പുതുവര്‍ഷം മുതല്‍ നന്നായി കളയാം എന്ന് തീരുമാനിച്ച് പുതുവര്‍ഷ തീരുമാനങ്ങള്‍ എടുക്കുന്ന നിരവധി പേരുണ്ട്. ഈ തീരുമാനങ്ങളില്‍ ഭൂരിഭാഗവും നിറവേറ്റാതെ കിടക്കുന്നു എന്നതാണ് വര്‍ഷങ്ങളായുള്ള പലരുടെയും അനുഭവം. നികുതിദായകര്‍ക്ക് മനസമാധാനത്തോടെയിരിക്കാൻ പിന്തുടരേണ്ട ചില നടപടിക്രമങ്ങളാണ് ചുവടെ കൊടുക്കുന്നത്. സമയ പരിധിയുടെയും നികുതി അടയ്ക്കുന്നതിന്റെയും കാര്യത്തില്‍ ആദായ നികുതി വകുപ്പിന് കാര്‍ക്കശ്യ സ്വഭാവമാണ്. ഇതിനാല്‍ പുതുവര്‍ഷത്തില്‍ നികുതി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ഈ കാര്യങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കേണ്ടത്.
എഐഎസ് പരിശോധിക്കുക
സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് വാര്‍ഷിക വിവര പ്രസ്താവന ( Annual Information Statement) യില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിവിധ വരുമാന സ്രോതസുകളുചെ വിവരങ്ങള്‍, ചെലവുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ വാര്‍ഷിക വിവര പ്രസ്താവനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.
ശമ്പളത്തില്‍ നിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും മറ്റിടങ്ങളില്‍ നിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും വാര്‍ഷിക വിവര പ്രസ്താവനയിലുണ്ടാകും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് വാര്‍ഷിക വിവര പ്രസ്താവന പരിശോധിച്ച് സാാമ്പത്തിക ഇടപാടുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം.
ഫോം 26എഎസ് വെരിഫൈ ചെയ്യുക
സ്രോതസില്‍ നിന്നുള്ള നികുതി ചുമത്തിയതിന്റെ വിവരങ്ങളും ടിസിഎസ് അടച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുന്ന ടാക്സ് ക്രെഡിറ്റ് സ്റ്റേറ്റ്മെന്റാണ് ഫോം 26എഎസ്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് വഴിയോ ഫോം 26എഎസ് പരിശോധിക്കാം. ഫോം26എഎസില്‍ സ്രോതസില്‍ നിന്നുള്ള നികുതി ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ഡിഡക്ടറെ സമീപിക്കണം. കൃത്യമായി ഫോം 26എഎസ് പരിശോധിക്കുന്നത് വേഗത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സഹായിക്കും.
വിദേശ ആസ്തികളും വരുമാനവും
വിദേശ ആസ്തികളുള്ളവർക്ക് നികുതി ഇടപാടുകൾ അല്പം സങ്കീർണമാണ്. വിദേശ ബാങ്ക് അക്കൗണ്ടുകള്‍, വിദേശ സ്വത്ത്, വ്യക്തിക്ക് ഒപ്പിടാനുള്ള അധികാരമുള്ള വിദേശ അക്കൗണ്ടുകള്‍, ഇന്ത്യക്ക് പുറത്ത് കൈവശമുള്ള മറ്റേതെങ്കിലും മൂലധന ആസ്തി എന്നി വിവരങ്ങൾ ആദായ നികുതി റിട്ടേണിലൂടെ നികുതി വകുപ്പിനെ അറിയിക്കണം.
ഇതിന് മൊത്തം വരുമാനം പരിഗണിക്കേണ്ടതില്ല. പല നികുതിദായകരും വിദേശ ആസ്തി ഒഴിവാക്കുന്നുണ്ട്. ആദായ നികുതി റിട്ടേണില്‍ വിദേശ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താത്ത് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ക്ക് കാരണമായേക്കാം.
നികുതി ഇളവുകള്‍ ഉപയോഗിക്കാം
നികുതി ബാധ്യത കുറയ്ക്കാന്‍ സാധ്യമായ എല്ല ഇളവുകളും ഉപയോഗപ്പെടുത്തണം. പല നികുതിദായകരും സെക്ഷന്‍ 80 പ്രകാരമുള്ള കിഴിവ് പരിധികള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുന്നില്ലെന്ന് നികുതി റിട്ടേണുകള്‍ സൂചിപ്പിക്കുന്നു. ഇളവുകളെ പറ്റി അറിവില്ലാതിനാലോ ഇളവുകള്‍ക്ക് വേണ്ടി നിക്ഷേപങ്ങള്‍ പ്ലാന്‍ ചെയ്യാത്തതിനാലോ ആണ് പലര്‍ക്കും ഇളവുകള്‍ നഷ്ടമാകുന്നത്.
ഇതുവഴി അധ്വാനിച്ച പണത്തില്‍ നിന്ന് അനാവശ്യ നിതുതി നല്‍കേണ്ടി വരുന്നു. നിക്ഷേപം വഴി 4-5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. സെക്ഷന്‍ 80സി -1.50 ലക്ഷം രൂപ, സെക്ഷന്‍ 80സിസിഡി(1ബി)- 50,000 രൂപ, 80ഡി- 75000-1 ലക്ഷം രൂപ, സെക്ഷന്‍ 24- 2 ലക്ഷം രൂപ.
ലാഭമെടുക്കുക
ഓഹരികളും ഇക്വിറ്റി ഫണ്ടുകളും വര്‍ഷത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഭാവി നികുതി കുറയ്ക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ദീര്‍ഘകാല മൂലധന നേട്ടം പിൻവലിക്കാം. ഓഹരികളില്‍ നിന്നും ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളില്‍ നിന്നുമുള്ള ഒരു ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ നികുതി നൽകേണ്ടതില്ല.
അഡ്വാൻസ് ടാക്സ് അടയ്ക്കുക
സ്രോതസിൽ നിന്നുള്ള നികുതി കുറച്ചാല്‍ കൂടുതല്‍ നികുതി നല്‍കേണ്ടതില്ല എന്ന തെറ്റിദ്ധാരണയിൽ പലിശ, ലാഭ വിഹിതം എന്നിവ റിപ്പോർട്ട് ചെയ്യുന്നില്ല. ടിഡിഎസ് ആയി കുറയ്ക്കുന്ന നികുതി 10 ശതമാനം മാത്രമാണ്. അതേസമയം പലിശയ്ക്കും ലാഭവിഹിതത്തിനും നികുതിദായകന്റെ ബാധകമായ സാധാരണ നിരക്കിലാണ് നികുതി ചുമത്തുക.
ഉയര്‍ന്ന വരുമാന പരിധിയിലുള്ള നികുതിദായകര്‍ കൂടുതല്‍ നികുതി നല്‍കണം. ഈ വരുമാനങ്ങളെല്ലാം വാര്‍ഷിക വിവര പ്രസ്താവനയില്‍ കാണിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. നികുതി അടയ്ക്കാതിരുന്നാൽ കാലതാമസത്തിന് പ്രതിമാസം 1 ശതമാനം പിഴ ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
