സാധാരണയായി നിക്ഷേപമായി കണ്ട് സ്വർണാഭരണങ്ങൾ വാങ്ങുന്ന രീതി ഇന്ത്യയിലുണ്ട്. നാണയങ്ങളായും സ്വർണകട്ടിയായും ഇത്തരത്തിൽ സ്വർണം സൂക്ഷിക്കുന്നവരുണ്ട്. വാങ്ങാൻ നിരവധി സാധ്യതകളുണ്ടെങ്കിലും വില്പന നടത്താൻ തിരഞ്ഞെടുക്കുന്നത് ജുവലറികൾ തന്നെയാണ്. വില്പനയോടൊപ്പം പഴയ സ്വർണം നൽകി പുതിയവ വാങ്ങാനും ജുവലറികളിലെത്തുന്ന സമയമാണ്. പഴയ സ്വർണം വില്പന നടത്തുന്നത് അധികം പഠിക്കാതെയാണെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്.
സ്വർണ വില കൂടുമ്പോൾ പുതിയ സ്വർണത്തിന്റെ വില്പനയിൽ മന്ദഗതിയാണെങ്കിലും പഴയ സ്വര്‍ണ വില്പനയില്‍ വര്‍ധനവാണെന്ന് കച്ചടവടക്കാർ പറയുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴയ സ്വര്‍ണത്തിന്റെ വില്പനയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് അസോസിയേഷന്‍ ഓഫ് ഗോള്‍ഡ് ഫിനൈനറീസ് ആന്‍ഡ് മിന്‍ഡ്‌സ് മുന്‍ സെക്രട്ടറി ജെയിംസ് ജോസ് പറഞ്ഞു. പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങുന്നതും വിറ്റ് കാശാക്കുന്നതും കൂടിയിട്ടുണ്ട്.

സ്വർണ വില അറിയാം
കൂടിയും കുറഞ്ഞുമാണ് ഇപ്പോൾ സ്വർണവില. മാര്‍ച്ച് 19തിന് ഉയര്‍ന്ന വിലയായ 44,240 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയെത്തി. തൊട്ടടുത്ത ദിവസം 400 രൂപ കുറഞ്ഞ് പവന് 43,480 രൂപയായി. മാര്‍ച്ച് 21 ന് 160 രൂപകൂടി 44,000 രൂപയിലെത്തി. ഇങ്ങനെ ചാഞ്ചാട്ടത്തിലുള്ള സ്വര്‍ണത്തിന് ശനിയാഴ്ച കുറഞ്ഞത് 120 രൂപ. പവന് 43,880 രൂപയാണ് കേരള വിപണിയിലെ വില. ഗ്രാമിന് 5485 രൂപയും.
സ്വർണ വില ഉയർന്നു നിൽക്കുന്നതിനാൽ പഴയ സ്വർണം കയ്യിലുള്ളവർക്കാണ് ഇപ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത്. എന്നാൽ പഴയ സ്വർണത്തിലെ മാലിന്യം, മെൽറ്റിംഗ് ചാർജ്സ് എന്നീ പേരുകളിൽ വലിയ തുക കുറയ്ക്കാറുണ്ട്. ഇതുവഴി മൂല്യത്തിന്റെ പരമാവധി 60-65 ശതമാനം മാത്രമാണ് കയ്യിൽ ലഭിക്കുന്നത്. വില്പന നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
1. ബിൽ അല്ലെങ്കിൽ ഇൻവോയിസ് കരുതണം
പഴയ സ്വർണം വിൽക്കുമ്പോൾ യഥാർത്ഥ ബിൽ ഹാജരാക്കാൻ ജുവലറികൾ മിക്കപ്പോഴും ആവശ്യപ്പെടാറുണ്ട്. ആഭരണത്തിന്റെ പരിശുദ്ധി ബില്ലിൽ പ്രത്യേകം പരാമർശിക്കും. ഇതിനാൽ പരിശുദ്ധി സംബന്ധിച്ച തർക്കങ്ങൾക്ക് ഇത് പരിഹാരമാകും. വാങ്ങിയ സ്വർണത്തിന്റെ ബില്ലിൽ വിശദാംശങ്ങളുണ്ടാകുന്നതിനാൽ ജുവലറികൾക്കും സ്വർണം വില്പന നടത്തുന്നയാൾക്കും ഇത് സഹായകമാണ്.
2. സ്വർണത്തിന്റെ മൂല്യം
സ്വർണത്തിന്റെ കൃത്യമായ വില്പന വില അറിഞ്ഞു വേണം പഴയ സ്വർണം വില്പന നടത്താൻ. വിവിധ ജുവലറികളിൽ നിന്ന് സ്വർണത്തിന്റെ വില പരിശോധിച്ച് ഉറപ്പിച്ച ശേഷം വില്പന നടത്തുന്നതാണ് ഉചിതം.
3. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുക
സ്വർണത്തിന്റെ പരിശുദ്ധിക്ക് വില്പന സമയത്ത് വലിയ പ്രധാന്യമുണ്ട്. വിലയിൽ പരിശുദ്ധി സ്വാധീനിക്കും. ആഭരണങ്ങൾക്ക് ഹാൾമാർക്ക് ചിഹ്നമുണ്ടോ എന്ന് ഉറപ്പാക്കണം. 24 കാരറ്റ് സ്വർണമാണോ 22 കാരറ്റ് സ്വർണമാണോ വില്പന നടത്തുന്നതെന്ന് ഉറപ്പാക്കുക. ആഭരണങ്ങൾ 916 ഹാൾമാർക്ക് ചെയ്തതാണെങ്കിൽ ആഭരണത്തിൽ 91.6 ശതമാനം സ്വർണമുണ്ടെന്ന് ഉറപ്പാണ്. സ്വർണത്തിന് ഹാൾമാർക്ക് അടയാളം ഇല്ലെങ്കിൽ ജുവലറികൾക്ക് കുറഞ്ഞ പരിശുദ്ധിയായി കണക്കാക്കാം.
4. അന്തിമ സ്വർണ വില കണക്കാക്കുക
ആസിഡ് ടെസ്റ്റ്, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി ടെസ്റ്റ് എന്നിങ്ങനെ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ജുവല്ലറികൾക്ക് വ്യത്യസ്ത രീതികളുണ്ട്. ചില ജുവല്ലറികൾ ആഭരണങ്ങൾ ഉരുക്കി സ്വർണം ഫിൽട്ടർ ചെയ്ത് പരിശുദ്ധിയും ഭാരവും നിർണയിക്കുന്നു. എന്നാൽ ഉരുകിയ സ്വർണത്തിന്റെ പരിശുദ്ധിയിലും ഭാരത്തിലും സന്തുഷ്ടരല്ലെങ്കിൽ അത് വീണ്ടും നഷ്ടമാണ്.
5. വാങ്ങിയ ജുവലറിയിൽ തന്നെ സ്വർണം വില്ക്കുക
സ്വർണാഭരണങ്ങൾ വില്പന നടത്തുമ്പോൾ, പഴയവ നൽകി പുതിയ ആഭരണം എടുക്കുമ്പോൾ വാങ്ങിയ ജുവലറിയെ തന്നെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതം. വില്പന നടത്തിയ അതേ പരിശുദ്ധിയിൽ സ്വർണം ജുവലറികൾ തിരികെയുടുക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications