വിപണിയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാറിന്റെയും ഇതര സംവിധാനങ്ങളുടെയും നിക്ഷേപ പദ്ധതികളുടെ ഒഴുക്കാണ് കാണാന്‍ സാധിക്കുക. ഇന്നത്തെ കാലത്ത് സുരക്ഷിതത്വവും മികച്ച ആദായവും തേടുന്നവര്‍ക്ക് ഇക്കൂട്ടത്തില്‍ നിന്ന് നല്ലൊരുന നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരക്കാരാണെങ്കില്‍ 1,000 രൂപ മാസത്തില്‍ നിക്ഷേപിച്ച് വിരമിക്കലിന് ശേഷം 20,000 രൂപ മാസ വരുമാനം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം.
വാർധക്യത്തിലെ മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിന് ചെറിയ പ്രായത്തിൽ തന്നെ ഇത്തരം സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കേണ്ടതുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാഷണല്‍ പെന്ഷന് സ്കീം
വിരമിക്കലിന് ശേഷം മാസത്തില്‍ വരുമാനം കണ്ടെത്താന്‍ സാധിക്കുന്നൊരു പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. 2004 ല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് 2009 തില്‍ പദ്ധതിയില്‍ ചേരാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കുകയാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപിച്ച അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്.
60ാം വയസില്‍ എന്‍പിഎസ് അക്കൗണ്ടിലുള്ള ആകെ തുകയുടെ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റി പെന്ഷന് ലഭിക്കുന്നതാണ് എന്‍പിഎസിന്റെ രീതി. 18 വയസുള്ളൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
എൻപിഎസ് അക്കൗണ്ടുകൾ
നാഷണൽ പെൻഷൻ സ്കീമിൽ ചേരുന്നൊരാൾക്ക് രണ്ട് തരം എൻപിഎസ് അക്കൗണ്ടുകൾ ആരംഭിക്കാനുള്ള സൗകര്യമുണ്ട്. ടെയർ- 1, ടെയർ-2 എന്നിവയാണ് അവ. രണ്ട് അക്കൗണ്ടുകളുടെയും നേട്ടങ്ങൾ വ്യത്യസ്തമാണ്. ടെയർ-1 അക്കൗണ്ടാണ് നിർബന്ധമായും തിരഞ്ഞെടുക്കേണ്ടത്. ടെയർ-2 അക്കൗണ്ട് നിക്ഷേപകന്റെ താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം. റിട്ടയർമെന്റ് സേവിംഗ്സ് ആയി എൻപിഎസിനെ തിരഞ്ഞെടുക്കുന്നവർക്കാണ് പ്രധാനമായും ടെയർ-1 അക്കൗണ്ട് ആവശ്യം.
ടെയർ-1 ൽ നിക്ഷേപിച്ച തുകയുടെ വിരമിക്കൽ കാലത്ത് മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. ഈ അക്കൗണ്ടിലെ ബാക്കി വരുന്ന നാല്പത് ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റുകയും 60 ശതമാനം വിരമിക്കൽ സമയത്ത് പിൻവലിക്കാനാകും സാധിക്കും. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കും.
ടെയർ-1 അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു തവണ മാത്രമെ ടെയർ-1 അക്കൗണ്ടിൽ നിക്ഷേപം സ്വീകരിക്കുകയുള്ളൂ. ഈ അക്കൗണ്ടിലെ തുകയ്ക്കാണ് ആദായ നികുതി നിയമം പ്രകാരം 2ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കുന്നത്.
എങ്ങനെ മാസം 20,000 രൂപ നേടാം
എന്‍പിഎസ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുകയായ 1000 രൂപ 20-ാം വയസ് മുതല്‍ മാസത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാലുള്ള നേട്ടം പരിശോധിക്കാം. മാസത്തില്‍ 1000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം ആദായം ലഭിച്ചാല്‍ നിക്ഷേപം 63.76 ലക്ഷം രൂപയായി വളരും.
ഈ തുകയുടെ 60 ശതമാനം ഓഹരിയിലും 40 ശതമാനം കടപ്പത്രങ്ങളിലുമാണ് നിക്ഷേപിച്ചതെങ്കില്‍ ദീര്‍ഘകാലയളവില്‍ അദ്ദേഹത്തിന് 10 ശതമാനം നിരക്കില്‍ ആദായം ലഭിക്കാം. ആകെ തുകയുടെ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റുകയും 10 ശതമാനം ആന്യുറ്റി നിരക്ക് ലഭിക്കുകയും ചെയ്താല്‍ മാസത്തില്‍ 21,256 രൂപ ലഭിക്കും. ഇതോടൊപ്പം 60ാം വയസില്‍ 38.26 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications