3 വര്‍ഷം കൊണ്ട് 24 ലക്ഷം നേടാന്‍ പറ്റിയ നിക്ഷേപം; അറിയാം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ ഗുണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപമെന്നത് ഭാവി മുന്നിൽ കണ്ടുള്ളൊരു തീരുമാനമാണ്. ചെലവൊക്കെ തീരുമ്പോൾ നിക്ഷേപിക്കാൻ കയ്യിലൊന്നും ബാക്കിയില്ലാ എന്നത് മിക്കവരും പറയുന്ന കാര്യമാണ്. കയ്യിലുള്ള ചെറിയ തുകകളായ 100, 500 രൂപ മാസത്തിൽ നിക്ഷേപിക്കാൻ പറ്റുന്ന പദ്ധതികൾ ഇന്ന് നാട്ടിലുണ്ട്. ഇതോടൊപ്പം ചെലവുകളിൽ ഒന്ന് ക്രമീകരണം നടത്തിയാൽ മാസത്തിൽ നല്ലൊരു തുക നിക്ഷേപത്തിനായി മാറ്റാൻ സാധിക്കും.

ഭാവിയിൽ വലിയ തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ സഹായകമാകുന്നത് ഇത്തരം നിക്ഷേപങ്ങളാണ്. പണത്തിന്റെ ആവശ്യം മുൻകൂട്ടി അറിയാൻ സാധിച്ചാൽ ചിട്ടികളാണ് ​ഗുണകരം. ഇത്തരത്തിൽ 3 വർഷം കൊണ്ട് 24 ലക്ഷം നേടാൻ സാധിക്കുന്നൊരു മൾട്ടിഡിവിഷൻ ചിട്ടിയാണ് ചുവടെ ചേർക്കുന്നത്. 

ചിട്ടി വിശദാംശങ്ങൾ

ചിട്ടി വിശദാംശങ്ങൾ

25 ലക്ഷം രൂപയുടെ മള്‍ട്ടിഡിവിഷന്‍ ചിട്ടിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. പ്രതിമാസം 25,000 രൂപ അടവ് വരുന്ന 100 മാസ കാലയളവുള്ള ( 8 വര്‍ഷവും 3 മാസവും) മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. നിക്ഷേപമായും പണ വിനിയോഗത്തിനും ഉപയോഗിക്കാമെന്നതാണ് ഉയര്‍ന്ന തുകയുള്ള ഇത്തരം ചിട്ടികളുടെ ഗുണം. കെഎസ്എഫ്ഇ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്. 

Also Read: നറുക്ക് വീണാല്‍ ലോട്ടറി! ആദ്യമാസം 4.75 ലക്ഷം കയ്യിലെത്തുന്ന മള്‍ട്ടിഡിവിഷന്‍ ചിട്ടി; പ്രത്യേകതകളറിയാംAlso Read: നറുക്ക് വീണാല്‍ ലോട്ടറി! ആദ്യമാസം 4.75 ലക്ഷം കയ്യിലെത്തുന്ന മള്‍ട്ടിഡിവിഷന്‍ ചിട്ടി; പ്രത്യേകതകളറിയാം

മാസ അടവ്

മാസ അടവ്

25 ല്ക്ഷം രൂപയുടെ 100 മാസത്തേക്കുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ മാസത്തില്‍ വരുന്ന അടവ് 25,000 രൂപയാണ്. ചിട്ടി 35 ശതമാനം ലേലത്തില്‍ പോകുന്ന മാസങ്ങളില്‍ 19,375 രൂപ അടച്ചാല്‍ മതിയാകും. ഇത്തരം മാസങ്ങളില്‍ പരമാവധി ലഭിക്കുന്ന ലാഭ വിഹിതം 5,625 രൂപയാണ്. മള്‍ട്ടിഡിവിഷന്‍ ചിട്ടികളില്‍ സാധാരണയായി 12-15 മാസത്തിന് ശേഷമാണ് ലേലത്തിലേക്ക് കടക്കുക.

അതുവരെ 35 ശതമാനം കിഴിവിലാണ് ചിട്ടി നല്‍കുക. ഇതിനാല്‍ ആദ്യ വര്‍ഷങ്ങളില്‍ 19,375 രൂപ അടച്ചാല്‍ മതിയാകും. ലേലം ആരംഭിച്ചാല്‍ 19,375 രൂപയ്ക്കും 25,000ത്തിനും ഇടയിലുള്ള തുകയാണ് മാസ അടവായി വരുന്നത്. 

