A Oneindia Venture

പുതിയ വാടക കരാർ നിയമം എത്തി: സെക്യൂരിറ്റി ഡെപ്പോസിറ്റ് മുതൽ വമ്പൻ മാറ്റം, വാടകക്കാരും ഉടമകളും അറിയേണ്ടതെല്ലാം

രാജ്യത്ത് വാടക വീടുകളിൽ താമസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഇതുവരെയും ഒരു സുതാര്യമായ വാടക നിയമം ഉണ്ടായിരുന്നില്ല. അതിനു പരിഹാരമായിട്ടാണ് കേന്ദ്ര സർക്കാർ ഈ വർഷം പുതിയ വാടക കരാർ നിയമം അവതരിപ്പിച്ചിരിക്കുന്നത്. മോഡൽ ടെനൻസി ആക്റ്റിൻ്റെയും (എംടിഎ) സമീപകാല കേന്ദ്ര ബജറ്റ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ഹോം റെന്റ് റൂൾസ് 2025 തയ്യാറാക്കിയിരിക്കുന്നത്.

വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ഒരുപോലെ ​ഗുണം ചെയ്യുന്ന തരത്തിലുള്ള സംവിധാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുക്കിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഇതു പ്രകാരം, എല്ലാ വാടക കരാറുകളും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നിബന്ധന.

നിങ്ങൾക്ക് സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകൾ വഴി ഓൺലൈനായോ അല്ലെങ്കിൽ പ്രാദേശിക രജിസ്ട്രാർ ഓഫീസ് വഴിയോ പ്രക്രിയ പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്തില്ലെങ്കിൽ 5,000 രൂപയാണ് പിഴയായി അടക്കേണ്ടി വരിക.

പുതിയ വാടക കരാർ നിയമം: വാടകക്കാരും ഉടമകളും അറിയേണ്ടതെല്ലാം

വാടകക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കരാറുകൾ നിർബന്ധമായും രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം.
  • റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് രണ്ട് മാസത്തെ വാടകയും, വാണിജ്യ സ്ഥലങ്ങൾക്ക് ആറ് മാസത്തെ വാടകയും മാത്രമേ സെക്യൂരിറ്റിയായി സ്വീകരിക്കാനാകൂ.
  • വാടകക്കാർക്ക് 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകിയതിനുശേഷം മാത്രമേ ഭൂവുടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയൂ.
  • വാടകക്കാരോട് പെട്ടെന്ന് തന്നെ വീടൊഴിയണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ല. കുടിയൊഴിപ്പിക്കൽ വ്യവസ്ഥ ശക്തമായ പുതുക്കിയ നിയമത്തിൽ പറയുന്നുണ്ട്.
  • വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് നിയമത്തിൽ പറയുന്നു. അതിനായി പ്രത്യേക കോടതികളും ട്രൈബ്യൂണലുകളും പ്രവർത്തിക്കും.

ഭൂവുടമകൾ അറിയേണ്ട നേട്ടങ്ങൾ

  • ഭൂവുടമകൾക്ക് ലഭിക്കുന്ന വാടക വരുമാനത്തിൻ്റെ ടിഡിഎസ് പരിധി ഉയർത്തി. മുൻപ് പ്രതിവർഷം 2.4 ലക്ഷമായിരുന്നു, പുതുക്കിയ നിയമപ്രകാരം അത് 6 ലക്ഷമായി ഉയർത്തി.
  • വാടക വരുമാനത്തെ 'ഭവന സ്വത്തിൽ നിന്നുള്ള വരുമാനം' എന്ന കാറ്റ​ഗറിയിൽ ഉൾപ്പെടുത്തുന്നു.
  • മൂന്നോ അതിലധികമോ വാടക തിരിച്ചടവുകൾ മുടങ്ങിയ കേസുകൾ പെട്ടെന്ന് പരിഹരിക്കാൻ വാടക ട്രൈബ്യൂണലുകളിലേക്ക് അവ അയക്കാം.
  • താങ്ങാനാവുന്ന വാടക നിലനിർത്തുന്ന ഭൂവുടമകൾക്ക് സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

SSY vs PPF vs മ്യൂച്വൽ ഫണ്ട്: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപിക്കാവുന്ന മികച്ച പദ്ധതി ഏതാണ്?

വാടക കരാർ എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടൽ സന്ദർശിക്കുക.
  • രണ്ട് കക്ഷികളുടെയും തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • വാടക വിവരങ്ങൾ നൽകുക
  • കരാർ ഇ-ഒപ്പിട്ട് സമർപ്പിക്കുക.

വാടക കരാർ രജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ

  • ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം.
  • ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് വിൽപന രേഖ അല്ലെങ്കിൽ ഏറ്റവും പുതിയ കരമടച്ച രസീത് എന്നിവ വീട്ടുടമ നൽകണം.
  • നിബന്ധനകൾ വിശദീകരിക്കുന്ന വാടക കരാറിന്റെ കരട് പകർപ്പും നൽകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X