സാമ്പത്തിക ബുദ്ധിമുട്ടുകളെ ശരിയായ വണ്ണം നേരിട്ടെങ്കില്‍ വലിയ പ്രയാസങ്ങള്‍ ജീവിതത്തിലുണ്ടാക്കും. ഏത് തരത്തിലുള്ള പ്രതിസന്ധിയാണെങ്കിലും നേരിടാന്‍ തയ്യാറാവുക എന്നതാണ് മറികടക്കാനുള്ള ഏക പോം വഴി. സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ട് പോകാനുള്ള പല വഴികളുണ്ട്. ഇതില്‍ സൂക്ഷ്മതയോടെ അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക്. സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് കൈതാങ്ങാവാകുന്നത്. ഇതിനും അപ്പുറമുള്ള സാമ്പത്തിക ആവശ്യങ്ങളാണെങ്കില്‍ ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുക.
വ്യക്തിഗത വായ്പ
ഈട് നല്‍കാതെ ലഭിക്കുന്ന വായ്പകളാണ് വ്യക്തിഗത വായ്പകള്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പ അനുവദിക്കുന്നത്. ഈടില്ലാത്തതിനാല്‍ തിരിച്ചടവ് ഉറപ്പു വരുത്താന്‍ ഇത് ആവശ്യമാണ്. 5 വര്‍ഷത്തേക്കാണ് പൊതുവെ ബാങ്കുകള്‍ വ്യക്തിഗത വായ്പ അനുവദിക്കുന്നത്. 7 വര്‍ഷത്തേക്ക് നല്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. പലിശ നിരക്ക് മറ്റ് വായ്പകളെ അപേക്ഷിച്ച് ഉയര്‍ന്ന് നില്ക്കുന്നവയാണ്. ഇത് ഓരോ ബാങ്ക് അനുസരിച്ചും ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.
ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റ്
വ്യക്തിഗത വായ്പയുടെ സ്വഭാവമുള്ളവ തന്നെയാണ് ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റും. ആവശ്യത്തിന് അനുസരിച്ച് പണം പിന്‍വലിക്കാമെന്നതാണ് ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റിന്റെ പ്രത്യേകത. സാധാരണ വായ്പകളെ അപേക്ഷിച്ച് തിരിച്ചടവിലും ഓവര്‍ഡ്രാഫ്റ്റില്‍ പ്രത്യേകതകളുണ്ട്. അനുവദിച്ച പരിധിയില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് മാത്രമെ പലിശ ഈടാക്കുകയുള്ളൂ. അനുവദിച്ച പരിധിക്കുള്ളിലെ പണം ഒന്നില്‍ കൂടുതല്‍ തവണ പിന്‍വലിക്കാനും തിരിച്ചടയ്ക്കാനും ഓവര്‍ ഡ്രാഫ്റ്റില്‍ സാധിക്കും.
ഉദാഹരണമായി 4 ലക്ഷം രൂപയുടെ ഓവര്‍ഡ്രാഫറ്റ് അനുവദിച്ചാല്‍ ഓവര്‍ഡ്രാഫ്റ്റിനായി പ്രത്യേകം അക്കൗണ്ട്. ഈ അക്കൗണ്ടില്‍ നിന്ന് 4 ലക്ഷം രൂപ വരെയുള്ള തുക പിന്‍വലിക്കാം. മാസത്തില്‍ ലക്ഷം രൂപയ്ക്ക് 41 രൂപ പലിശ ഈടാക്കുന്നുണ്ടെങ്കില്‍ 2 ലക്ഷം പിന്വലിച്ചൊരാള്ക്ക് മാസത്തില്‍ 2,460 രൂപയാണ് പലിശയായി നല്‍കേണ്ടി വരിക.
തിരിച്ചടവ് ഘട്ടത്തില്‍ കയ്യില്‍ 20,000 രൂപയുടെ ഫണ്ട് അധികമായെത്തിയാല് ഈ തുക അക്കൗണ്ടിലേക്ക് അടയ്ക്കാം. പിന്നീട് ബാക്കി വരുന്ന് 1.80 ലക്ഷത്തിന് മാത്രം പലിശ നല്കിയാല് മതിയാകും. ഉപഭോക്താവിന് അനുവദിച്ച ക്രെഡിറ്റ് ലിമിറ്റ് വരെ ആവശ്യമായ തുക പരിധിയില്ലാതെ പിന്‍വലിക്കാനും അടയ്ക്കാനും സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് വായ്പ
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നൊരു സേവനമാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പ. ക്രെഡിറ്റ് കാര്‍ഡ് വായ്പയില്‍ നിന്നും ലഭിക്കുന്ന തുക വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നവയാണ്. കാര്‍ഡ് ലിമിറ്റ്, കാര്‍ഡ് തുകയുടെ ഉപയോഗം, ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ എന്നിവ വായ്പയെ ബാധിക്കും. ഏറ്റവും എളുപ്പത്തില്‍ വ്യക്തിഗത വായ്പ നേടാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പ. നിമിഷ നേരങ്ങള്‍ കൊണ്ട് തുക അക്കൗണ്ടിലെത്താന്‍ ഇത് സഹായിക്കും.
ഏതാണ് മികച്ചത്
പണത്തിന്റെ ആവശ്യകതയും മുന്നോട്ടുള്ള തിരിച്ചടവും കൂടി കണക്കിലെടുത്ത് വേണം വായ്പ എടുക്കാൻ. ആദ്യം ഓരോന്നിന്റെയും യോഗ്യത പരിശോധിക്കണം. യോഗ്യമായവയിൽ റ്റവും കുറഞ്ഞ പലിശ നിരക്കുള്ളവയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. അടിയന്തര ഘട്ടത്തിലെ ആവശ്യമാണെങ്കിൽ വ്യക്തിഗത വായ്പ, ഓവർഡ്രാഫ്റ്റ് എന്നിവ അനുയോജ്യമല്ല. ഇവയുടെ പ്രോസസിംഗ് സമയം കൂടുതലാണ്. ഇതിനാൽ ഒരു വ്യക്തിക്ക് പണത്തിന്റെ അത്യാവശ്യത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാകുന്ന ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തിരഞ്ഞെടുക്കാം
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications