പണമിടപാടുകൾക്ക് ഇന്ന് വിവിധ മാർഗങ്ങളുണ്ട് ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകളിൽ ചെന്ന് നേരിട്ട് പണമിടപാട് നടത്തുന്നതും എടിഎമ്മുകളും യുപിഐയും അടക്കം വിവിധ മാർഗങ്ങൾ ഇന്നുണ്ട്. സാങ്കേതി വിദ്യ വന്നതോടെ പുതിയ പണമിടപാട് മാർഗങ്ങൾ സജീവമായി. എന്നാൽ ഇതുവരെയുണ്ടായിരുന്ന പോലെ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ സാധിക്കില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മേയ് 26 മുതല്‍ രാജ്യത്ത് പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നത്.
ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പിഎഎന്‍) നിര്‍ബന്ധമാക്കി. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസ് വഴിയും സഹകരണ ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിബന്ധന ബാധകമാണ്.
താഴെ പറയുന്ന സാഹചര്യങ്ങളിലാണ് പുതിയ ചട്ടം ബാധകമാകുന്നത്
* ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ഒരു നിക്ഷേപമോ നിക്ഷേപങ്ങള്‍ ആകെ 20 ലക്ഷത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ വേണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളും കണക്കാക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമാകും.
* ഒരു സാമ്പത്തിക വര്‍ഷത്തിലെ ആകെ പണം പിന്‍വലിക്കല്‍ 20 ലക്ഷത്തില്‍ കൂടുമ്പോഴോ ഒറ്റത്തവണ 20 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോഴോ ആധാര്‍ പാന്‍വിവരങ്ങള്‍ ചേര്‍ക്കണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ കണക്കാക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ പിൻവലിക്കലുകൾക്ക് ഈ നിബന്ധന ബാധകമാണ്.
* ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റ് ഓഫീസിലെ കറന്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴോ കാഷ് ക്രെഡിറ്റ് അക്കൗണ്ട് ആരഭിക്കുമ്പോഴോ ഈ നിബന്ധനകൾ ബാധകമാണ്.
ഇത്തരത്തില്‍ ഇടപാട് നടത്താന്‍ ഉദ്യേശിക്കുന്നയാള്‍ ഇടാപാടിന് ഏഴ് ദിവസം മുന്നേ പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ ദിവസത്തില്‍ 50,000ത്തില്‍ കൂടുന്ന പണ ഇടപാടുകള്‍ക്ക് മാത്രമെ പാന്‍ നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. വാര്‍ഷിക പരിധി നേരത്തെയുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകളെ പിടികൂടാനാണ് ഇത്തരം നിയന്ത്രമമെന്നാണ് വിദഗ്ധാഭിപ്രായം. ഉയര്‍ന്ന പണമിടപാടുകളെ ഇതോടെ ആദായ നികുതി വകുപ്പിന് നിരീക്ഷിക്കാനാതും. പാൻ നിർബ്നധമാക്കുന്നതോടെ ഉറവിട നികുതി പിരിവ് ഊർജിതമാക്കാനാകും.
ഇതുപോലെ ദിവസത്തിൽ നടത്തുന്ന പണ കൈമാറ്റത്തിന് നേരത്തെ നിബന്ധന കൊണ്ടു വന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ നിയമങ്ങൾ പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല. ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കിൽ നൽകിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാൽ ഒരുഭാഗത്ത് ബാങ്ക്, സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വരികായണെങ്കിൽ ഇടപാടിന് നിയമപ്രശ്നമില്ല.
ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയിൽ നിന്ന് 80000 രൂപ കറൻസി ഇടപാടായി കൈപ്പറ്റിയാൽ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ അത്യാവശ്യം തെളിയിച്ചാൽരപ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കും. ബിസിനസ് ആവശ്യങ്ങൾക്കല്ലെങ്കിലും പണം കടം വാങ്ങിയത് അത്യാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാൽ പിഴ ഒഴിവാക്കും. എന്നാൽ പണം രണ്ട് ലക്ഷത്തിൽ കൂടാൻ പാടില്ല. ഇത് നിയമത്തിലെ 273ബി സെക്ഷൻ വ്യക്തമാക്കുന്നുണ്ട്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications