നികുതി ദായകർക്ക് കൂടുതൽ സൗകര്യപ്രദവവും കുറഞ്ഞ പേപ്പർ വർക്കുള്ളതുമായ പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങൾ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഉണ്ടായിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥ പ്രകാരം 7 ലക്ഷം രൂപ വരെയുള്ള വരുമാനങ്ങളെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ജനകീയമായ 80സി ആദായ നികുതി ഇളവ്, ഭവന വായ്പ ഇളവ് പോലുള്ള നികുതി ഇളവുകൾക്ക് പുതിയ നികുതി വ്യവസ്ഥ പ്രധാനം നൽകുന്നില്ല. എന്നാൽ ഇത് പൂർണമായും നികുതി ഇളവ് ഒഴിവാക്കി എന്നും പറയാനാകില്ല.
2023-24 സാമ്പത്തിക വർഷം മുതൽ പുതിയ നികുതി വ്യവസ്ഥയാണ് ഡീഫോൾട്ടായി നികുതിദായകർക്ക ലഭിക്കുന്നത്. പഴയ വ്യവസ്ഥയിലേക്ക് മാറണമെന്ന് ആഗ്രഹമുള്ളവരാണെങ്കിൽ ഇത് പ്രത്യേകം തിരഞ്ഞെടുക്കണം.
ആദായ നികുതി റിട്ടേണിലേക്ക് കടക്കുന്നതിന് മുൻപ് ഔദ്യോഗിക ടാക്‌സ് കാൽക്കുലേറ്റർ വഴി വ്യക്തികൾക്ക് കുറഞ്ഞ നികുതി ബാധ്യതയുള്ള നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം. ഏത് നികുതി വ്യവസ്ഥയാണെങ്കിലും ഇളവുകളെ പറ്റി അറിഞ്ഞിരിക്കണം. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ പോലും അർഹതയുള്ള ഇളവുകൾ ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന നികുതി ഇളവുകളാണ് ഈ ലേഖനത്തിൽ
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
2023 ബജറ്റിലാണ് പുതിയ ആദായ നികുതി വ്യവസ്ഥയിലും 50,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിക്കുന്നത്. പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. രേഖകളൊന്നും സമർപ്പിക്കാതെ തന്നെ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് ഈ ഇളവ് ലഭിക്കും. അതേസമയം എല്ലാ നികുതിദായകർക്കും ഇളവ് ലഭിക്കില്ല. പഴയ നികുതി വ്യവസ്ഥയിൽ ഇത് ശമ്പളക്കാർക്കും പെൻഷൻകാർക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ബിസിനസുകാർക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കില്ല.
എൻപിഎസ് വിഹിതം
അധികം അറിയപ്പെടാത്ത മറ്റൊരു നികുതി ഇളവാണ് എൻപിഎസ് വിഹിതം. തൊഴിലുടമ തൊഴിലാളിയുടെ പേരിൽ നാഷണൽ പെൻഷൻ സ്‌കീമിലേക്ക് നടത്തുന്ന വിഹിതത്തിനാണ് നികുതി ഇളവ്. പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി(2) പ്രകാരമുള്ള നികുതി ഇളവാണ് ലഭിക്കുന്നത്.
തൊഴിലാളിയുടെ എൻപിഎസിലേക്കുള്ള വിഹിതമായ, അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിവയടങ്ങിയ തുകയുടെ 10 ശതമാനം ഇളവ് നേടാം. സർക്കാർ ജീവനക്കാർക്ക് 14 ശതമാനം ഇളവ് ലഭിക്കും. എൻപിഎസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം ശമ്പളമായി ചേർത്ത ശേഷമാണ് ഇളവ് നൽകുന്നത. സാമ്പത്തിക വർഷത്തിൽ തൊഴിലുടമയിൽ നിന്ന് ലഭിക്കാവുന്ന് ആനുകൂല്യങ്ങൾക്ക് 7.75 ലക്ഷം എന്ന പരിധിയുണ്ട്.
ഇപിഎഫ് വിഹിതം
ഇന്ത്യയിലെ നികുതിദായകരായ ശമ്പളക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കളാണ്. പുതിയ നികുതി വ്യവസ്ഥയിൽ ഇപിഎഫിന് നികുതി ഇളവുണ്ട്. തൊഴിലുടമ തൊഴിലാളിയുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കുന്ന 12 ശതമാനം വിഹിതത്തിനും പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കം.
ലെെഫ് ഇൻഷൂറൻസ് തുക
ലൈഫ് ഇൻഷൂറൻസ് പോളിസിയുടെ കാലാവധിയെത്തുമ്പോഴുള്ള തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. സമ്പാദ്യത്തിന് കൂടി പ്രാധാന്യം നൽകുന്ന എൻഡൗമെന്റ് പോളിസികളോ യൂണിറ്റ് ലിങ്ക് ഇൻഷൂറൻസ് പോളിസികൾക്കോ ആണ് ആനുകൂല്യം ലഭിക്കുക, 2021 ബജറ്റ് മുതൽ യുലിപ് പോളിസികൾക്ക് നിബന്ധനകളുണ്ട്. വർഷത്തിൽ പ്രീമിയം 2.50 ലക്ഷത്തിൽ കൂടുതലായാൽ ഇളവ് ലഭിക്കില്ല.
എൻഡൗവ്‌മെന്റ് പോളിസികൾക്ക് 2023 ബജറ്റിൽ പുതിയ നിബന്ധന കൊണ്ടു വന്നിട്ടുണ്ട്. വാർഷിക പ്രീമിയം 5 ലക്ഷത്തിൽ കൂടുതലായാൽ ലൈഫ് ഇൻഷൂറൻസ് പോളിസികൾക്ക ഇളവ് ലഭിക്കില്ല.
പിപിഎഫ്/ സുകന്യ സമൃദ്ധി യോജന
ജനപ്രീയ നിക്ഷേപങ്ങളായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനും സുകന്യ സമൃദ്ധി യോജനയ്ക്കും പഴയ നികുതി വ്യവസ്ഥ പ്രകാരം 80സി ആനുകൂല്യം ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിൽ ഇവയുടെ കാലാവധി എത്തുമ്പോഴുള്ള തുകയ്ക്ക് നികുതി ഇളവ് ലഭിക്കും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications