ജൂൺ, ജൂലായ് മാസങ്ങളിലായി തുടരുന്ന ചാഞ്ചാട്ടം ഓഗസ്റ്റിലും തുടർന്ന് സ്വർണ വില. ഓഗസ്റ്റിൽ ആദ്യ ദിവസം വർധിച്ച സ്വർണ വില കുറഞ്ഞും കൂടിയും തൽസ്ഥിതി തുടരുകയുമാണ്. കേരള വിപണിയിലെ സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ 44,120 രൂപയാണ് തിങ്കളാഴ്ച കേരള വിപണിയില്‍ പവന്റെ വില. ഗ്രാമിന് 5,515 രൂപ നല്‍കണം. ഓഗസ്റ്റ് പിറന്നതിന് ശേഷം ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില.
ആദ്യ ദിവസം വില ഉയര്‍ന്നെങ്കിലും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി 360 രൂപ കുറഞ്ഞു. വീണ്ടും 160 രൂപ കൂടിയാത് ശനിയാഴ്ചയാണ് ഇതേ വിലയിലാണ് ഇന്നും സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഈ മാസത്തിലെ ഉയര്‍ന്ന വില.
ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലായി 43,960 രൂപയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്. ഇതാണ് കുറഞ്ഞ വില. ആഗോള വിപണിയിലെ സ്വർണ വില കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നുണ്ട്. ആഘോഷ സീസണുകൾ അടുക്കാനിരിക്കെ വില കുറയാനുള്ള സാധ്യത മുന്നിലുണ്ട്.

മറ്റു നഗരങ്ങളിലെ സ്വർണ വില
മറ്റു ഇന്ത്യൻ നഗരങ്ങളിലും സ്വർണ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ പവന് 44,440 രൂപയാണ് വില. ഗ്രാമിന് 5,555 രൂപ നല്‍കണം. ഡല്‍ഹിയില്‍ പവന് 44,240 രൂപ മാത്രമാണ് നല്‍കേണ്ടത്. മുംബൈയില്‍ 44,120 രൂപയാണ് പവന്റെ വില. കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും ഇതേ വിലയിലാണ് സ്വര്‍ണം.
ആഗോള വിപണിയിലെ വില
ആഗോള വിപണിയിൽ സ്വർണവില 6 ആഴ്‌ചയ്‌ക്കുള്ളിലെ പ്രതിവാര ഇടിവാണ് നേരിട്ടത്. പോസിറ്റീവ് യുഎസ് സാമ്പത്തിക ഡാറ്റ, ഫിച്ചിന്റെ റേറ്റിംഗ് ഇടിച്ച നടപടി എന്നിവ ആഗോള വിപണിയിലെ സമ്മർദ്ദത്തിന് കാരണമായി. അതേസമയം, തിങ്കളാഴ്ചയും സ്വർണവില മന്ദഗതിയിലാണ്.
ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന പണപ്പെരുപ്പ ഡാറ്റ ഈ ആഴ്ച പുറത്തു വരുന്നതും, പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള യുഎസ് തൊഴിൽ വളർച്ചാ ഡാറ്റ ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തിയതും കാരണമാണ് സ്വർണ വില താഴേക്ക് പോകുന്നത്. 0.27 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,938.23 ഡോളറിലാണ് സ്വർണ വില.
സ്വർണ വില ഇനി ഇടിയുമോ?
മുന്നോട്ട് നോക്കുമ്പോൾ ഈ ആഴ്‌ച പുറത്ത് വരുന്ന യുഎസ് ഉപഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റ സ്വർണ വിലയെ സ്വാധീനിക്കുന്നതാണ്. പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന പ്രതീക്ഷകളാണ് വിപണിയിലുള്ളത്. പണപ്പെരുപ്പം ജൂലായിൽ 4.8 ശതമാനമാകുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. പണപ്പെരുപ്പം വർധിക്കുകയാണെങ്കിൽ സെപ്റ്റംബറിലെ ഫെഡ് യോഗത്തിൽ നിരക്ക് വർധനവിനുള്ള സാധ്യതകൾ ശക്തമാകും. ഇത് ഡോളറിനെയും ബോണ്ട് യീൽഡും വർദ്ധിപ്പിക്കുകയും വരാനിരിക്കുന്ന ആഴ്ചയിൽ സ്വർണ വില കുറയുന്നതിനും കാരണമാകും.
ഡാറ്റ പുറത്ത് വന്നതിന് ശേഷമുള്ള ഫെഡറൽ ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളും വിപണിയിൽ സ്വർണ വിലയെ സ്വാധീനിക്കും. അതേസമയം വിനിമയ നിരക്ക് സ്വർണ വിലയെ ബാധിക്കും. ഡോളർ ശക്തമാകുന്നതും രൂപ ദുർബലമായതും ഇറക്കുമതി രാജ്യങ്ങൾക്ക് സ്വർണം ചെലവേറിയതാക്കും. രൂപ ഇടിവിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് ആഗോള വിപണിയിലെ വില കുറവ് കാര്യമായി ലഭിക്കാതതിനുള്ള കാരണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications