ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും ഉപഭോഗവും വര്‍ധിച്ചതോടെ ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഷോപ്പിംഗ് ശൈലിയിലും അടിമുടി മാറ്റങ്ങളുണ്ടായി. ഉത്പന്നങ്ങളുടെ പരസ്യം നല്‍കലും വില്‍പ്പനയുമൊക്കെ ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലേക്ക്
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും ഉപഭോഗവും വര്‍ധിച്ചതോടെ ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഷോപ്പിംഗ് ശൈലിയിലും അടിമുടി മാറ്റങ്ങളുണ്ടായി. ഉത്പന്നങ്ങളുടെ പരസ്യം നല്‍കലും വില്‍പ്പനയുമൊക്കെ ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലേക്ക് മാറിക്കഴിഞ്ഞു. അതുവഴി ഉപയോക്താവിന്റെ നിത്യജീവിതത്തെ വലിയ അളവില്‍ സ്വാധീനിക്കുവാനും ഡിജിറ്റല്‍ വ്യാപാരങ്ങള്‍ക്ക് സാധിക്കുന്നു. ഇപ്പോള്‍ നേരിട്ട് ചെന്ന് വാങ്ങിക്കുന്നതിനേക്കാള്‍ വെര്‍ച്വലായി സാധനങ്ങള്‍ വാങ്ങിക്കുന്നതിനോട് ഉപയോക്താക്കളും പൊരുത്തപ്പെട്ട് കഴിഞ്ഞു.

സ്വര്‍ണാഭരണങ്ങളും ഓണ്‍ലൈനായി വാങ്ങിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കുറവല്ല. എന്നാല്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ മൂല്യമേറിയ ആഭരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധക്കാം.
സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?
ഓണ്‍ലൈനായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഹാള്‍മാര്‍ക്ക് സര്‍ട്ടിഫിക്കേഷനാണ്. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ഉള്ള സ്വര്‍ണ വ്യാപാരികളില്‍ നിന്ന് മാത്രമേ ഓണ്‍ലൈനായി സ്വര്‍ണം വാങ്ങിക്കുവാന്‍ പാടുള്ളൂ. വാങ്ങിക്കുന്നത് സ്വര്ണാഭരണമായാലും, സ്വര്‍ണ നാണയങ്ങളായാലും സ്വര്ണക്കട്ടകളായാലും അതില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്രണം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?
കോവിഡ് കാലം വിപണി രീതികളില്‍ പല മാറ്റങ്ങളും കൊണ്ടു വന്നു. ഉപഭോക്തൃ സ്വഭാവത്തിലും വ്യത്യാസമുണ്ടായി. ഓണ്‍ലൈന്‍ വില്‍പ്പന ഉയര്‍ന്നതോടു കൂടി റീട്ടെയില്‍ വില്‍പ്പനക്കാരുടെ ഉത്തരവാദിത്വങ്ങളും വര്‍ധിച്ചു. വില്‍പ്പനാനന്തര സേവനങ്ങളും, ഉപയോക്താവിന് ഇഷ്ടപ്പെടാത്ത പക്ഷം ഉത്പ്പന്നം തിരിച്ചു നല്‍കുന്നതിനുള്ള സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതായി വന്നു. ഓണ്‍ലൈനായി ആഭരണങ്ങള്‍ വാങ്ങിക്കും മുമ്പ് നിങ്ങള്‍ വാങ്ങിക്കുന്ന പ്ലാറ്റ്ഫോം അതിന്റെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന വില്‍പ്പനനാന്തര സേവനങ്ങളെക്കുറിച്ചും, ഉത്പ്പന്നം മടക്കി നല്കി വരുമ്പോഴുള്ള പോളിസികളെക്കുറിച്ചും മനസ്സിലാക്കി വയ്ക്കണം.
ഓണ്‍ലൈന്‍ വില്‍പ്പന ഉറപ്പിക്കുന്നതിന് മുമ്പായി ആഭരണത്തിന്റെ നിറവും ഭാരവും ശ്രദ്ധിയ്ക്കണം. സ്വര്‍ണത്തിന്റെ കാരറ്റ്, ഭാരം, ഡിസൈന്‍, മറ്റ് അലങ്കാരപ്പണികള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ചേര്‍ത്താണ് സ്വര്‍ണാഭരണത്തിന്റെ വില നിശ്ചയിക്കുന്നതെന്നുമറിയുക.
ആരോഗ്യ രക്ഷക് ; എല്‍ഐസിയുടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് അറിയാം
ഫോട്ടോകള്‍ നോക്കി മാത്രം ഉത്പ്പന്നത്തിന്റെ ഗുണമേന്മ വിലയിരുത്തുന്നതിനാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പറ്റിക്കപ്പെടുന്നവരും കുറവല്ല. ഓണ്‍ലൈനായി ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഫോട്ടോകളില്‍ കാണുന്നതിന് സാമാനമായ ഫിനിഷിംഗോ, ഉപയോഗിച്ചിരിക്കുന്ന മെറ്റലോ ആഭരണം കൈയ്യില്‍ കിട്ടുമ്പോള്‍ കാണുവാന്‍ കഴിയില്ലെന്ന് പലപ്പോഴും ഉപയോക്താക്കള്‍ പരാതിപ്പെടാറുണ്ട്. നല്കിയ പണത്തിന്റെ മൂല്യം ഉത്പ്പന്നത്തില്‍ കാണാറില്ല. നിങ്ങളുടെ കാര്‍ട്ടിലേക്ക് ഉത്പ്പന്നങ്ങള്‍ മാറ്റുന്നതിന് മുമ്പായി ഉത്പ്പന്നത്തെക്കുറിച്ചുള്ള വിവരണങ്ങളും, മറ്റു വ്യക്തികള്‍ നല്‍കിയിരിക്കുന്ന റിവ്യൂകളും വായിച്ചു നോക്കുന്നത് നല്ലതായിരിക്കും.
നിങ്ങള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്ന പ്ലാറ്റ്ഫോമിന്റെ വിശ്വസീനയതയും പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങിക്കുവാന്‍ പാടുള്ളൂ.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തട്ടിപ്പുകളില്‍ പെടാതെ നിങ്ങള്‍ മുടക്കുന്ന പണത്തിന്റെ മൂല്യത്തിന് തുല്യമായ ആഭരണങ്ങളും മറ്റ് ഉത്പ്പന്നങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