Also Read: വർഷത്തിൽ 2.20 ലക്ഷം പലിശ വരുമാനം നേടാം; സർക്കാർ ഗ്യാരണ്ടിയിൽ ഇതാ ഒരുഗ്രൻ നിക്ഷേപംAlso Read: വർഷത്തിൽ 2.20 ലക്ഷം പലിശ വരുമാനം നേടാം; സർക്കാർ ഗ്യാരണ്ടിയിൽ ഇതാ ഒരുഗ്രൻ നിക്ഷേപം

ചിട്ടി ലേലം എങ്ങനെ

ചിട്ടി ലേലം എങ്ങനെ

4 ഡിവിഷനുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. ഒരു നറുക്കും മൂന്ന് ലേലവുമാണ് നടക്കുക. പ്രസ്തുത ചിട്ടിയില്‍ 3 ലക്ഷം രൂപ വരെ മൊത്ത ലാഭ വിഹിതം ലഭിക്കാനുള്ള സാധ്യതയുണ്ട്. ചിട്ടിയില്‍ ചേര്‍ന്നവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃത്യമായി ഈ തുകയില്‍ ഏറ്റകുറച്ചിലുണ്ടാകും.

മാസത്തിൽ 3 ലേലങ്ങൾ നടക്കും 35 ശതമാനം കിഴിച്ച് 16.25 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. ഇതിനൊപ്പം ചരക്കു സേവന നികുതി നല്‍കേണ്ടതുണ്ട്. ഫോര്‍മാന്‍സ് കമ്മീഷന് മുകളിലാണ് 18 ശതമാനം ജിഎസ്ടി ഈടാക്കുക. 25 ലക്ഷത്തിന്റെ ചിട്ടിയില്‍ 22,500 രൂപ ജിഎസ്ടിയായി അടയ്ക്കണം. 

Also Read: ഉയര്‍ന്ന പലിശ നല്‍കുന്ന 2 എസ്ബിഐ പദ്ധതികളിൽ ചേരാനുള്ള അവസരം തീരുന്നു; ഇനി 40 ദിവസം ബാക്കി; നോക്കുന്നോ?Also Read: ഉയര്‍ന്ന പലിശ നല്‍കുന്ന 2 എസ്ബിഐ പദ്ധതികളിൽ ചേരാനുള്ള അവസരം തീരുന്നു; ഇനി 40 ദിവസം ബാക്കി; നോക്കുന്നോ?

നറുക്കെടുപ്പ്

നറുക്കെടുപ്പ്

ചിട്ടിയിൽ ചേരുന്ന് കൃത്യമായ മാസ തവണകൾ അടയ്ക്കുന്നതിനൊപ്പം ഭാ​ഗ്യം കൂടി ചേർന്നാൽ ലക്ഷങ്ങൾ ലഭിക്കും. മാസത്തിൽ ഒരാൾക്കാണ് ചിട്ടി നറുക്കിൽ ലഭിക്കുക. ഓരോ മാസത്തിലും നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് 5 ശതമാനം ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ച് 23.75 ലക്ഷം രൂപ ചിട്ടിയില്‍ നിന്ന് ലഭിക്കും. ചിട്ടി കാലാവധിയോളം ഏത് മാസത്തിലാണോ ഭാ​ഗ്യം തുണയ്ക്കുന്നത്, ആ മാസത്തിൽ നേട്ടം സ്വന്തമാക്കാം. കാലാവധിയോളം കാത്തിരുന്നാലും ഈ നേട്ടം ലഭിക്കും. 

പ്രധാനം ജാമ്യ വ്യവസ്ഥ

പ്രധാനം ജാമ്യ വ്യവസ്ഥ

1-2 വര്‍ഷത്തിനുള്ളില്‍ വലിയൊരു തുക ആവശ്യമായി വരുന്നവര്‍ക്ക് കൃത്യമായി പ്ലാനിംഗോടെ ചേരാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്. ആവശ്യ സമയമാകുമ്പോള്‍ ലേലം ആരംഭിക്കുകയും വേണ്ട തുക ലേലം വിളിച്ചെടുക്കാനും സാധിക്കും. വലിയ തുകയുടെ ചിട്ടിയായതിനാല്‍ ജാമ്യം നേരത്തെ തയ്യാറാക്കാന്‍ ചിട്ടിയില്‍ ചേരുന്നൊരാള്‍ ശ്രദ്ധിക്കണം. വലിയ തുകയായതിനാല്‍ വസ്തു ജാമ്യം ആവശ്യമായി വരാം. ഇതിനാല്‍ രേഖകള്‍ ചിട്ടിയില്‍ ചേരുന്നതിന് മുന്‍പ് കെഎസ്എഫ്ഇയില്‍ ഹാജരാക്കി ജാമ്യത്തിന്റെ സ്വീകാര്യത പരിശോധിക്കണം.

Read more about: ksfe chitty investment
English summary

How To Get Rs 24 Lakh Within 3 Years Through KSFE Chitty; Here's Details Of Multi Division Chitty

How To Get Rs 24 Lakh Within 3 Years Through KSFE Chitty; Here's Details Of Multi Division Chitty
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X