ശമ്പളക്കാരായ നികുതിദായകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നു എന്ന വാര്‍ത്ത പല വ്യക്തിഗത നികുതിദായകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. നികുതിദായകർ റിട്ടേൺ സമർപ്പിക്കുന്ന ഘട്ടത്തിൽ വരുമാനത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയോ തെറ്റായ ക്ലെയിം ഉപയോഗപ്പെടുത്തുകയോ ചെയ്താലാണ് ആദായ നികുതി നോട്ടീസുകൾ അയക്കുന്നത്. വകുപ്പിന്റെ പരിശോധനയിൽ ഇത്തരം തെറ്റുകൾ കണ്ടെത്തിയ നികുതിദായകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഏതൊക്കെ സാഹചര്യത്തിൽ ആദായ നികുതി നോട്ടീസ് ലഭിക്കാമെന്ന് നോക്കാം.
അനുബന്ധ രേഖകൾ
എൽടിഎ, എച്ച്ആർഎ, സെക്ഷൻ 80 സി, 80 ഡി എന്നിവയ്ക്ക് കീഴിലുള്ള ഇളവുകൾ ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമകൾക്കാണ്. ജീവനക്കാർ ഈ രേഖകൾ തൊഴിലുടമയ്ക്ക് നൽകാതിരിക്കുകയും അതേസമയം നികുതി റിട്ടേണുകളിൽ കിഴിവുകൾ ക്ലെയിം ചെയ്താൽ ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കാം.

ഹൗസ് റെന്റ് അലവൻസ്
ആദായ നികുതി റിട്ടേണുകളിൽ ഹൗസ് റെന്റ് അലവൻസ്, ഭവന വായ്പ കിഴിവുകൾ എന്നിവ സംബന്ധിച്ച തെറ്റായ ക്ലെയിമുകൾ നടത്തുമ്പോഴും നോട്ടീസ് പ്രതീക്ഷിക്കാം. ജോലി ചെയ്യുന്ന നഗരത്തിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരിടത്ത് വീട് സ്വന്തമാക്കുന്നത് പോലുള്ള ചില പ്രത്യേക വ്യവസ്ഥകൾ പ്രകാരം ഹൗസ് റെന്റ് അലവൻസും ഭവന വായ്പ കിഴിവും ഒരേ സമയം ക്ലെയിം ചെയ്യാൻ അനുവദിക്കുന്നുണ്ട്. രണ്ട് കിഴിവുകളും ക്ലെയിം ചെയ്യുന്നത് നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാൻ ഇടയാക്കാം.
എച്ച്ആർഎ പാൻ കാർഡ്
എച്ച്ആർഎ ക്ലെയിം ചെയ്യുന്ന നികുതിദായകർ, വാർഷിക വാടക 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഭൂവുടമയുടെ പാൻ, പേര്, വിലാസം എന്നിവ നൽകണമെന്നാണ് ചട്ടം. എന്നിരുന്നാലും, പാൻ സമർപ്പിക്കുന്നത് ഒഴിവാക്കാൻ എച്ച്ആർഎ ക്ലെയിമുകൾ 1 ലക്ഷം രൂപയിൽ താഴെയായി കാണിച്ച് ഇളവ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഭൂവുടമയുടെ പാൻ നൽകാതെ എച്ച്ആർഎ കിഴിവുകൾ ക്ലെയിം ചെയ്യുന്നവർക്ക് നോട്ടീസ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
അധിക വരുമാനം
നികുതിദായന് ലഭിക്കുന്ന അധിക വരുമാനങ്ങൾ ആദായ നികുതി റിട്ടേണിൽ പ്രത്യേകം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അധിക വരുമാനം ബാങ്ക് വഴി സ്വീകരിക്കുകയും ടിഡിഎസ് ഈടാക്കുകയും ചെയ്ത സാഹചര്യത്തിൽ വരുമാനം റിട്ടേണിൽ കാണിക്കാത്തത് നികുതി വകുപ്പ് സൂക്ഷ്മ പരിശോധന നടത്താനും റിട്ടേൺ പരിശോധിക്കാനും കാരണമാകുന്നു.
നികുതി ബാധ്യത കുറയ്ക്കാൻ തെറ്റായ കിഴിവുകൾ ക്ലെയിം ചെയ്യുകയോ വ്യാജരേഖകൾ ഉപയോഗിച്ച് നികുതി വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതോ കുറ്റകരമായ കാര്യമാണ്. രേഖയുടെ ആധികാരികത നികുതി വകുപ്പ് പരിശോധിച്ച് തെറ്റാണെന്ന് കണ്ടെത്തിയാൽ ഒഴിവാക്കിയ നികുതികളുടെ 200 ശതമാനം വരെ പിഴ ഈടാക്കും. ഇതിന് പകരം റിവൈസ്ഡ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതാകും ഉചിതം.
നോട്ടീസ് മെയിൽ ലഭിക്കും
സാധാരണയായി നികുതിദായകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലേക്കാണ് ആദായ നികുതി നോട്ടീസ് എത്തുക. നോട്ടീസ് ലഭിച്ചാൽ സമയം വൈകാതെ മറുപടി നൽകുക എന്നതാണ് നികുതിദായകൻ ചെയ്യേണ്ടത്. ഒരു നോട്ടീസ് ലഭിച്ച ശേഷം, നികുതിദായകന് മറുപടി നൽകാൻ സാധാരണയായി 15 ദിവസമാണ് ലഭിക്കുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സമയപരിധി നീട്ടുന്നതിനായി നികുതിദായകന് അസെസിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. www.incometaxfiling.gov.in വഴി ടാക്‌സ് ഫയലിംഗ് അക്കൗണ്ട് ഉപയോഗിച്ച് മറുപടി നല്‍കാം. ഓരോ ടാക്‌സ് നോട്ടീസുകള്‍ക്കും വ്യത്യസ്ത നടപടി ക്രമങ്ങളുണ്ട്.
More From GoodReturns

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications