കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അഭൂതപൂര്‍വമായ കുതിപ്പിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. അതുവരെ പെന്നി ഓഹരികളായി നിറം മങ്ങിക്കിടന്ന പ്രമുഖ കമ്പനികളുടെ ഓഹരിയൊക്കെ ഈ കാലഘട്ടത്തില്‍ മള്‍ട്ടിബാഗറുകളായി പരിണമിച്ചു. ഇത്തരത്തില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 5,200 ശതമാനം ലാഭം നല്കിയ ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്കാന് സാധിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് എക്സ്പ്രോ ഇന്ത്യയുടെ കുതിപ്പിന്റെ ചരിത്രം. കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ ഈ ബിര്‍ള ഗ്രൂപ്പ് ഓഹരി 15 രൂപയില്‍ നിന്നും 795-ലേക്കാണ് കുതിച്ചുയര്‍ന്നത്. അടുത്തിടെ വിപണി തിരുത്തലിന്റെ ഘട്ടത്തിലേക്ക് വഴിമാറിയപ്പോള്‍ ഒന്നു പതറിയെങ്കിലും കുതിപ്പിന്റെ പാത ഉപേക്ഷിക്കാന്‍ ഈ ഓഹരികള്‍ തയ്യാറായിട്ടില്ല.
എക്സ്പ്രോ ഇന്ത്യ
രാജ്യത്തെ പ്രശസ്ത സംരംഭകരായ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവും പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്ന എക്സ്പ്രോ ഇന്ത്യ ലിമിറ്റഡിനെ 1998-ലാണ് പ്രത്യേക കമ്പനിയായി രൂപീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന കമ്പനി കൂടിയാണിത്. കോഎക്സ്ട്രൂഡഡ് പ്ലാസ്റ്റിക് നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലാണ്. ഇതിനോടൊപ്പം ബൈആക്സിയലി ഓറിയന്റഡ് പോളിപ്രോപ്പലീന്‍ (BOPP) ഫിലിംസ്, റെഫ്രിജറേറ്റര്‍ ലൈനേര്‍സ്, തെര്മോഫോമ്ഡ് ലൈനേര്‍സ് തുടങ്ങിയവയും നിര്‍മിക്കുന്നു.
എക്സ്പ്രോ ഇന്ത്യയുടെ (BSE: 590013, NSE-BE : XPROINDIA) ആകെ ഓഹരികളില്‍ 50.02 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ നിന്നും 15 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 0.62 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 49.26 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ഇതില്‍ ആഭ്യന്തര വിപണിയിലെ 'വലിയ തിമിഗലം' എന്ന വിശേഷണത്തിന് അര്‍ഹനായ പ്രമുഖ ഓഹരി നിക്ഷേപകന് ആശിഷ് കഛോലിയയും എക്സ്പ്രോ ഇന്ത്യയുടെ 4,59,366 ഓഹരികള്‍ അഥവാ 3.89 ശതമാനം വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം 795 രൂപയിലാണ് കഴിഞ്ഞ ദിവസം എക്സ്പ്രോ ഇന്ത്യ ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും 2022-ലെ നേട്ടം 27 ശതമാനത്തിലധികമാണ്. ഒരു വര്‍ഷത്തെ നേട്ടം 329 ശതമാനവും. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,113 രൂപയും താഴ്ന്ന വില 160 രൂപയുമാണ്.
നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,408 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 75.92 രൂപ നിരക്കിലും പിഇ അനുപാതം 24.10 മടങ്ങിലുമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.25 ശതമാനമാണ്.
നിക്ഷേപ മൂല്യം
എക്സ്പ്രോ ഇന്ത്യ ഓഹരികള്‍ കാഴ്ചവെച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഒരു നിക്ഷേപകന് ഈ ജനുവരിയില്‍ ഒരു ലക്ഷം രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 1.27 ലക്ഷമായി വളരുമായിരുന്നു. സമാനമായി ഒരു വര്‍ഷം മുന്നെയായിരുന്നു ഈ മള്‍ട്ടിബാഗര്‍ വാങ്ങിയതെങ്കില്‍ ഇന്നതിന്റെ മൂല്യം 3.29 ലക്ഷമായും പെരുകുമായിരുന്നു. അതുപോലെ രണ്ട് വര്‍ഷം മുന്നെയാണ് ഒരു ലക്ഷം രൂപയ്ക്ക് എക്സ്പ്രോ ഇന്ത്യ ഓഹരി സ്വന്തമാക്കിയിരുന്നതെങ്കില്‍ ഇന്നതിന്റെ മൂല്യം 53 ലക്ഷമായി മാറിയേനെ.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എക്സ്പ്രോ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 9) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 10.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 34 ശതമാനവും അറ്റാദായത്തില്‍ 168.7 ശതമാനവും വീതം വളര്‍ച്ച കൈവരിച്ചു.
അതേസമയം ജൂണ്‍ പാദത്തില്‍ എക്സ്പ്രോ ഇന്ത്യയുടെ വരുമാനം 159.63 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 75 ശതമാനം വര്‍ധനയാണ്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 269 ശതമാനം ഉയര്‍ന്ന് 18.53 കോടിയുമായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
