രാജ്യത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് കൂടുതൽ പേരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപത്തെയാണ്. കൂടുതൽ വരുമാനം നേടാൻ സാധ്യതയുള്ള നിക്ഷേപങ്ങളുണ്ടാകുമ്പോഴും ബാങ്ക് നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നത് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയാൻ കാരണമാകും. 7 ശതമാനത്തോളമാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ഈ സാഹചര്യത്തിൽ രണ്ടക്ക ആദായം തരുന്ന നിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ ഇവയെ കൂടി പരിഗണിക്കാവുന്നതാണ്. ഇത്തരത്തിലുള്ളവയാണ് കടപത്രങ്ങൾ. വിവിധ കമ്പനികളുടെ കടപത്രങ്ങൾ ഇന്ന് 9 ശതമാനം മുതൽ 10.30 ശതമാനം വരെ ആദായം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള 2 നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ (എൻസിഡി) പരിചയപ്പെടാം.
എന്താണ് എൻസിഡികൾ
മൂലധനം സമാഹരണത്തിന് കമ്പനികൾ ഉപയോഗിക്കുന്നൊരു മാർഗമാണ് നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ അഥവാ എൻസിഡികൾ. കാലാവധി പൂർത്തിയാകുമ്പോൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ കഴിയാത്ത തരത്തിലുള്ള കടപ്പത്രങ്ങളാണ് അവ. എൻസിഡികളെ സെക്വേര്‍ഡ്, അൺ സെക്വേര്‍ഡ് (secured and un secured) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ഇഷ്യൂ ചെയ്യുന്ന കടപത്രത്തിന് ജാമ്യമെന്ന നിലയില്‍ ഏതെങ്കിലും ആസ്തികള്‍ ഈടായി നല്‍കിയിട്ടുള്ള കടപത്രങ്ങളാണ് സെക്വേര്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്. അൺ സെക്വേര്‍ഡ് എൻസിഡികൾ ഉയർന്ന അപകട സാധ്യതയുള്ളതിനാൽ സെക്വേര്‍ഡ് കടപത്രങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഐഐഎഫ്എല്‍ എൻഡിസികൾ
ബാങ്കിതര ധനകാര്യ സ്ഥാപനമായി ഐഐഎഫ്എല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍ക്ക് വലിയ ആദായമാണ് നല്‍കുന്നത്. വായ്പ നല്‍കല്‍, നിലവിലുള്ള കടങ്ങള്‍ റീഫിനാന്‍സ് ചെയ്യല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. 60 മാസ കാലയളവുള്ള എന്‍സിഡികള്‍ക്ക് 9 ശതമാനം വാര്‍ഷിക യീല്‍ഡാണ് വാഗ്ദാനം ചെയ്യുന്നത്.
24, 36, 60 മാസ കാലയളവുകളുള്ള എന്‍സിഡികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മാസത്തിലോ വര്‍ഷത്തിലോ കാലാവധിയിലോ ആണ് പലിശ വാങ്ങാന്‍ സാധിക്കുക. 60 മാസം കാലാവധിയുള്ള എന്‍സിഡികളില്‍ മാസത്തില്‍ പലിശ വാങ്ങാം. 24 മാസത്തേക്ക് കാാവധിയിൽ പലിശ വാങ്ങിയാല്‍ 8.50 ശതമാനം ആദായം ലഭിക്കും. 3 വര്‍ഷത്തേക്ക് 8.75 ശതമനമാണ് ആദായം.
സുരക്ഷിതത്വം
ഐഐഎഫ്എല്‍ ഫിനാന്‍സ് ഗ്രൂപ്പ് 2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ ബോണ്ടുകളുടെ പൊതു ഇഷ്യൂവിലൂടെ 3,000 കോടി രൂപ സമാഹരിച്ചിരുന്നു, അത് എല്ലാ നിക്ഷേപകര്‍ക്കും കൃത്യസമയത്ത് പലിശ സഹിതം തിരിച്ചടച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ട് വഴി സമാഹരിച്ച 4,000 കോടിയിൽ 1,325 കോടി രൂപയാണ് ഇതുവരെ തിരികെ നൽകിയത്. കമ്പനിയുടെ എൻസിഡികൾക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ ക്രിസില്‍, ഐസിആര്‍എ എന്നിവ AA റേറ്റിംഗ് ആണ് നൽകിയത്.
സാമ്പത്തിക ബാധ്യതകള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്നതിനും കുറഞ്ഞ ക്രെഡിറ്റ് റിസ്‌ക് വഹിക്കുന്നതിനുമുള്ള കാര്യക്ഷമത ഈ റേറ്റിംഗ് സൂചിപ്പിക്കുന്നു. എന്നാൽ ഏറ്റവും ഉയര്‍ന്ന സുരക്ഷ AAA റേറ്റിംഗാണ്. മറ്റൊരു ഘടകം കമ്പനിയുടെ നിഷ്ക്രിയ ആസ്തി താഴുന്നു എന്നതാണ്. 2022 സെപ്റ്റംബര്‍ 30 വരെ, കമ്പനിയുടെ ഏകീകൃത ലോണിന്റെ 85.03 ശതമാനവും മതിയായ ഈടുകളോടെ സുരക്ഷിതമാക്കിയിട്ടുണ്ട്.
ഇന്ത്യാ ബുൾസ് എൻസിഡി
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് കോമേഷ്യല്‍ ക്രെഡിറ്‌റ് ലിമിറ്റഡും സെക്വേർഡ് എൻസിഡികൾ പുറത്തിറക്കുന്നുണ്ട്. 9.05 ശതമാനം മുതല്‍ 10.30 ശതമാനം വരെ ആദായം നല്‍കുന്ന കടപത്രങ്ങള്‍ കമ്പനി പുറത്തിക്കിയത്. 1000 രൂപയാണ് മുഖ വില. 1,000 രൂപയുടെ കടപത്രം വാങ്ങുന്ന റീട്ടെയില്‍ നിക്ഷേപകന് 1,333.20 രൂപ കാലാവധിയില്‍ ലഭിക്കും.
24 മാസത്തേക്കും 36 മാസത്തേക്കുമുള്ള എൻസിഡികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മാസത്തിലോ വർഷത്തിലോ കാലാവധിയിലോ പലിശ വാങ്ങാം. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ ക്രിസിലും ഐസിആർഎയും AA/Stable റേറ്റിംഗ് നൽകിയ എൻസിഡികളാണിത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
