സാമ്പത്തിക വർഷം അവസാന ലാപിലേക്ക് കടക്കുമ്പോൾ നികുതിദായകർ നികുതി വ്യവസ്ഥകളും നികുതി ഇളവുകളെയും സംബന്ധിച്ച് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. 2023 ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് പ്രധാനം നൽകി ഡിഫോൾട്ട് ആദായ നികുതി വ്യവസ്ഥയാക്കി ഇതിനെ മാറ്റിയിരുന്നു.
ആവശ്യക്കാരാണെങ്കിൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനും സാധിക്കുന്ന തരത്തിലാണ് 2023 ഏപ്രിൽ 1 മുതൽ വരുത്തിയ മാറ്റങ്ങൾ. 2020 ലെ ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചതെങ്കിലും 2023 ലെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയും ഇളവുള്ള നികുതി നിരക്കുകളും ഈ സമ്പ്രദായത്തെ ആകർഷമാക്കി. പുതിയ നികുതി വ്യവസ്ഥയുടെ ആകർഷകമായ ഘടകങ്ങൾ പരിശോധിക്കാം.
7.50 ലക്ഷം രൂപ വരെ നികുതി വേണ്ട
ആദായനികുതി നിയമ പ്രകാരം നേരത്തെ പുതിയ നികുതി വ്യവസ്ഥയിൽ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് നികുതിയൊന്നും നൽകേണ്ടിയിരുന്നില്ല. പുതുക്കിയ സ്ലാബ് പ്രകാരം ഈ പരിധി 7 ലക്ഷം രൂപയായി ഉയർത്തി. നേരത്തെ പഴയ നികുതി വ്യവസ്ഥയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പുതിയ നികുതി വ്യവസ്ഥയിലേക്കും നീട്ടി. ഇതുപ്രകാരം 7.5 ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല.

നികുതി സ്ലാബുകൾ
പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുന്നത് കുറഞ്ഞ നികുതി നിരക്കുകളാണ്. 2023 ലെ ബജറ്റിൽ സർക്കാർ പുതിയ ആദായ നികുതി സ്ലാബുകൾ പ്രഖ്യാപിച്ചിരുന്നു. 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയൊന്നും നൽകേണ്ടതില്ല. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ 5 ശതമാനമാണ് നികുതി നിരക്ക്.
6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനവും 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനവുമായിരുന്നു നികുതി നിരക്ക്. 12 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിൽ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് നികുതി നിരക്ക്. 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ 30 ശതമാനവും നികുതി നൽകണം.
എത്ര രൂപ നികുതി നൽകണം
10 ലക്ഷം രൂപ വരുമാനകാരന് 3 ലക്ഷം രൂപ വരെ നികുതി നൽകേണ്ടതില്ല. 3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടിയലുള്ള വരുമാനത്തിന് 5 ശതമാനം നിരക്കിൽ 15,000 രൂപ നികുതി നൽകണം.
6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിൽ 10 ശതമാനം നിരക്കിൽ 30,000 രൂപയും ബാക്കി വരുന്ന 1 ലക്ഷത്തിന് 15 ശതമാനം നിരക്കിൽ 15,000 രൂപയും നികുതി വരും. 60,000 രൂപ നികുതിയും 4 ശതമാനം സെസ്സും അടക്കം 62,400 രൂപ ആദായ നികുതി വകുപ്പിന് അടയ്ക്കണം.
സർചാർജ്
ഉയർന്ന വരുമാനക്കാർക്കുള്ള സർചാർജ് കുറച്ചതാണ് നിലവിലെ പുതിയ നികുതി വ്യവസ്ഥയിലെ മറ്റൊരു നേട്ടം. 5 കോടിക്ക് മുകളിലുള്ള വരുമാനത്തിന്റെ സർചാർജ് നിരക്ക് 37 ശതമാനത്തിൽ നിന്ന് 25 ശതമാനായി കുറച്ചു.
ഇത് നികുതി നിരക്ക് 42.74 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറച്ചു. പുതിയ നികുതി വ്യവസ്ഥയിൽ ഉയർന്ന ലീവ് എൻക്യാഷ്‌മെന്റ് ഒഴിവാക്കൽ ലഭിക്കും. സർക്കാർ ഇതര ജീവനക്കാർക്കുള്ള ഇളവ് 3 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി വർധിപ്പിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
