സമ്പാദിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? വലിയ തുക സ്വന്തമാക്കണമെന്ന മോഹം എല്ലാവരിലുമുണ്ടാവും. എന്നാൽ എങ്ങനെ സമ്പാദിക്കണമെന്ന് പലർക്കും ധാരണയില്ല. ഏതൊരു പൗരനും സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. 2025 മുതൽ ചില ബാങ്കുകൾ സാധാരണ നിക്ഷേപകർക്കും, മുതിർന്ന പൗരൻമാർക്കും, സൂപ്പർ സീനിയർ പൗരൻമാർക്കും വേണ്ടി പ്രത്യേക എഫ്.ഡി സ്കീമുകൾ ആരംഭിച്ചിട്ടുണ്ട്. ഏതെല്ലാമെന്ന് അറിയാം.
എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി), ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ ബാങ്കുകളാണ് വിവിധ നിക്ഷേപകർക്കായി പുതിയ എഫ്.ഡി സ്കീമുകൾ ആരംഭിച്ചത്. ഈ പുതിയ സ്കീമുകൾ ആകർഷകമായ ഓഫറുകളും മികച്ച പലിശ നിരക്കുകളും വാഗ്ദാനം നൽകുന്നു.
1. എസ്.ബി.ഐ
എസ്.ബി.ഐ പാട്രൺ എഫ്.ഡി: ഈ പ്രത്യേക എഫ്.ഡി സ്കീം സൂപ്പർ സീനിയർ പൗരൻമാർക്ക് വേണ്ടി രൂപപ്പെടുത്തിയതാണ്. സാധാരണയായി മുതിർന്ന പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്ന നിരക്കുകളേക്കാൾ 0.10% അധിക പലിശ എസ്.ബി.ഐ 80 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയർ പൗരൻമാർക്ക് വേണ്ട് വാഗ്ദാനം ചെയ്യുന്നു. 2-3 വർഷത്തേക്ക് 7.6% പലിശയാണ് നൽകുന്നത്.
ഹർ ഘർ ലഖ്പതി ആർ.ഡി സ്കീം: ഇതൊരു റിക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയാണ്. ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നേട്ടം ഉറപ്പാക്കാൻ ഈ സ്കീമിലൂടെ സാധിക്കും. ഈ സ്കീം പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പോലും ഇവിടെ നിക്ഷേപിക്കാം. യുവ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും ഹർ ഘർ ലഖ്പതി ആർ.ഡി സ്കീം ശ്രദ്ധിക്കുന്നുണ്ട്.
2. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ എഫ്.ഡി ഓപ്ഷനുകൾ
പി.എൻ.ബി പ്രധാനമായും രണ്ട് പുതിയ എഫ്.ഡി സ്കീമുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ സാധാരണ പൗരൻമാർക്ക് വേണ്ടി 303 ദിവസത്തെ എഫ്.ഡി 7% പലിശ വാഗ്ദാനം ചെയ്യുന്നു. 506 ദിവസത്തെ എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 6.7% പലിശ വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധികളിൽ മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

3. ഐ.ഡി.ബി.ഐ ബാങ്ക് സൂപ്പർ സീനിയർ പൗരൻമാർക്കുള്ള എഫ്.ഡി
80 വയസ്സും അതിനു മുകളിലും പ്രായമുള്ള നിക്ഷേപകർക്കായി ഐ.ഡി.ബി.ഐ ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്.ഡി ആരംഭിച്ചു. ഈ പ്രത്യേക പദ്ധതി വിവിധ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്;
- 555 ദിവസത്തെ എഫ്.ഡി: പ്രതിവർഷം 8.05% പലിശ നൽകുന്നു
- 375 ദിവസത്തെ എഫ്.ഡി: പ്രതിവർഷം 7.90% പലിശ നൽകുന്നു
- 444 ദിവസത്തെ എഫ്.ഡി: പ്രതിവർഷം 8.00% പലിശ നൽകുന്നു
- 700 ദിവസത്തെ എഫ്.ഡി: പ്രതിവർഷം 7.85% പലിശ നൽകുന്നു
5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിക്കുന്നോ? ഈ എഫ്.ഡികൾ ഉയർന്ന പലിശയും നികുതി ഇളവും നൽകുന്നു
4. ബാങ്ക് ഓഫ് ബറോഡ പ്രത്യേക എഫ്.ഡി
ബാങ്ക് ഓഫ് ബറോഡ റീട്ടെയിൽ നിക്ഷേപകർക്കായി ലിക്വിഡ് ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിച്ചു. ഈ പ്രത്യേക എഫ്.ഡി കാലാവധിക്കു മുന്നേ ഭാഗികമായി പിൻവലിക്കാൻ സാധിക്കും. 4.25% മുതൽ 7.15% വരെയാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 3 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളിൽ 0.50% പലിശ അധികമായി ലഭിക്കും.
ഈ ബാങ്കുകൾ വിവിധ നിക്ഷേപകർക്കു വേണ്ടി മികച്ച പലിശ നിരക്കോടെ എഫ്.ഡി സ്കീമുകൾ നൽകുന്നു. എവിടെ നിക്ഷേപിക്കാം?
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications