സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുമ്പോൾ സുഹൃത്തുകളോട് ചോദിക്കുന്നതാണ് പൊതുവെയുള്ള ശീലം. സുഹൃത്തുക്കളിൽ ഒതുങ്ങാത്ത തുക വരുമ്പോൾ സഹായത്തിനെത്തുന്നത് ബാങ്കുകലാണ്. വ്യക്തിഗത വായ്പകളാണ് ഈ സമയത്ത് രക്ഷയ്ക്കെത്തുന്നത്. സാധാരണയായി മറ്റ് തരത്തിലുള്ള വായ്പകളേക്കാൾ ഉയർന്ന പലിശ നിരക്കായതിനാൽ അവസാന നിമിഷം മാത്രമാണ് പലരും വ്യക്തിഗത വായ്പകളെ കാണുന്നത്.
ഒരു തരത്തിലുള്ള സെക്യൂരിറ്റികളുമില്ലാതെയാണ് ബാങ്ക് വായ്പ നൽകുന്നത് എന്നതിനാൽ തന്നെ പലിശ നിരക്ക് കൂടുതലാകും. വായ്പ തുക, കാലാവധി, അപേക്ഷന്റെ ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതിനാൽ ഓരോരുത്തർക്കും പലിശ നിരക്ക് വ്യത്യാസപ്പെടും വ്യക്തിഗത വായ്പയ്ക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
പലിശ നിരക്ക്
ബാങ്ക് ഓഫ് ഇന്ത്യയില്‍ 20 ലക്ഷം വരെയുള്ള പേഴ്‌സണല്‍ വായ്പകള്‍ക്ക് 84 മാസ കാലത്തേക്ക് 9.90% മുതല്‍ 14.75% വരെ പലിശ ഈടാക്കുന്നു. 20 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 84 മാസത്തേക്ക് ബാങ്ക് ഓഫ്് മഹാരാഷ്ട്ര 10 ശതമാനം പലിശ ഈടാക്കുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 30,000 രൂപ മുതല്‍ 25 ലക്ഷം രൂപ രെയുള്ള വായ്പയ്ക്ക് 10.26% മുതല്‍ 32.53% വരെ പലിശ നല്‍കുന്നു. 12-60 മാസത്തേക്കാണ് കാലാവധി.

പഞ്ചാബ് നാഷണല്‍ ബാങ്ക് 60 മാസത്തേക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. 10.40% മുതല്‍ 16.95% വരെ പലിശ ലഭിക്കും. ആക്‌സിസ് ബാങ്കില്‍ 50,000 രൂപ മുതല്‍ 40 ല്ക്ഷം രൂപ വരെ വായ്പ ലഭിക്കും. 60 മാസത്തേക്ക് വ രെ 10.49 ശതമാനം മുതല്‍ 22 ശതമാനം വരെ പലിസ ഈടാക്കും. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 കോടി രൂപ വരെ വായ്പ നല്‍കുന്നു. 6 മാസം മുതല്‍ 60 മാസത്തേക്ക് 10.49 ശതമാനം മുതല്‍ പലിശ തുടങ്ങും.
വായ്പയ്ക്ക് ഇൻഷൂറൻസ്
വ്യക്തിഗത വായ്പയ്ക്ക് ഇൻഷൂറൻസ് എന്നത് ഓപ്ഷണലായ കാര്യമാണ്. വായ്പയെടുക്കുന്നയാളുടെ വിവേചനാധികാരത്തിലുള്ള കാര്യമാണിത്. വായ്പയെടുത്തയാൾക്ക് ആക്സിമകമായി സംഭവിച്ചാൽ കുടുംബാംഗങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ഒരു ലൈഫ് ഇൻഷുറൻസ് പരിരക്ഷ നേടുന്നത് ഉചിതമാണ്. വിവിധ ഇൻഷുറൻസ് ദാതാക്കളുമായി ചേർന്ന് ന്യായമായ പ്രീമിയത്തിൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇൻഷൂറൻസുകൾ ബാങ്കകുകൾ ഏർപ്പാടാക്കുന്നുണ്ട്.
തിരിച്ചടവ്
തിരിച്ചടവ് കാലാവധിയും പിഴയും ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. എസ്‌ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, ഇഎംഐകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പൂർണമായോ ഭാഗികമായോ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അടയ്ക്കുന്ന തുകയുടെ 3 ശതമാനം തുക പ്രീപേയ്‌മെന്റ് ചാർജായി ഈടാക്കും. ഒരു പുതിയ ലോൺ അക്കൗണ്ടിന്റെ വരുമാനത്തിൽ നിന്ന് അക്കൗണ്ട് ക്ലോസ് ചെയ്താൽ മുൻകൂർ പേയ്മെന്റ്/ഫോർക്ലോഷർ ചാർജുകൾ ബാധകമാകില്ല.
പ്രൊസസിംഗ് ഫീസ്
വ്യക്തിഗത വായ്പ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്ക് പ്രൊസസിംഗ് ഫീസ് ഈടാക്കും. ഓരോ ബാങ്ക് അനുസരിച്ചും തുകയും വ്യത്യാസപ്പെടും. ഉദാഹരണത്തിന്, എസ്ബിഐയിൽ വായ്പ തുകയുടെ 1 ശതമാനം പ്രോസസ്സിംഗ് ഫീസും ബാധകമായ ജിഎസ്ടിയും ഈടാക്കും. സ്റ്റേറ്റ് സ്റ്റാമ്പ് നിയമത്തിന് കീഴിലുള്ള യഥാർത്ഥ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾക്കും അപേക്ഷകൻ ഉത്തരവാദിയായിരിക്കും.
ആവശ്യമായവ
വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകള്‍ നോക്കാം. 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കമ്പനി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അക്കൗണ്ട്. 6 മാസത്തെ സാലറി സ്ലിപ്പ് എന്നിവ ആവശ്യമാണ്. പാന് കാര്‍ഡിനോടൊപ്പം പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയും വേണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
