യൂട്യൂബറിനും ക്രിപ്‌റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022- 23) രണ്ടാം പാദം നാളെ ആരംഭിക്കുകയാണ്. നിത്യജീവിതത്തിലെ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചില നിയമങ്ങളില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട മാറ്റങ്ങളും ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നത് മുതല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കു പുതിയ നികുതി ചുമത്തപ്പെടുന്നത് ഉള്‍പ്പെടെ ഏവരേയും ബാധിക്കാവുന്ന പ്രധാന 5 മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍ ചെലവേറും

പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍ ചെലവേറും

പലതവണ മുന്നറിയിപ്പ് നല്‍കുകയും കാലാവധി നീട്ടിനല്‍കപ്പെടുകയും ചെയ്ത പൊതുനിര്‍ദേശമായിരുന്നു പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മിലുള്ള ബന്ധിപ്പിക്കല്‍. എന്നാല്‍ ഈ നിര്‍ദേശം ഇതിനോടകം പാലിക്കാത്തവര്‍ക്ക് നാളെ മുതല്‍ പോക്കറ്റില്‍ നിന്നും പിഴയിനത്തില്‍ കൂടുതല്‍ പണം നഷ്ടമാകും. നിലവില്‍ ജൂണ്‍ 30-തിനകം പാന്‍- ആധാര്‍ ബന്ധിപ്പിക്കാനുള്ള പിഴ 500 രൂപയാണ്. എന്നാല്‍ ഈ പിഴ തുക ജൂലൈ 1 മുതല്‍ 1,000 രൂപയായി വര്‍ധിപ്പിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

ക്രിപ്‌റ്റോ കറന്‍സി- ടിഡിഎസ്

ക്രിപ്‌റ്റോ കറന്‍സി- ടിഡിഎസ്

ഫൈനാന്‍സ് ആക്ട്- 2022 നിയമത്തിലൂടെ ആദായ നികുതി ചട്ടത്തിന് കീഴില്‍ പുതിയതായി അവതരിപ്പിച്ച 194-എസ് വകുപ്പ് ജൂലൈ 1-ന് പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം ക്രിപ്‌റ്റോ കറന്‍സി പോലെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ വാങ്ങുന്നവര്‍ 1 ശതമാനം സ്രോതസില്‍ നിന്നും ഈടാക്കുന്ന നികുതി (TDS) നല്‍കേണ്ടി വരും. ഒരു വര്‍ഷം 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കാണ് ടിഡിഎസ് ബാധകമാകുന്നത്. ഇക്കഴിഞ്ഞ പൊതു ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച തീരുമാനമാണിത്.

ഡിജിറ്റല്‍ ആസ്തി

അതേസമയം ക്രിപ്‌റ്റോ കറന്‍സികളിലേയും എന്‍എഫ്ടി പോലുള്ള മറ്റ് ഡിജിറ്റല്‍ ആസ്തികളിലേയും വരുമാനത്തിനും ഏപ്രില്‍ 1 മുതല്‍ 30 ശതമാനം നികുത്തി ചുമത്തി തുടങ്ങിയിരുന്നു. ഇടപാടില്‍ നഷ്ടമാണ് സംഭവിക്കുന്നതെങ്കിലും ടിഡിഎസ് ചുമത്തും. എന്നാല്‍ ഓഹരി ഇടപാടുകളില്‍ സംഭവിക്കുന്ന നഷ്ടത്തിന് മറ്റ് ഇടപാടില്‍ ലഭിക്കുന്ന ലാഭത്തിനു നല്‍കേണ്ട നികുതിയില്‍ തട്ടിക്കിഴിക്കാന്‍ (Set-off) ചെയ്യാന്‍ അനുവദിക്കാറുണ്ട്.

Also Read: ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!

ഡീമാറ്റ്

ഡീമാറ്റ്

ഓഹരി ഇടപാടുകള്‍ നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി രേഖകള്‍ യഥാവിധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജൂലൈ 1 മുതല്‍ അക്കൗണ്ട് മരവിപ്പിക്കും. കൈവിസിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാത്ത അക്കൗണ്ടിലേക്ക് ജൂലൈ 1-നു ശേഷം ഓഹരികളും മറ്റും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും ഈ ഓഹരികളില്‍ ലഭിക്കാവുന്ന ലാഭവിഹിതം പോലെയുള്ള ആനുകൂല്യം കൈപ്പറ്റുന്നതിന് തടസമില്ല.

ഓഗസ്റ്റ് 1-നകം കെവൈസി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും പുറത്തേക്ക് ഓഹരി മാറ്റാനും അനുവദിക്കില്ലെന്നും നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) വ്യക്തമാക്കിയിട്ടുണ്ട്. പേര്, വിലാസം, പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, വരുമാനം, ഇമെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങള്‍ സഹിതമുള്ള കെവൈസിയാണ് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ക്കേണ്ടത്.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ അവതരിപ്പിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ജൂലൈ 1 മുതല്‍ നടപ്പായി തുടങ്ങും. ഇതനുസരിച്ച് കാലതാമസം കൂടാതെ ബില്‍ സ്റ്റേറ്റ്‌മെന്റ് ഉപഭോക്താവിന് കൈമാറുക, പരാതി നല്‍കിയാല്‍ 30 ദിവസത്തിനകം വിശദീകരണം സഹിതം പ്രതികരിക്കണം, ബില്ലിങ് സൈക്കിളിന്റെ ഏകീകരണം, ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിനുള്ള അപേക്ഷ കിട്ടിയാല്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കണം, ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാത്ത കാര്‍ഡുകള്‍ നിര്‍ജീവമാക്കണം തുടങ്ങിയ മാറ്റങ്ങളാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

ഡോക്ടര്‍/ യൂട്യൂബര്‍

ഡോക്ടര്‍/ യൂട്യൂബര്‍

ഡോക്ടര്‍മാര്‍, യൂട്യൂബര്‍, ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ എന്നിവര്‍ക്കുള്ള ആദായ നികുതി നിയമങ്ങളിലും ജൂലൈ 1 മുതല്‍ മാറ്റം വരുന്നുണ്ട്. ഡോക്ടര്‍മാര്‍, യൂട്യൂബര്‍, ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ തുടങ്ങിയവര്‍ ഇനി മുതല്‍ സൗജന്യമായി കൈപ്പറ്റുന്ന പാരിതോഷികങ്ങള്‍ക്ക് ജൂലൈ 1 മുതല്‍ 10 ശതമാനം ടിഡിഎസ് നികുതി ബാധകമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കാര്‍/ മൊബൈല്‍/ ആഭരണം/ വസ്ത്രം പോലെയുള്ള സമ്മാനങ്ങള്‍ക്ക് 10 ശതമാനമാണ് ടിഡിഎസ് നികുതി നല്‍കേണ്ടത്. അതുപോലെ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ചില ഡിസ്‌കൗണ്ട് ഓഫറുകള്‍ക്കും ടിഡിഎസ് ചുമത്തുന്നതായിരിക്കും.

Read more about: news investment finance income tax
English summary

New Financial Rules: Including TDS On Digital Assets Crypto Demat Account KYC Update Implements From July 1st

New Financial Rules: Including TDS On Digital Assets Crypto Demat Account KYC Update Implements From July 1st
Story first published: Thursday, June 30, 2022, 15:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X