പണത്തിന് പെട്ടന്നുള്ള ആവശ്യം വന്നാല്‍ വ്യക്തിഗത വായ്പകളെയോ ക്രെഡിറ്റ് കാര്‍ഡുകളെയോ ആണ് പലരും ഉപയോഗിക്കുന്നത്. ഏത് വായ്പകളെക്കാളും ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത വായ്പകളും തീയതിക്ക് മുന്‍പ് തിരിച്ചടവ് സാധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് ലഭിക്കുന്ന ഭീമമായ പലിശയും രണ്ട് മാര്‍ഗങ്ങള്‍ക്കും വലിയ അപകട സാധ്യതയുണ്ടെന്ന് കാണിക്കുന്നു. അതിനാല്‍ മറ്റൊരു സാധ്യത മുന്നില്‍ കാണേണ്ടതുണ്ട്.
ഏറ്റവും കുറഞ്ഞ പലിശയില്‍ സുരക്ഷിതമായി പണത്തെ ആശ്രയിക്കാവുന്ന മാര്‍ഗമാണ് സ്ഥിര നിക്ഷേപത്തിന് എതിരെയുള്ള വായ്പ. ബാങ്കില്‍ സ്ഥിര നിക്ഷേപമുള്ള വ്യക്തിക്ക് വായ്പ ആവശ്യമായി വരുമ്പോള്‍ സ്ഥിര നിക്ഷേപം ഈട് നല്കി വായ്പയെടുക്കാം. അധിക രേഖകള്‍ നല്‍കാതെ, ക്രെഡിറ്റ് പരിശോധനകളില്ലാതെ വേഗത്തില്‍ വായ്പ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

മൂന്ന് തരം വായ്പകള്‍
സ്ഥിര നിക്ഷേപത്തിനെതിരെ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ മൂന്ന് രീതിയാണ് ഉപയോഗിക്കുന്നത്. ഡീംഡ് ലോണ്‍, ഓവര്‍ഡ്രാഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ. ഡീംഡ് വായ്പയില്‍ വായ്പ തിരിച്ചടവിന് പ്രത്യേക കാലയളവ് നിശ്ചയിക്കുന്നില്ല. സ്ഥിര നിക്ഷേപത്തിന്റെ കാലാവധിക്ക് മുന്‍പായി നിക്ഷേപകന്റെ സൗകര്യമനുസരിച്ച് വായ്പ അടച്ചു തീര്‍ക്കാം.
ഓവര്‍ ഡ്രാഫ്റ്റ്
കൂടുതലായി ഉപയോഗിക്കുന്നൊരു മാര്‍ഗമാണ് ഓവര്‍ ഡ്രാഫ്റ്റ് രീതി. സ്ഥിര നിക്ഷേപം ഈടായി കണക്കാകി ബാങ്ക് ഒരു നിശ്ചിത ക്രെഡിറ്റ് പരിധി ഉപഭോക്താവിന് നല്കുന്നു. സ്ഥിര നിക്ഷേപ തുകയുടെ 70-95 ശതമാനം വരെയാണ് സാധാരണ ക്രെഡിറ്റ് പരിധി നല്‍കുന്നത്. അനുവദിച്ച പരിധി വരെ പിന്‍വലിക്കാം. പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്കിയാല് മതിയാകും.
കുറഞ്ഞ പലിശ
സ്ഥിര നിക്ഷേപം ഈടായി വായ്പ എടുക്കുമ്പോഴുള്ള ഏറ്റവും വലിയ ഗുണം കുറഞ്ഞ പലിശ നിരക്കാണ്. ഇതൊരു സെക്യൂര്‍ഡ് വായ്പ ആയതിനാല്‍ വ്യക്തിഗത വായ്പയേക്കാള്‍ പലിശ നിരക്ക് കുറവായിരിക്കും. സ്ഥിര നിക്ഷേപത്തിന് ഈടാക്കുന്ന പലിശയേക്കള് 0.50 ശതമാനം മുതല്‍ 2 ശതമാനം വരെ അധിക നിരക്കാണ് ബാങ്ക് നല്‍കുക. സ്ഥിര നിക്ഷേപത്തിന് ശരാശരി 7.50 ശതമാനം പലിശ ലഭിക്കുമ്പോള്‍ സ്ഥിര നിക്ഷേപത്തിന മുകളിലുള്ള വായ്പയ്ക്ക് ശരാശരി 8.50 ശതമാനം പലിശ ഈടാക്കും.
ഭവന വായ്പ, വ്യക്തിഗത വായ്പകളെ പോലെ പ്രൊസസിംഗ് ഫീസ് സ്ഥിര നിക്ഷേപത്തിന് എതിരായ വായ്പയ്ക്ക് ഈടാക്കുന്നില്ല. സെക്യൂര്‍ഡ് വായ്പയായതിനാല്‍ കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ വേഗത്തില്‍ പണം ലഭിക്കും. തിരിച്ചടവ് കാലാവധിയിലും മറ്റ് വായ്പകള്‍ക്ക് ലഭിക്കാത്ത സൗകര്യം സ്ഥിര നിക്ഷേപം ഈടായി വായ്പ എടുക്കുമ്പോള്‍ ലഭിക്കും.
സ്ഥിര നിക്ഷേപ കാലാവധിയോളം വായ്പ കാലാവധി ഉപയോഗിക്കാം. ഓവര്‍ഡ്രാഫ്റ്റായി പണം ഉപയോഗിക്കുമ്പോള്‍ ഇഎംഐയായി പണം തിരിച്ചടയ്ക്കേണ്ടതില്ല. ഉപയോഗിച്ച പണം ലഭ്യതയ്ക്ക് അനുസരിച്ച് അടച്ച് ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് അവസാനിപ്പിക്കാം. സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയെത്തുന്നതിന് മുന്‍പ് വായ്പ അവസാനിപ്പിച്ചാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഒറ്റത്തവണയായി വായ്പ അടച്ചു തീര്‍ക്കുന്നതിന് ബാങ്കുകള്‍ പിഴ ഈടാക്കിറില്ല. അതേസമയം, വായ്പ അടച്ചു തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലാവധിയെത്തുമ്പോള്‍ സ്ഥിര നിക്ഷേപത്തില്‍ നിന്ന് വായ്പ തുക ഈടാക്കും.
എപ്പോള്‍ ഉപയോഗപ്പെടുത്താം
ഹ്രസ്വകാലത്തേക്ക് പണം ആവശ്യമായി വരുമ്പോള്‍ സ്ഥിര നിക്ഷേപമുള്ളൊരാള്ക്ക് പണം പൂര്‍ണമായും പിന്‍വലിക്കാതെ സ്ഥിര നിക്ഷേപത്തിന് മുകളില്‍ വായ്പയെടുക്കാം. ഉദാഹരണമായി, 5 ലക്ഷം രൂപ സ്ഥിര നിക്ഷേപമുള്ള വ്യക്തിക്ക് അത്യാവശ്യമായി 1 ലക്ഷം രൂപ ആവശ്യം വരുമ്പോള്‍ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാതെ വായ്പ സൗകര്യം ഉപയോഗപ്പെടുത്താം. 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് മുകളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. കുറഞ്ഞ ക്രെഡിറ്റ് ചരിത്രമുള്ളവര്‍ക്ക് മികച്ച രീതിയാണിത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
