2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള ഫോമുകളും ആദായ നികുതി വകുപ്പ് പുറത്തിറക്കി. ജൂലായ് 31 വരെയാണ് പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി.
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പലരും നേരത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറുണ്ട്.
സ്വന്തമായി റിട്ടേൺ ഫയൽ ചെയുമ്പോൾ പലരും പലവിധ തെറ്റുകൾ വരുത്താറുണ്ട്. അതോടൊപ്പം പല കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കരുമില്ല.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ പലരും ഒഴിവാക്കുന്ന ചില ഇളവുകളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.

1. പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പ്- സെക്ഷന്‍ 80ഡി പ്രകാരം 60 വയസിൽ താഴെ പ്രായമുള്ള നികുതിദായകര്‍ക്ക് 25,000 രൂപ വരെ നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഇതിൽ 5,000 രൂപ പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പിനാണ്. നികുതിദായകനും,
ആശ്രിതരായ കുട്ടികള്‍, ജീവിതപങ്കാളി, അല്ലെങ്കില്‍ 60 വയസ്സിന് താഴെയുള്ള മാതാപിതാക്കള്‍ എന്നിവര്‍ക്കുള്ള ആരോഗ്യപരിശോധനകളില്‍ കിഴിവ് ക്ലെയിം ചെയ്യാം.
2. കുട്ടികളുടെ ട്യൂഷന്‍ ഫീസ്- കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അടയ്ക്കുന്ന ട്യൂഷന്‍ ഫീസിന് സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് നേടാം.
3. ഹൗസ് റെന്റ് അലവന്‍സ്- വാടക വീട്ടില്‍ താമസിക്കുന്നവരാണെങ്കില്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (13എ) പ്രകാരം ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആർഎ) വഴി നികുതി ഇളവ് ക്ലെയിം ചെയ്യാം. യഥാര്‍ത്ഥത്തില്‍ ലഭിച്ച എച്ച്ആര്‍എ, അല്ലെങ്കില്‍ ശമ്പളത്തിന്റെ 10 ശതമാനത്തില്‍ താഴെ നല്‍കുന്ന യഥാര്‍ത്ഥ വാടക, അല്ലെങ്കില്‍ മെട്രോ നഗരങ്ങളിലെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ഇളവ് കണക്കാക്കുന്നത്.
3. ലീവ് ട്രാവല്‍ കണ്‍സെഷന്‍- അവധിയിലായിരിക്കുമ്പോള്‍ വ്യക്തിയുടെയും കുടുംബത്തിന്റെയും യാത്രാ ചെലവുകള്‍ക്ക് ബാധകമായ തുക സെക്ഷന്‍ 10(5) പ്രകാരം ലീവ് ട്രാവല്‍ കണ്‍സെഷനായി കണക്കാക്കി ഇളവ് നല്‍കും.
4. വിദ്യാഭ്യാസ വായ്പ പലിശ- മക്കളുടെ വിദ്യാഭ്യാസ വായ്പയയോ നികുതിദായകന്റെ വിദ്യാഭ്യാസ വായ്പായുടേതോ അടച്ച പലിശയ്ക്ക് നികുതി കിഴിവ് ലഭിക്കും. സെക്ഷന്‍ 80ഇ പ്രകാരമാണ് പലിശയില്‍ കിഴിവ് ലഭിക്കുന്നത്. 8 വര്‍ഷം വരെയോ പലിശ അടയ്ക്കുന്നത് വരെയോ ഇളവ് നേടാം.
5. നാഷണല്‍ പെന്‍ഷന്‍ സ്‌കീം- എന്‍പിഎസിലേക്കുള്ള നിക്ഷേപത്തിന് 2 ലക്ഷം രൂപ വരെ നികുതി ഇളവ് നേടാന്‍ സാധിക്കും. സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവിനൊപ്പം സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപയും ഇളവ് ലഭിക്കും. ആകെ 2 ലക്ഷത്തിന്റെ ഇളവ് നേടാം.
6. ലൈഫ് ഇന്‍ഷുറന്‍സ് വരുമാനം- ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ ലഭിക്കുന്ന വരുമാനവും പോളിസിയില്‍ ബോണസ് വഴി അനുവദിച്ച തുകയും സെക്ഷന്‍ 10(10ഡി) പ്രകാരം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
7. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്- പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന് സെക്ഷന്‍ 10(15) പ്രകാരം നികുതി ഇളവ് ലഭിക്കും. വ്യക്തിഗത അക്കൗണ്ടുകളണെങ്കില്‍ സാമ്പത്തിക വര്‍ഷത്തില്‍ 3,500 രൂപ വരെ നികുതി ഇളവ് ലഭിക്കും. ജോയിന്റ് അക്കൗണ്ടുകളാണെങ്കില്‍ 7,000 രൂപയുമാണ് നികുതി ഇളവ്.
8. തൊഴിലുടമയുടെ എന്‍പിഎസ് വിഹിതം- പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീം, സൂപ്പര്‍അനുവേഷന്‍, ഇപിഎഫ് എന്നിവയിലേക്കുള്ള തൊഴിലുടമയുടെ വിഹിതം 7.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി ബാധകമാണ്. അതേസമയം, തൊഴിലുടമയുടെ സംഭാവനയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും.


Click it and Unblock the Notifications