‍ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി മൂവിങ് ആവറേജസ് ക്രോസ്ഓവറിലും ടെക്നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്കുന്നു.
അതേസമയം, 52 ആഴ്ച കാലയളവില്‍ യുപിഎല്‍ ഓഹരിയുടെ ഉയര്‍ന്ന വില 865 രൂപയും താഴ്ന്ന വില നിലവാരം 608 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലക്ഷ്യവില 880
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്, യുപിഎല്‍ ഓഹരിയുടെ ബൈ (BUY) റേറ്റിങ് നിലനിര്‍ത്തി. അതേസമയം കഴിഞ്ഞയാഴ്ച 768 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 880 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് ജിയോജിത്തിന്റെ വിലയിരുത്തല്‍. ഇതിലൂടെ സമീപ ഭാവിയില്‍ 15 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
