പുതിയ ആദായ നികുതി വ്യവസ്ഥയാണ് ഇനി മുതൽ ഡീഫോൾട്ട് ആദായ നികുതി വ്യവസ്ഥ. 2023ലെ ഫിനാന്‍ഷ്യല്‍ ആക്ടിലൂടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ആദായ നികുതി വ്യവസ്ഥയിലെ നികുതി നിരക്കുകള്‍ കുറച്ചിട്ടുണ്ട്. നികുതി സ്ലാബുകളുടെ എണ്ണം ആറില്‍ നിന്ന് അഞ്ചായാണ് കുറച്ചത്. 5 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ള 5 നികുതി നിരക്കുകളാണ് പുതിയ നികുതി വ്യവസ്ഥയിലുള്ളത്.
7 ലക്ഷം രൂപ വരെയുള്ള വരുമാനവും പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നല്‍കേണ്ടതില്ല. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന വരുമാനത്തിനാണ് ഈ നികുതി ബാധകമാകുക. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനത്തിന് ജൂലായ് 31 നകം നികുതി അടയ്ക്കണം. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് നികുതി നിരക്കുകളും എത്ര രൂപ നികുതി അടയ്ക്കണമെന്നും നോക്കാം.
7 ലക്ഷം വരെ നികുതി വേണ്ട
പഴയ നികുതി വ്യവസ്ഥയില്‍ 5 ലക്ഷം രൂപ നികുതി വരുന്നവര്‍ക്കാണ് ആദായ നികുതി അടയ്ക്കേണ്ടാത്തത്. സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് അടക്കമാണ് 5 ലക്ഷമെന്ന പരിധി. ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് സെക്ഷന്‍ 87എ പ്രകാരമുള്ള നികുതി ഇളവ് അടക്കം 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല.

മുതിർന്ന പൗരന്മാർക്ക്
പുതിയ നികുതി വ്യവസ്ഥയില്‍ വ്യക്തിഗത നികുതിദായകര്‍ക്ക് ബാധകമാകുന്ന നികുതി നിരക്ക് തുല്യമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള നികുതിദായകര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും സാധാരണ നികുതിദായകനും ഒരേ നികുതി നിരക്കാണ്. ബാധകമായ നികുതിയുടെ 4 ശതമാനം ഹെല്‍ത്ത്, എജ്യുക്കേഷന്‍ നികുതിയായും മുതിര്‍ന്ന പൗരന്മാര് അടയ്ക്കണം.
പുതിയ നികുതി വ്യവസ്ഥയിലെ ടാക്സ് സ്ലാബ്
2023-24 ല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം വരെയുള്ള വരുമാനമുള്ള വ്യക്തികള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ല. റിബേറ്റ് അടക്കം 7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല.
വരുമാനം 3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി. 6 ലക്ഷത്തിനും 10 ലക്ഷത്തിനിടയിലുള്ള വരുമാനത്തിന് 10 ശമാനമാണ് നികുതി. 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വരുന്ന വരുമാനത്തിന് 12 ശതമാനം നികുതി നല്‍കണം.
12 ലക്ഷം മുചല്‍ 15 ലക്ഷം വരെ 20 ശതമാനമാണ് നികുതി. 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥയില്‍ 30 ശതമാനം നികുതി നല്‍കണം.
എത്ര രൂപ ആദായ നികുതി അടയ്ക്കണം
7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ബാധ്യതയില്ല എന്ന് മനസിലാക്കി. 7.50ലക്ഷം രൂപയുടെ വരുമാനത്തിന് എങ്ങനെ നികുതി അടയ്ക്കണമെന്ന് നോക്കാം. 7.50 ലക്ഷത്തില്‍ 3 ലക്ഷം രൂപ വരെ നികുതി വേണ്ട. 3-6 ലക്ഷത്തിനും ഇടയിലുള്ള 3 ലക്ഷം രൂപയ്ക്ക് 5 ശതമാനം നികുതിയായി 15,000 രൂപ വരും.
ബാക്കി വരുന്ന 1.50 ലക്ഷം രൂപയ്ക്ക് 10 ശതമാനം നികുതിയും ഈടാക്കിയാൽ 15,000 രൂപ നികുതി വരും. ആകെ 30,000 രൂപ നികുതിയും 4 ശതമാനം സെസായി 1200 രൂപയും അടക്കം 31,200 രൂപ നികുതി അടയ്ക്കണം.
സമാന രീതിയിൽ കണക്കാക്കിയാൽ 9 ലക്ഷം വരുമാനുള്ള വ്യക്തി 46,800 രൂപയും 10 ലക്ഷം വരുമാനുള്ള വ്യക്തിക്ക് 62,400 രൂപയും നികുതി അടയ്ക്കണം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഉറപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications