ഇത് സ്ഥിര നിക്ഷേപത്തിന് അനുയോജ്യമായ കാലമാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് രണ്ട് തവണയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഉയർത്തിയത്. ഇത് വഴി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് ഉയർത്താൻ തുടങ്ങി. പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. ഈ മികച്ച പലിശ നേടാനായി പലരും സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് കൂടിയിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിൽ പെട്ടന്നൊരു അത്യാവശ്യം വന്നാൽ എന്താണ് ചെയ്യുക. പലരും ബാങ്കിലേക്കാണ് ഓടുക. സ്ഥിര നിക്ഷേപം പിൻവലിച്ച് ആവശ്യങ്ങൾ നിറവേറ്റാമെന്നതാണ് പലരുടെയും ധൈര്യം. നിശ്ചിത കാലത്തേക്ക് നടത്തിയ നിക്ഷേപം ഇടയ്ക്ക് വെച്ച് പിൻവലിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിശ്ചിത കാലത്തേക്ക് ആദായം പ്രതീക്ഷിച്ച് നിക്ഷേപിക്കുന്നതായതിനാൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് പിൻവലിക്കുന്നതിന് നിബന്ധനകളുണ്ട്. ടാക്സ് സേവിംഗ്സ സ്ഥിര നിക്ഷേപമാണെങ്കിൽ 5 വർഷ ലോക് ഇൻ പിരിയഡും ഉണ്ട്.
പണം അത്യാവശ്യമായി വന്നാൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് തന്നെ പിന്‍വലിക്കുകയാണെങ്കില്‍ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെ ബാങ്ക് പിഴ ഈടാക്കും. ഇത് പലിശയില്‍ നിന്നാണ് കുറയ്ക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ബാങ്കിന്റെ നിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കേണ്ടതുണ്ട്. താല്‍ക്കാലിക ആവശ്യമാണെങ്കില്‍ നിക്ഷേപം പിന്‍വലിച്ച് പണം പിന്‍വലിക്കേണ്ട ആവശ്യമില്ല. സങ്കീർണതകളിലേക്ക് പോകാതെ തന്നെ എളുപ്പത്തിൽ പണം ലഭ്യമാക്കാനുള്ള സൗകര്യം ഇക്കാലത്ത് ബാങ്കുകൾ അനുവദിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് മികച്ച മാര്‍ഗമാണ് ഓവര്‍ ഡ്രാഫ്റ്റ്.
ഓവർഡ്രാഫ്റ്റ് ഉപയോഗപ്പെടുത്താം
സ്ഥിര നിക്ഷേപത്തില്‍ നിന്ന് എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള മാര്‍ഗമാണ് ഓവര്‍ഡ്രാഫ്റ്റ്. ബാങ്കിലെ നിക്ഷേപത്തിന്റെ മേല്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. സാധാരണയായി നിക്ഷേപത്തിന്റെ 90 ശതമാനവും ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. നിലവില്‍ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിനെക്കാള്‍ 1-2 ശതമാനം അധികം പലിശയാണ് ഓവര്‍ഡ്രാഫ്റ്റിന് ഈടാക്കുക. സ്ഥിര നിക്ഷേപം 6 ശതാമാനം വാര്‍ഷിക പലിശ നല്കുന്നുണ്ടെങ്കില് 7-8 ശതമാനം വരെ ഓവര്‍ ഡ്രാഫ്റ്റിന് പലിശ ഈടാക്കും.
ഓവര്‍ഡ്രാഫ്റ്റ് ഉപയോഗപ്പെടുത്തുമ്പോള്‍ അനുവദിച്ച വായ്പയില്‍ നിന്ന് പിന്‍വലിച്ച വായ്പയ്ക്ക് മാത്രമെ പലിശ ഈടാക്കുകയുള്ളൂ. തിരിച്ചടയ്ക്കുന്ന ദിവസം വരെ മാത്രമെ പലിശ ഭാരം വരുന്നുള്ളൂ. ഉദാഹരണമായി സ്ഥിര നിക്ഷേപത്തില്‍ നിന്ന് 8 ശതമാനം പലിശ നിരക്കില്‍ 1 ലക്ഷം രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത നിക്ഷേപകന് 10,000 രൂപ മാത്രം ഉപയോഗിച്ച് 20 ദിവസത്തിന് ശേഷം തിരിച്ചടച്ചെന്ന് കരുതുക. 10,000 രൂപയ്ക്ക് 20 ദിവസത്തേക്ക് 43 രൂപയാണ് പലിശയായി നല്‍കേണ്ടി വരിക.
ഹൃസ്വകാലത്തേക്ക് അനുയോജ്യം
ഹൃസ്വകാലത്തേക്ക് വരുന്ന സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റാന്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ഇതോടൊപ്പം തിരിച്ചടവിന് ഇഎംഐ യെ പേടിക്കേണ്ടില്ല. തിരിച്ചടക്കാനുള്ള തുകയ്ക്ക് സാവകാശം ലഭിക്കും. സ്ഥിര നിക്ഷേപം കാലാവധി പൂര്‍ത്തിയായി പുതുക്കുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റും പുതുക്കാന്‍ അനുവദിക്കും. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പുതുക്കുന്നതിനൊപ്പം ഓവര്‍ഡ്രാഫ്റ്റ് പലിശ നിരക്കും പുതുക്കി നിശ്ചയിക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ട് വഴിയോ ബാങ്ക് ബ്രാഞ്ചില്‍ നേരിട്ട് ചെന്നോ നിക്ഷേപത്തിന് മേല്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications