ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കാത്ത നിരവധി നിക്ഷേപകരുണ്ട്. അവർക്ക് റിസ്ക് എടുക്കാൻ താൽപര്യമില്ല. കൃത്യസമയത്ത് ഉറപ്പുള്ള വരുമാനം നൽകുന്ന നിക്ഷേപങ്ങളാണ് അവർക്ക് വേണ്ടത്. പോസ്റ്റ് ഓഫീസ് സ്കീം അല്ലെങ്കിൽ ചെറുകിട സമ്പാദ്യ പദ്ധതി അത്തരക്കാർക്കുള്ള മികച്ചൊരു ഓപ്ഷനാണ്.
20,000 രൂപയാണോ പ്രതിമാസ ശമ്പളം? നിങ്ങൾക്കും 7 കോടി വരെ കോർപ്പസ് നേടാം, എവിടെ നിക്ഷേപിക്കാം?
റിസ്ക് കുറഞ്ഞ ഇത്തരം ചെറുകിട സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ, നല്ലൊരു സമ്പാദ്യം സ്വരൂപിക്കാൻ മാത്രമല്ല, നിങ്ങളുടെ സമ്പാദ്യ ലക്ഷ്യം നിറവേറ്റാനും കഴിയും. മാത്രമല്ല, ഇത്തരം നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, 1.5 ലക്ഷം രൂപ വരെയുള്ളവയ്ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും. നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനവും മികച്ച പലിശ നിരക്കും നൽകുന്ന ചില ചെറുകിട സമ്പാദ്യ പദ്ധതികളെക്കുറിച്ച് അറിയാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.

നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്
ദേശീയ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 100 രൂപയുടെയോ 1000 രൂപയുടെയോ ഗുണിതങ്ങളായി പണം നിക്ഷേപിക്കാം. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് വർഷത്തേക്ക് 7 ശതമാനവും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനവും അഞ്ച് വർഷത്തേക്ക് 7.5 ശതമാനവും പലിശ വാഗ്‌ദാനം ചെയ്യുന്നു.
നാഷണൽ സേവിംഗ്സ് റിക്കറിങ് ഡെപ്പോസിറ്റ് തുക
ഏതെങ്കിലും പോസ്റ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങൾക്ക് ഈ നികുതി ലാഭിക്കൽ നിക്ഷേപത്തിനായി അപേക്ഷിക്കാം. പരമാവധി നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ലെങ്കിലും 100 രൂപയിൽ നിന്നും ആരംഭിക്കാം. ജനുവരി ഒന്നു മുതൽ നിക്ഷേപത്തിന് 6.7 ശതമാനം പലിശയും ലഭിക്കും.
നാഷണൽ സേവിംഗ്സ് മംത്‌ലി ഇൻകം അക്കൗണ്ട്
ഇതിലും പ്രതിവർഷം 7.4 ശതമാനം പലിശ ലഭിക്കുന്ന 1000 രൂപയുടെ ഗുണിതങ്ങളായി അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഒരു അക്കൗണ്ടിലെ പരമാവധി നിക്ഷേപ തുക 9 ലക്ഷം ആണ്, അതേസമയം ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്.
എൽ.പി.ജി വില മുതൽ പി.എഫ് വരെ അടിമുടി മാറ്റം വരുന്നു: നിങ്ങളറിഞ്ഞോ 2025ലെ ഈ പുത്തൻ മാറ്റങ്ങൾ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഈ സ്കീമിൽ അക്കൗണ്ട് തുറക്കുന്ന നിക്ഷേപകർക്ക് പ്രതിവർഷം 7.1 ശതമാനം പലിശ ലഭിക്കും. കുറഞ്ഞത് 500 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാം, അതേസമയം ഒരു സാമ്പത്തിക വർഷത്തിലെ നിക്ഷേപത്തിന്റെ പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട്
മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള സ്കീം ആണിത്. 1,000 രൂപ മുതൽ നിക്ഷേപം നടത്താം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
ഈ സ്കീമിന് കീഴിൽ, 250 രൂപ മുതൽ നിക്ഷേപിക്കാൻ കഴിയും. നിക്ഷേപ തുകയ്ക്ക് 8.2 ശതമാനം പലിശ ലഭിക്കും. ഒരു വർഷം പരമാവധി ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര (കെവിപി)
ഈ സ്കീമിന് കീഴിൽ, നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ലെങ്കിലും 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. പ്രതിവർഷം 7.5 ശതമാനം പലിശ നൽകുന്നു.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പ്രതിവർഷം 7.7 ശതമാനം പലിശ നൽകുന്നു. നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പരിധി 1000 രൂപയാണ്, അതേസമയം പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications