ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങലിലും വില്‍ക്കലിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. സമാനമായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 1 ലക്ഷം രൂപയുടെ നിക്ഷേപം 92 ലക്ഷമായി വളര്‍ത്തിയ മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആദിത്യ വിഷന്‍
വിവിധ ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ആദിത്യ വിഷന്‍. 1999-ലാണ് തുടക്കം. ബിഹാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഷോറൂമുകളും ശക്തമായ റീട്ടെയില്‍ വില്പന ശൃംഖലയും സൃഷ്ടിച്ചിട്ടുണ്ട്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഒരേയൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക് റീട്ടെയില്‍ കമ്പനിയാണിത്. നിലവില്‍ 1,654 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ ആദിത്യ വിഷന്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.44 ശതമാനത്തിലാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 72.68 രൂപ നിരക്കിലും പിഇ അനുപാതം 30.91 മടങ്ങിലുമാണുള്ളത്. ആദിത്യ വിഷന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 24.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 55.10 ശതമാനം നിലാവരത്തിലും നില്ക്കുന്നു.
അതേസമയം ആദിത്യ വിഷന്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 73.72 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണ്. ബാക്കി 26.28 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണുള്ളത്. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 1,529 രൂപയും താഴ്ന്ന വില 599 രൂപയുമാണ്.
ഓഹരി വില ചരിത്രം
2016 ഡിസംബര്‍ 12-ന് ആദിത്യ വിഷന്‍ ഓഹരിയുടെ വില 15.50 രൂപയായിരുന്നു. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 1,400 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇന്ന് 1,375 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഇതോടെ കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഓഹരിയിലെ നേട്ടം 9,067 ശതമാനമായി.
അതായത്, 2016-ല്‍ 1 ലക്ഷം രൂപയ്ക്ക് ആദിത്യ വിഷന്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 91.67 ലക്ഷമായി വളരുമായിരുന്നുവെന്ന് സാരം.
ഇനി വാങ്ങാമോ ?
നിലവില്‍ കരസ്ഥമാക്കുന്ന വരുമാനത്തിന്റെ ഒഴുക്കനുസരിച്ച് അടുത്ത 3 വര്‍ഷത്തിനകം ആദിത്യ വിഷന്‍ കമ്പനിക്ക് കടബാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. അടുത്ത 2 വര്‍ഷത്തിനകം ഓഹരിയുടെ വില 2,309 രൂപ നിലവാരത്തിലേക്ക് കുതിച്ചുയരുമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദിത്യ വിഷന്റെ ഓഹരികള്‍ 84 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 121 ശതമാനം നേട്ടവും ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആദിത്യ വിഷന്‍ (BSE : 540205) കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 16.9 ശതമാനവും പ്രവര്‍ത്തന ലാഭം 57.3 ശതമാനവും അറ്റാദായം 85.2 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ആദിത്യ വിഷന്‍ നേടിയ വരുമാനം 438 കോടിയും അറ്റാദായം 26 കോടിയുമാണ്. ഈ രണ്ട് ഘടകങ്ങളിലും കമ്പനി വാര്‍ഷിക വളര്‍ച്ച കാണിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications