വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

ഒരു വിദ്യാഭ്യാസ വായ്പ എടുക്കുവാനുളള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വിദ്യാഭ്യാസ വായ്പ എടുക്കുവാനുളള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. വിദേശത്ത് ഉപരി പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ വായ്പയാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചിട്ടുള്ള എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് ലോണ്‍.

Also Read : നിന്നുപോയ പോളിസികള്‍ വീണ്ടും ആരംഭിക്കാം; ഗംഭീര അവസരവുമായി എല്‍ഐസി വായിക്കാം ഇവിടെ

എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് ലോണ്‍

എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് ലോണ്‍

വിദേശ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മുഴുവന്‍ സമയ കോഴ്‌സുകള്‍ പഠിക്കുവാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് എസ്ബിഐ ഈ വായ്പാ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ജീവിത ലക്ഷ്യങ്ങള്‍ വിദേശ രാജ്യങ്ങളിലെ പഠനത്തിലൂടെ നേടിയെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഈ വിദ്യാഭ്യാസ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത് എന്ന് എസ്ബിഐ പറഞ്ഞു.

Also Read : ദിവസം 1 രൂപ മാറ്റിവച്ചാല്‍ ലഭിക്കും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

ഉന്നത പഠനം വിദേശ രാജ്യങ്ങളില്‍

ഉന്നത പഠനം വിദേശ രാജ്യങ്ങളില്‍

റഗുലര്‍ ഗ്രാജുവേറ്റ് ഡിഗ്രീ കോഴ്‌സുകള്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രീ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ്/ഡോക്ടറേറ്റ് കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളിലുള്ള കോഴ്‌സുകള്‍ക്കെല്ലാം എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് ലോണ്‍ സേവനം ലഭിക്കും. ഉന്നത പഠനത്തിനായി ഏതൊക്കെ രാജ്യങ്ങളിലെ കോളേജുകളും യൂണിവേഴ്‌സിറ്റികളും തെരഞ്ഞടുത്താലാണ് വായ്പാ സേവനം ലഭിക്കുക എന്ന പട്ടികയും എസ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. യുഎസ്, ആസ്‌ട്രേലിയ, യുകെ, കാനഡ, യൂറോപ്പ്, ജപ്പാന്‍, സിംഗപ്പൂര്‍, ഹോംഗ്‌കോംഗ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ എസ്ബിഐയുടെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!

7.50 ലക്ഷം രൂപ മുതല്‍ 1.50 കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ

7.50 ലക്ഷം രൂപ മുതല്‍ 1.50 കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ

7.50 ലക്ഷം രൂപ മുതല്‍ 1.50 കോടി രൂപ വരെ എസ്ബിഐ വിദ്യാഭ്യാസ വായ്പയായി നല്‍കും. 8.65 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്. പെണ്‍കുട്ടികള്‍ക്ക് വായ്പാ പലിശ നിരക്കില്‍ 0.50 ശതമാനം ഇളവ് ലഭിക്കും. കോഴ്‌സ് കാലാവധി പൂര്‍ത്തിയായി ആറ് മാസം കഴിഞ്ഞാല്‍ വായ്പാ തിരിച്ചട് ആരംഭിക്കണമെന്ന് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പരമാവധി 15 വര്‍ഷം വരെയാണ് തിരിച്ചടവ് കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുക.

Also Read :എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാംAlso Read :എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാം

 അധിക ചിലവുകളും വായ്പയ്ക്കുള്ളില്‍

അധിക ചിലവുകളും വായ്പയ്ക്കുള്ളില്‍

കോഴ്‌സ് ഫീയ്ക്ക് പുറമേ വിദ്യാര്‍ത്ഥിയുടെ യാത്രാച്ചിലവുകള്‍, ട്യൂഷന്‍ ഫീ, എക്‌സാം ഫീ, ലാബ്, ലൈബ്രറി തുടങ്ങിയ മറ്റ് ക്യാംപസ് സേവനങ്ങളുടെ ഫീ എന്നിവയും വായ്പയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവ ചിലവുകളും വായ്പാ തുകയില്‍ ഉള്‍പ്പെടുത്താം. സ്റ്റഡി ടൂറുകള്‍, റിസേര്‍ച്ച് വര്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ അധിക ചിലവുകളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ അവ ആകെ ട്യൂഷന്‍ ഫീയുടെ 20 ശതമാനത്തിന് മുകളിലാകുവാന്‍ പാടുള്ളതല്ല.

Also Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂAlso Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

എസ്ബിഐയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

എസ്ബിഐയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ അവിടെ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥിയുടെ I-20/വിസ വരുന്നതിന് മുമ്പായി നേരത്തെ തന്നെ അത് അംഗീകരിച്ചു ലഭിക്കാം. എന്തൊക്കെ രേഖകളാണ് എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് വായ്പാ സ്‌കീമിന് അപേക്ഷിക്കാനായി വേണ്ടത് എന്ന് നമുക്ക് പരിശോധിക്കാം.

Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

ആവശ്യമുള്ള രേഖകള്‍

ആവശ്യമുള്ള രേഖകള്‍

12,12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റ്, എന്‍ട്രന്‍സ് എക്‌സാമിന്റെ റിസള്‍ട്ട്, പ്രവേശനം ലഭിച്ചതിന്റെ തെളിവായി അഡ്മിഷന്‍ ലെറ്റര്‍/ ഓഫര്‍ ലെറ്റര്‍/ ഐഡി കാര്‍ഡ് , കോഴ്‌സ് ചിലവുകള്‍ വ്യക്തമാക്കുന്ന പട്ടികസ്‌കോളര്‍ഷിപ്പ്, ഫ്രീ ഷിപ്പ് തുടങ്ങിയവയുടെ വിവരങ്ങള്‍. കൂടാതെ സഹ അപേക്ഷകന്റെ ഫോട്ടോ, ആസ്തി ബാധ്യതാ സ്‌റ്റേറ്റ്‌മെന്റ്, ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവയും ആവശ്യമാണ്.

Read more about: sbi
English summary

planning to take an education loan? Know the SBI Global Ed-Vantage loan and its features | വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

planning to take an education loan? Know the SBI Global Ed-Vantage loan and its features
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X