സേവിംഗ്‌സ് അക്കൗണ്ടിലെ ബാലൻസ് കുറഞ്ഞു വരികയാണ്. അടുത്തായി വരുന്ന ചെലവിന് എങ്ങനെ പണം കണ്ടെത്തും. വായ്പയെടുക്കുകയാണെങ്കിൽ ഇത്രയും ചെറിയ കാലത്തിനുള്ളിൽ ചെറിയ തുകയ്ക്ക് വായ്പ കിട്ടുമോയെന്ന ചിന്തയാകും. ഈ സാഹചര്യത്തിൽ അക്കൗണ്ടിൽ പണമില്ലെങ്കിലും പിൻവലിക്കാൻ സാധിച്ചാൽ ഇതു തന്നെയല്ലേ നേട്ടം. ബാങ്കുകൾ അനുവദിക്കുന്ന ഓവർ ഡ്രാഫ്റ്റ് സൗകര്യം ഇവിടെ പ്രയോജനകരമാകും.
ഓവർഡ്രാഫ്റ്റ് എന്ന് കേട്ടിട്ടുണ്ടെങ്കിലും പലരും ഇത് ഉപയോഗപ്പെടുത്തുകയോ കൂടുതലറിയുകയോ ചെയ്തിട്ടുണ്ടാകില്ല. കറന്റ് അക്കൗണ്ട് ഉള്ള ബിസിനസുകാർക്കായുള്ള സേവനമാണെന്ന് ധരിച്ചവരും ധാരാളമുണ്ടാകും. എന്നാൽ സേവിംഗ്‌സ് അക്കൗണ്ട് ഉടമകളായ സാധാരണക്കാർക്കും അത്യാവശ്യത്തിന് ഹൃസ്വകാല വായ്പകൾ ഓവർഡ്രാഫ്റ്റ് വഴി ലഭിക്കും.
അക്കൗണ്ടിൽ ലഭ്യമായ ഫണ്ടിന് മുകളിൽ പിൻവലിക്കാൻ അവസരം നൽകുന്ന ബാങ്കിന്റെ വായ്പ സേവനമാണ് ഓവർ ഡ്രാഫ്റ്റുകൾ. ഉപഭോക്താവിന് അനുവദിക്കുന്ന പരിധിത്തുക വരെ ആവശ്യമുള്ളപ്പോൾ ഒരുമിച്ചോ ഘട്ടം ഘട്ടമായോ പിൻവലിക്കാനും ഇതേ രീതിയിൽ തിരിച്ചടയ്ക്കാനും ഓവർഡ്രാഫ്റ്റ് സൗകര്യം ചെയ്യുന്നുണ്ട്. അടവ് പൂർത്തിയായാൽ വീണ്ടും ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സാധിക്കും.
ഓവർഡ്രാഫ്റ്റ്
രണ്ടു തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന ഓവർ ഡ്രാഫ്റ്റുകളും ഈട് നല്‍കാതെ വ്യക്തിഗത ഓവര്‍ഡ്രാഫ്റ്റുകളും ബാങ്ക് അനുവദിക്കാറുണ്ട്. ഈട് നൽകാതെ ലഭിക്കുന്ന ഓവര്‍ ഡ്രാഫ്റ്റുകളിൽ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധിയുണ്ട്. ഇത് ഉപഭോക്താവിന്റെ വരുമാനവും ക്രെഡിറ്റ് സ്‌കോര്‍, ബാങ്കുമായുള്ള ഇടപാടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഇതിനാല്‍ ഓരോ വ്യക്തിക്കും ഓവര്‍ ഡ്രാഫ്റ്റ് പരിധി വ്യത്യാസപ്പെടും.
ഈട് നല്‍കിയുള്ള ഓവര്‍ഡ്രാഫ്റ്റില്‍ സ്ഥിര നിക്ഷേപം,ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി, വസ്തു, സ്വര്‍ണം എന്നിവയ്ക്ക് മുകളില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. നല്‍കിയ ഈടിന് അനുസരിച്ചാകും പലിശ നിിരക്ക് വരിക. സ്ഥിര നിക്ഷേപത്തിന് എതിരെയുള്ള ഓവപര്‍ ഗ്രാഫ്റ്റിന് സ്ഥിര നിക്ഷേപത്തിന് അനുവദിക്കുന്നതിനെക്കാള്‍ 1-2 ശതമാനം അധിക പലിശ ഈടാക്കാറുണ്ട്.
പലിശ നിരക്ക്
ഓവർ ഗ്രാഫ്റ്റ് സൗകര്യത്തിൽ അനുവദിച്ച തുകയ്ക്ക് പലിശ നൽകേണ്ടതില്ല. അക്കൗണ്ടിൽ നിന്നും പിൻവലിച്ച തുകയ്ക്കാണ് ബാങ്ക് പലിശ കണക്കാക്കുക. ദിവസത്തില്‍ കണക്കാക്കി മാസത്തില്‍ ഈടാക്കുന്നതാണ് ഓവർഡ്രാഫ്റ്റിലെ പലിശ രീതി.
ഉദാഹരണത്തിന് 10 ശതമാനം പലിശ നിരക്കില്‍ 1 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റ് പരിധി ലഭിച്ചൊരാള്‍ 10,000 രൂപ പിന്‍വലിച്ചു. 20 ദിവസത്തിന് ശേഷം ഈ തുക തിരിച്ചടച്ചാൽ 20 ദിവസത്തേക്കുള്ള പലിശയായി 54.8 രൂപയാണ് നല്‍കേണ്ടത്. ഓവര്‍ ഡ്രാഫ്റ്റില്‍ തിരിച്ചടവിന് പരിധിയോ ഇഎംഐയോ ഇല്ല.
മറ്റു ചാർജുകൾ
ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന് ബാങ്ക് ഈടാക്കുന്ന ചാര്‍ജുകള്‍ ഓവര്‍ഡ്രാഫ്റ്റ് തരം അനുസരിച്ച് ഇരിക്കും. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ബാങ്കിലെ സേവിംഗ്‌സ്/ കറന്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. അക്കൗണ്ടിലെ ബാലന്‍സിനെക്കാള്‍ ഉയര്‍ന്ന തുക പിന്‍വലിക്കുകയാണെങ്കില്‍ ഇത് ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് പിന്‍വലിക്കപ്പെടും. പണം നിക്ഷേപിക്കുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് അ്കൗണ്ടിവലേക്ക് മാറ്റും.
ആർക്കൊക്കെ അനുയോജ്യം
ഹൃസ്വകാലത്തേക്ക് വരുന്ന സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റാന്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ഇതോടൊപ്പം തിരിച്ചടവിന് ഇഎംഐ യെ പേടിക്കേണ്ടില്ല. തിരിച്ചടക്കാനുള്ള തുകയ്ക്ക് സാവകാശം ലഭിക്കും. സ്ഥിര നിക്ഷേപം കാലവധി എത്തുന്നതിന് മുൻപ് പിൻവലിച്ച് ആവശ്യം നിറവേറ്റേണ്ടി വരുന്നവർക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ട് വഴിയോ ബാങ്ക് ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ നിക്ഷേപത്തിന് മേല്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications