നിക്ഷേപത്തിൽ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവും മികച്ചൊരു മാർഗം വൈവിധ്യവത്കരണമാണ്. കയ്യിലെ മുട്ടയെല്ലാം ഒരു കുട്ടയിൽ സൂക്ഷിച്ചാലുള്ള അപകട സാധ്യത നിക്ഷേപകർ അറിയേണ്ടതാണ്. കുറഞ്ഞ റിസ്കിൽ ഒരൊറ്റ നിക്ഷേപത്തിലൂടെ ഇന്ത്യൻ വിപണിയിലെ മികച്ച 50 ഓഹരികളുടെ ഭാഗം പോർട്ടഫോളിയോയിലെത്തിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് നിഫ്റ്റി ബീഇസ്. വ്യക്തിഗത ഓഹരിയേക്കാൾ കുറഞ്ഞ ചെലവിലും താരതമ്യേന കുറഞ്ഞ അപകട സാധ്യതയിലും ഓഹരി വിപണിയിൽ നിന്ന് കീശ നിറയ്ക്കാൻ സാധിക്കും.
എന്താണ് നിഫ്റ്റി ബീഇസ്
നിഫ്റ്റി ബെഞ്ച്മാർക്ക് എക്‌സ്‌ചേഞ്ച് ട്രേഡഡ് സ്‌കീമിന്റെ ചുരുക്കെഴുത്ത് നിഫ്റ്റി ബീഇസ് (Nifty BeEs). നിഫ്റ്റി 50 ഇൻഡക്‌സിന്റെ പ്രകടനം ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടാണിത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 50 ലാർജ് കാപ് കമ്പനികളെയാണ് നിഫ്റ്റി 50 സൂചിക പ്രതിനിധീകരിക്കുന്നത്.
നിക്ഷേപകൻ നിഫ്റ്റി ബീഇസ് യൂണിറ്റുകൾ വാങ്ങുമ്പോൾ നിഫ്റ്റി 50 ഇൻഡക്‌സിലെ 50 കമ്പനികളുടെ ആനുപാതികമായ ഓഹരി ഉൾപ്പെടുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ സ്വന്തമാക്കാനാകും.

നേട്ടങ്ങൾ എന്തൊക്കെ
വൈവിധ്യവൽക്കരണം- നിഫ്റ്റി ബീഇസിലെ നിക്ഷേപകർക്ക് വിവിധ മേഖലകളിലുടനീളമുള്ള 50 ഓഹരികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ എക്സ്പോഷറാണ് ലഭിക്കുന്നത്. ഇത് വ്യക്തിഗത ഓഹരികളിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന റിസ്ക് കുറയ്ക്കാൻ സഹായിക്കും. 13 വിവിധ സക്ടെറുകളിൽ നിന്നുള്ള ഏറ്റവും മികച്ച 50 കമ്പനികളാണ് നിഫ്റ്റി 50 യിൽ ഉൾപ്പെടുന്നത്.
കുറഞ്ഞ ചെലവ്- ഫണ്ട് മാനേജർമാർ സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിഫ്റ്റി ബീഇസുകൾക്ക് ചെലവ് അനുപാതം വളരെ കുറവാണ്. ദീർഘകാല നിക്ഷേപകർക്ക് മൊത്തത്തിലുള്ള വരുമാനത്തിൽ നിന്ന് കുറഞ്ഞ തുക മാത്രമെ ചെലവ് ഇനത്തിൽ നഷ്ടമാകുന്നുള്ളൂ.
ലിക്വിഡിറ്റി- നിഫ്റ്റി ബീഇസ് ഓഹരികൾ പോലെ വാങ്ങാനും വില്ക്കാനും സാധിക്കും. ഉയർന്ന ലിക്വിഡിറ്റി നൽകുന്ന ഫണ്ടുകലാണിത്. ട്രേഡിംഗ് ദിവസം മുഴുവൻ നിലവിലുള്ള മാർക്കറ്റ് വിലയിൽ വാങ്ങാനും വിൽക്കാനും കഴിയും.
ശ്രദ്ധിക്കേണ്ടവ
ചാഞ്ചാട്ടം- എല്ലാ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങളെയും പോലെ നിഫ്റ്റി ബീഇസ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപത്തിന്റെ മൂല്യത്തിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾക്ക് നേരിടാൻ തയ്യാറായവണം.
ട്രാക്കിംഗ് പിശക്- നിഫ്റ്റി 50 സൂചികയുടെ പ്രകടനമാണ് നിഫ്റ്റി ബിഇസ് ലക്ഷ്യമിടുന്നത്. ചെലവുകൾ, പണലഭ്യത, റീബാലൻസിങ് തുടങ്ങിയ ഘടകങ്ങൾ കാരണം ഇടിഎഫിന്റെ റിട്ടേണുകളും സൂചികയുടെ റിട്ടേണും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. ഇത് ട്രാക്കിംഗ് പിശക് എന്നറിയപ്പെടുന്നു,
ഇൻട്രാ ഡേ ചാഞ്ചാട്ടം- വിതരണവും ഡിമാൻഡും അടിസ്ഥാനമാക്കി നിഫ്റ്റി ബിഇസുകളുടെ വില ട്രേഡിങ്ങ് ദിവസം ചാഞ്ചാടം നേരിടും. നിക്ഷേപകർ ഇൻട്രാ ഡേ ചലനങ്ങളെ പറ്റി മനസിലാക്കണം.
എങ്ങനെ നിക്ഷേപിക്കാം
ഓഹരികൾ വാങ്ങുന്നതിന് സമാനമായി നിഫ്റ്റി ഇടിഎഫുകളിലും നിക്ഷേപിക്കാം. ഇതിനായി ഒരു ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. നിലവിലുള്ള മാർക്കറ്റ് വിലയിൽ എക്സ്ചേഞ്ച് ട്രേഡിംഗ് സമയത്ത് നിഫ്റ്റി ബീഇഎസ് യൂണിറ്റുകൾ വാങ്ങാം. ലംപ്സം (ഒറ്റത്തവണ) നിക്ഷേപം വഴിയോ നിഫ്റ്റി ബീഇഎസിൽ നിക്ഷേപിക്കാം. നിലവിലെ വിലയിൽ വാങ്ങാൻ ലംപ്സം രീതി ഉപയോഗിക്കാം. വിപണി തളർച്ച നേരിടുന്ന ഘട്ടത്തിൽ ഈ രീതി ഉപയോഗിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
