കഴിഞ്ഞ വർഷങ്ങളിലായി വിപണിയിൽ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യിലൂടെ കമ്പനികൾ കടന്നുവരുന്നത് വർധിക്കുകയാണ്. 2021-ൽ 65 ഐപിഒകളും 2022-ൽ 31 ഐപിഒകളുമാണ് നടന്നത്. കൊട്ടിഘോഷിച്ച എൽഐസിയുടെ പ്രാരംഭ ഓഹരി വില്പനയുടെ കഥ നിക്ഷേപകർക്ക് അറിയാവുന്നതാണ്. ഇഷ്യൂ വിലയേക്കാൾ 40 ശതമാനത്തോളം ഇടിവിലാണ് എൽഐസി ഓഹരികൾ ട്രേഡ് ചെയ്യുന്നത്.
2022ൽ മോശം പ്രകടനം നടത്തിയ മറ്റൊരു ഐപിഒയാണ് ഡെൽഹിവെറി. പുതിയ വർഷത്തിലും ഐപിഒയ്ക്ക് പറ്റിയൊരു കളമല്ല വിപണിയിലെന്നാണ് ഐപിഒകളുടെ പ്രകടനം കാണുമ്പോൾ മനസിലാവുക. സമീപകാല ഐപിഒകളിൽ 11-ൽ 10 അരങ്ങേറ്റക്കാരും ഇഷ്യൂ വിലയിയേക്കാൾ കിഴിവില്‍ ട്രേഡ് ചെയ്യുന്നത്.
40 ശതമാനം വരെ ഇടിവ്
സമീപ കാല ഐപിഒകളില്‍ ഡിവ്ജി ടോര്‍ക്ട്രാന്‍സ്ഫര്‍ ഒഴികെ പത്ത് കമ്പനികളും ഐപിഒ വിലയേക്കാള്‍ 40 ശമാനം വരെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഐനോക്‌സ് ഗ്രീന്‍ എനര്‍ജി, കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്, ധര്‍മജ് ക്രോപ്പ് ഗാര്‍ഡ്, യൂണിപാര്‍ട്ട്‌സ് ഇന്ത്യ, സുല വൈന്‍യാര്‍ഡ്‌സ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ലാന്‍ഡ്മാര്‍ക്ക് കാർസ്, കെഫിന്‍ ടെക്‌നോളജീസ്, എലിന്‍ ഇലക്ട്രോണിക്‌സ്, റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസസ് എന്നിവയാണ് പട്ടികയില്‍. 11 കമ്പനികളില്‍ 6 എണ്ണത്തിന്റെയും ഓഹരികള്‍ പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. നാല് ഓഹരികൾ ഡിസ്ക്കൗണ്ടിലും ലിസ്റ്റ് ചെയ്തു.

വൻ ഇടിവുകൾ
3.09 തവണ ഐപിഒ സബ്സ്‌ക്രൈബ് ചെയ്ത എലിന്‍ ഇലക്ട്രോണിക്സ് ഇഷ്യു വിലയായ 247 രൂപയേക്കാള്‍ 39% കിഴിവിലാണ് വ്യാപാരം നടക്കുന്നത്. നിലവില്‍ 130 രൂപയാണ് എലിൻ ഇലക്ട്രോണീക്സിന്റെ ഓഹരി വില. ഇനോക്‌സ് ഒഗ്രീന്‍ എനര്‍ജി ഓഹരികളുടെ ഇഷ്യൂ വില 65 രൂപയാണ്. 40 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസിന്റെ ഐപിഒ 1.55 തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ 7ശതമാനം കിഴിവിലാണ് ലിസ്റ്റ് ചെയ്തത്.
ധര്‍മജ് ക്രോപ് ഗാര്‍ഡ് ഓഹരികള്‍ ഇഷ്യൂ വിലയേക്കാൾ 35 ശതമാനം ഇടിവില്‍ 144 രൂപയിലണ് ട്രേഡ് ചെയ്യുന്നത്. 237 രൂപയായിരുന്നു ഇഷ്യൂ വില. ധര്‍മജ് ക്രോപ്പ് ഗാര്‍ഡിന്റെ ഓഹരികള്‍ 12 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തിരുന്നത്.
കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്, യൂണിപാര്‍ട്ട്‌സ് ഇന്ത്യ, സുല വൈന്‍യാര്‍ഡ്‌സ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ലാന്‍ഡ്മാര്‍ക്ക് കാർസ്, കെഫിന്‍ ടെക്‌നോളജീസ്, റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസസ് എന്നിവയുടെ ഓഹരികള്‍ അതത് ഐപിഒ വിലയേക്കാള്‍ 1% മുതല്‍ 25% വരെ കിഴിവിലാണ് വ്യാപാരം നടത്തുന്നത്.
ഇടിവിന് കാരണം
ഉയർന്ന വാല്യുവേഷനും വിപണിയിലെ പ്രതികൂല ഘടകങ്ങളും ഐപിഒകളെ ബാധിച്ചു എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈ ഓഹരികള്‍ ഡിസ്‌കൗണ്ടില്‍ വ്യാപാരം ചെയ്യുന്നതു കൊണ്ട് മോശമാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് പ്രോഫിറ്റ് മാർച്ച് സെക്യൂരിറ്റീസ് റിസർച്ച് വിഭാഗം തലവൻ അവിനാഷ് ഗോരക്ഷകര്‍ പറയുന്നു.
ഇവയില്‍ ചില കമ്പനികള്‍ക്ക് ശക്തമായ ബിസിനസ് മോഡലുകളുണ്ട്. ബിസിനസ് നല്ലതാണെങ്കിലും ഉയർന്ന വാല്യുവേഷനാണ് ഓഹരികളെ ബാധിച്ചത്. ഇതോടൊപ്പം വിപണി കാലാവസ്ഥയും ഐപിഒകളെ ബാധിക്കും.
ഉദയ്ശിവകുമാർ ഇൻഫ്രാ ഐപിഒ
ഏറ്റവും പുതിയ ഐപിഒയായ ഉദയ്‌ശിവകുമാർ ഇൻഫ്രാ ലിമിറ്റഡിന്റെ ഓഹരി അലോട്ട്മെന്റ് ചൊവ്വാഴ്ച നടത്തും. തിങ്കളാഴ്ച ഗ്രേ മാർക്കറ്റിൽ ഓഹരിയൊന്നി 15 രൂപ പ്രീമിയം നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഉദയ്ശിവകുമാർ ഇൻഫ്രയുടെ ഇഷ്യൂ വില 35 രൂപയാണ്. നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം അനുസരിച്ച് പ്രതീക്ഷിക്കാവുന്ന ലിസ്റ്റിംഗ് വില 50 രൂപയാണ്.
ഇഷ്യൂ വിലയേക്കാൾ കൂടുതൽ പണം നൽകാനുള്ള നിക്ഷേപകരുടെ സന്നദ്ധതയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. സബ്സ്ക്രിപ്ഷൻ നടപടികൾ പൂർത്തിയാക്കി ഓഹരികൾ ഏപ്രിൽ മൂന്നിനാണ് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ലിസ്റ്റിംഗാണ് ഉദയ്ശിവകുമാർ ഇൻഫ്രയുടേത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications