സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി മുന്നിലുള്ളത് ഒരു മാസം കൂടിയാണ്. ഇതിനാൽ തന്നെ നിക്ഷേപങ്ങളിലൂടെ നികുതി ഇളവുകൾ തേടുന്നവരാണെങ്കിൽ നിക്ഷേപങ്ങൾ നടത്താനും ചുരുങ്ങിയ സമയം മാത്രമാണ് മുന്നിലുള്ളത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ മിക്കതും തുടർച്ചയായ നിക്ഷേപം ആവശ്യമുള്ള നിക്ഷേപങ്ങളാണ്.
നിക്ഷേപത്തിന് 1.50 ലക്ഷം രൂപയുടെ നികുതി കിഴിവാണ് സെക്ഷൻ 80സി പ്രകാരം ലഭിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), സുകന്യ സമൃദ്ധി യോജന (എസ്എസൈ്വ) തുടങ്ങിയ പദ്ധതികളിൽ വർഷത്തിൽ നിക്ഷേപം നടത്തേണ്ടതുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ നിക്ഷേപം തുടങ്ങാത്തവർ 2023 മാർച്ച് 31 നകം നിക്ഷേപം നടത്തിയില്ലെങ്കിൽ നികുതി ഇളവ് ലഭിക്കില്ല.
അക്കൗണ്ട് നിഷ്ക്രിയമാകും
വർഷത്തിൽ നിക്ഷേപം നടത്തേണ്ട അക്കൗണ്ടുകളിൽ നിക്ഷേപം മുടങ്ങുന്നത് അക്കൗണ്ടുകളെ നിഷ്ക്രിയമാക്കും. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്കാണ് നിക്ഷേപങ്ങൾ വഴിയുള്ള ആദായ നികുതി കിഴിവിന് അർഹതയുള്ളത്. എന്നാൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരാണെങ്കിലും അക്കൗണ്ട് നിലനിർത്താനായി വർഷത്തിൽ നിക്ഷേപം നത്തേണ്ടതുണ്ട്. പിപിഎഫ്, എന്‍പിഎസ്, സുകന്യ സമൃദ്ധി യോജന സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക എത്രയാണെന്നും അക്കൗണ്ട് നിലനിർത്താൻ എന്തൊക്കെ ചെയ്യണമെന്നും നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
സാമ്പത്തിക വർഷത്തിൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നടത്തേണ്ട ഏറ്റവും കുറഞ്ഞ വാർഷിക വിഹിതം 500 രൂപയാണ്. ഇതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ചെക്ക് വഴിയോ ഗ്രാഫ്റ്റ് വഴിയോ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. വർഷത്തിൽ 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. ഈ തുക മുഴുവനായും നികുതി ഇളവ് ലഭിക്കും.
വർഷത്തിൽ നിക്ഷേപം മുടങ്ങിയാൽ പ്രതിവർഷം 50 രൂപ പിഴ ഈടാക്കും. അക്കൗണ്ട് പുനരുജ്ജിവീപ്പിക്കാത്ത പക്ഷം നിർത്തലാക്കിയതായാണ് കണക്കാക്കുക. ഇത്തരം അക്കൗണ്ടിൽ നിന്ന് ഭാഗികമായ പിൻവലിക്കലോ വായ്പയോ ലഭിക്കില്ല.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. വാർഷിക നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തന രഹിതമായതായി കണക്കാക്കും. ഇത്തരം അക്കൗണ്ട് 15 വർഷത്തിനുള്ളിൽ പിഴ അടച്ച് പുനരുജ്ജീവിപ്പിക്കുന്നതാണ്. വീഴ്ച വരുത്തിയ അക്കൗണ്ടിന് വർഷത്തിൽ 50 രൂപ പിഴ ഈടാക്കും.
നാഷണൽ പെൻഷൻ സ്കീം
നാഷണൽ പെൻഷൻ സ്കീമിൽ നികുതി ഇളവ് ലഭിക്കുന്ന ടെയർ-1 അക്കൗണ്ടുകൾക്ക് സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ അടയ്ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അക്കൗണ്ട് പ്രവർത്തന രഹിതമാകും. പ്രവർത്തന രഹിതമായ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ നിക്ഷേപത്തോടൊപ്പം 100 രൂപ പിഴയും അടയ്ക്കേണ്ടി വന്നേക്കാം. ടെയർ-2 അക്കൗണ്ടിന് മിനിമം സംഭാവന ആവശ്യമില്ലെങ്കിലും ടെയർ-1 അക്കൗണ്ടിനൊപ്പം ടെയർ-2 അക്കൗണ്ടും റദ്ദാക്കും.
പുതിയ നികുതി വ്യവസ്ഥ
2022- 2023 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇ-ഫയലിംഗ് വെബ്സൈറ്റിൽ പുതിയ നികുതി വ്യവസ്ഥയാണ് ഡിഫോൾട്ടായി ലഭിക്കുക. ശമ്പളക്കാർക്ക് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിന് സാധിക്കും.
2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തെ നികുതി നിരക്കുകൾ തന്നെയാണ് വ്യക്തിഗത നികുതിദായകർക്ക് ബാധകമാകുന്നത്. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ച പുതിയ മാറ്റങ്ങൾ 2024-25 അസസ്മെന്റ് വർഷം മുതലാണ് ബധകമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
